നീറ്റ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

നീറ്റ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ലെന്ന് സി.ബി.എസ്.ഇക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ നീറ്റ് പരീക്ഷ എഴുതാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി സി.ബി.എസ്.ഇ ഉത്തരവിട്ടിരുന്നു.
ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച് ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയ വിവരം വെബ്‌സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വിധി വരുന്നത് വരെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പാസ്‌പോര്‍ട്ട് നമ്പര്‍, െ്രെഡവിംഗ് ലൈസന്‍സ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, വോട്ടേഴ്‌സ് ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയവയായിരിക്കണം സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് തിരിച്ചറിയല്‍ രേഖയായി വാങ്ങേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha