ആരോഗ്യ സര്‍വകലാശാലയില്‍ പിജി നേഴ്‌സുമാര്‍ക്ക് പഠനപരിശീലനം

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ കേരള ആര്‍ദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ 70 നേഴ്‌സുമാര്‍ക്ക് കുടുംബാരോഗ്യ സംബന്ധിയായ വിഷയങ്ങളില്‍ പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അഞ്ചു മുതല്‍ 16 വരെ രണ്ടാഴ്ചത്തെ വിപുലമായ ഈ കുടുംബാരോഗ്യ പഠന പരിശീലനം റസിഡന്‍ഷ്യല്‍ പ്രോഗ്രാമായാണ് നടത്തുന്നത്.
ഇതിനാവശ്യമായ പഠന മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതിനുവേണ്ട മുഴുവന്‍ സാങ്കേതിക സഹായങ്ങളും ആരോഗ്യ സര്‍വകലാശാലയാണ് നിര്‍വഹിക്കുന്നത്. സര്‍വകലാശാലയിലെ ഡീന്‍മാരാണ് കോഴ്‌സ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. പരിശീലനത്തിനാവശ്യമായ കൈപ്പുസ്തകങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. സര്‍വകലാശാലാ അധ്യാപകര്‍ക്ക് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കും.
ഈ റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് പരിശീലനം നേടുന്നവര്‍ അതതു മേഖലകളില്‍ മറ്റുള്ള നേഴ്‌സുമാരുടെ പരിശീലകരായി പ്രവര്‍ത്തിക്കുന്നതിനുതകുന്ന തരത്തിലാണ് ക്ലാസുകള്‍ ഒരുക്കിയിട്ടുള്ളതെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















