Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

പതിനാറാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചറിയാന്‍ ~ഒരു പോര്‍ച്ചുഗീസ്‌ ഗ്രന്ഥം

26 NOVEMBER 2012 12:27 AM IST
മലയാളി വാര്‍ത്ത.

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

മദ്ധ്യകാല കേരളത്തിന്റെ സാമൂഹിക സാമ്പത്തിക-രാഷ്‌ട്രീയ സ്ഥിതിഗതികളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന ഒട്ടേറെ പോര്‍ട്ടുഗീസ്‌ ഗ്രന്ഥങ്ങളുണ്ട്‌. എന്നാല്‍ അവയില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ 1603ല്‍ അന്തോണിയോ ദ്‌ ഗുവേയ എഴുതിയ ജൊര്‍ണാദ ദു ആര്‍ച്ചെ ബിഷ്‌പ്‌(ആര്‍ച്ച്‌ ബിഷപ്പിന്റെ യാത്ര) എന്ന ഗ്രന്ഥം (ഡോ. പയസ്‌ മാലേക്കണ്ടത്തിലാണ്‌ ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുള്ളത്‌). കേരളത്തിലെത്തിയിട്ടുള്ള പോര്‍ട്ടുഗീസ്‌ സഞ്ചാരികളും ചരിത്രകാരന്മാരും കേരളത്തിന്റെ തുറമുഖ നഗരങ്ങളെയും അവിടത്തെ നാടുവാഴികളെയും സുഗന്ധ വ്യഞ്‌ജന കുത്തക കൈവശമാക്കാന്‍ നടത്തിയ പോരാട്ടങ്ങളെയും കുറിച്ചാണ്‌ എഴുതിയിട്ടുള്ളത്‌. ഇവരാരും കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കും മലയോരങ്ങളിലേക്കും കടന്നു ചെല്ലുകയോ അവിടത്തെ സ്ഥിതിഗതികള്‍ വിവരിക്കുകയോ ചെയ്‌തിട്ടില്ല. ഗോവയിലെ ആര്‍ച്ച്‌ ബിഷപ്പായ ഡോം അലക്‌സിസ്‌ മെനേസിസ്‌ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഒന്നിലേറെ തവണ സഞ്ചരിച്ച അനുഭവമാണ്‌ ഗുവേയ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.
ക്രിസ്‌തുമതം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചിരുന്നുവെങ്കിലും അവരുടെ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസ പ്രമാണങ്ങളും ഏകീകൃതമായിരുന്നില്ല. 1545-1563 കാലഘട്ടങ്ങളില്‍ ചേര്‍ന്ന ട്രെന്റ്‌ സൂനഹദോസിന്റെ അടിസ്ഥാനത്തില്‍ കേരള ക്രൈസ്‌തവരുടെ ആചാരരീതികള്‍ യൂറോപ്യന്‍ മാതൃകയിലാക്കി അവരെ റോമിലെ പോപ്പിന്റെ കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ അലക്‌സിസ്‌ മെനേസിസ്‌ 1599ല്‍ ഉദയം പേരൂരില്‍ സൂനഹദോസ്‌ വിളിച്ചു ചേര്‍ത്തത്‌. സൂനഹദോസിനു മുന്‍പ്‌, അതിലേക്ക്‌ ജനങ്ങളെ സജ്ജരാക്കുന്നതിനും, സൂനഹദോസിനുശേഷം അതിലെ തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നറിയുവാനുമായി മെനേസീസ്‌ കേരളത്തിലുടനീളം സഞ്ചരിക്കുകയുണ്ടായി.
സൂനഹദോസിനു മുന്‍പും പിന്‍പും നടത്തിയ യാത്രയിലെ അനുഭവങ്ങളാണ്‌ ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം. പള്ളികളും ക്രൈസ്‌തവ കേന്ദ്രങ്ങളും മാത്രമല്ല, പോര്‍ട്ടുഗീസ്‌കാരുടെ വ്യാപാരത്തിന്‌ സഹായകമാകുമാറ്‌ കുരുമുളക്‌ ഉത്‌പാദന കേന്ദ്രങ്ങളും നാട്ടുരാജാക്കന്മാരുടെ ആസ്ഥാനങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്‌. കോഴിക്കോട്‌, കൊടുങ്ങല്ലൂര്‍, അങ്കമാലി, കൊച്ചി, കൊല്ലം, പുറക്കാട്‌, കുണ്ടറ, കരുനാഗപ്പള്ളി, വെണ്മണി, കടുത്തുരുത്തി, കുറവിലങ്ങാട്‌, അരുവിത്തുറ, പറവൂര്‍, വടക്കുംകൂര്‍, തെക്കന്‍കൂര്‍, തൊടുപുഴ, പൂഞ്ഞാര്‍, കുലശേഖരമംഗലം, കോട്ടയം, കുടമാളൂര്‍, തെക്കന്‍ പറവൂര്‍, മുളത്തുരത്തി, ആലങ്ങാട്ട്‌, അകപ്പറമ്പ്‌, ഞാറയ്‌ക്കല്‍, മുട്ടം, പള്ളിപ്പുറം, കല്ലറ, കടമ്പനാട്‌, കാര്‍ത്തികപ്പള്ളി, മാവേലിക്കര, നിരണം, ചങ്ങനാശ്ശേരി, കല്ലൂപ്പാറ, ചെങ്ങന്നൂര്‍, പുളിങ്കുന്ന്‌, പിറവം, കൂത്താട്ടുകുളം, ഇലഞ്ഞി, ഈരാട്ടുപേട്ട, പാല, മലയാറ്റൂര്‍, പാലയൂര്‍, ചേറ്റുവാ, ഏനമ്മാവ്‌, മറ്റം, ചാറ്റുകുളങ്ങര തുടങ്ങി തീരദേശങ്ങളിലും ഉള്‍നാടുകളിലും മലയോരങ്ങളിലുമെല്ലാം അദ്ദേഹം എത്തിയിരുന്നു.
മറ്റു ഗ്രന്ഥങ്ങളില്‍ നിന്നു ലഭിക്കാത്ത പുതിയ പല വിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌. മരയ്‌ക്കാര്‍പടയുടെ ക്യാപ്‌റ്റനായ കുഞ്ഞാലിമരയ്‌ക്കാര്‍ നാലാമനെ മുസ്ലീം രാജാവായിട്ടാണ്‌ ഈ കൃതിയില്‍ വിശേഷിപ്പിക്കുന്നത്‌. മെക്കയില്‍ നിന്നുമാത്രമല്ല, ഭാരതത്തിനകത്തും പുറത്തുമുള്ള മുസ്ലീം രാജസദസ്സില്‍ നിന്നുള്ള രാജപ്രതിനിധികളും കുഞ്ഞാലി മരയ്‌ക്കാരോടൊപ്പമുണ്ടായിരുന്നുവത്രെ.
പോര്‍ട്ടുഗീസുകാരുടെ പേടി സ്വപ്‌നമായിരുന്ന കുഞ്ഞാലി മരയ്‌ക്കാര്‍ നാലാമനെയും അന്നത്തെ സാമൂതിരിയെയും തമ്മില്‍ തെറ്റിക്കുന്നതില്‍ മെനേസിസ്‌ വളരെ വലിയ പങ്കാണ്‌ വഹിച്ചിട്ടുള്ളതെന്ന്‌ തുറന്നു പറയുന്നുണ്ട്‌.
സാമൂതിരിയുടെ അടിമയെപ്പോലെ എല്ലാ അപമാനങ്ങളും സഹിച്ച്‌ മനംനൊന്ത്‌ കഴിഞ്ഞിരുന്ന കൊച്ചിരാജാവ്‌, പോര്‍ട്ടുഗീസുകാരുടെ സംരക്ഷണവും വാണിജ്യവരുമാനവും കൊണ്ടാണ്‌ പ്രമുഖരാജാക്കന്മാരുടെ ശ്രേണിയിലേക്ക്‌ ഉയര്‍ന്നതെങ്കിലും പറങ്കികളുടെ എല്ലാ നടപടികളെയും തമ്പുരാന്‍ അനുകൂലിച്ചിരുന്നില്ല. അതിലൊന്നാണ്‌ കുഞ്ഞാലിമരയ്‌ക്കാര്‍ നാലാമനെ വകവരുത്താന്‍ പറങ്കികള്‍ സാമൂതിരിയുമായി കൂട്ടുചേര്‍ന്നത്‌. പോര്‍ട്ടുഗീസുകാരുടെ ഈ നടപടിക്ക്‌ എതിരായ പ്രതിഷേധം പ്രകടിപ്പിക്കാനാണ്‌ കുഞ്ഞാലി മരയ്‌ക്കാര്‍ നാലാമന്‌ അനുകൂലമായ നടപടിക്ക്‌ കൊച്ചിരാജാവ്‌ മുതിര്‍ന്നത്‌. പ്രത്യക്ഷമായിട്ടല്ല, പരോക്ഷമായിട്ടാണ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌. മരയ്‌ക്കാര്‍ കോട്ടയ്‌ക്കു സാമൂതിരിയുടെ സൈന്യം ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ നിന്ന്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ഉദ്ദേശ്യം മുന്നില്‍ കണ്ടാണ്‌ സാമൂതിരിയുടെ വിശ്വസ്‌തസാമന്തനായ കൊരട്ടി കൈമ്മളെ ആക്രമിച്ചത്‌.
കൊരട്ടി കൈമ്മളെ രക്ഷിക്കാനായി മരയ്‌ക്കാര്‍ കോട്ടയ്‌ക്ക്‌ ഉപരോധമേര്‍പ്പെടുത്തിയിരുന്ന സൈന്യത്തെ പിന്‍ വലിച്ചാല്‍ പറങ്കികള്‍ക്കു കനത്ത തിരിച്ചടിയാകും. മരയ്‌ക്കാര്‍കോട്ടയിലേക്ക്‌ ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ പുറത്തുനിന്ന്‌ എത്തിക്കാന്‍ കഴിയും. അതോടെ മരയ്‌ക്കാര്‍പ്പടയെ പട്ടിണിക്കിട്ട്‌ ഒതുക്കാമെന്ന മോഹം പാളും. ഈ ആപല്‍സന്ധി മനസ്സിലാക്കി ഡോം അലക്‌സിസ്‌ മെനേസീസ്‌ കൊച്ചിയില്‍ ഓടിയെത്തി രാജാവിനെ അനുനയിപ്പിച്ചു കൊരട്ടിയില്‍ നിന്നു സൈന്യത്തെ പിന്‍വലിപ്പിച്ചു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ ഗതിതന്നെ മാറുമായിരുന്നു.
കൊടുങ്ങല്ലൂര്‍ രാജാവിനെ
മതം മാറ്റാനുള്ള ശ്രമം
അക്കാലത്തെ കൊടുങ്ങല്ലൂര്‍ രാജാവ്‌ വളരെയേറെ പ്രായം ചെന്ന വ്യക്തിയായിരുന്നു. ഇദ്ദേഹത്തെ മാമ്മോദീസ മുക്കി ക്രിസ്‌ത്യാനിയാക്കാന്‍ ബിഷപ്പ്‌ മെനേസിസ്‌ അശ്രാന്ത പരിശ്രമം നടത്തി. ഒടുവില്‍ പരിശ്രമത്തിനു ഫലവും കണ്ടു തുടങ്ങി. ക്രിസ്‌തുമതത്തില്‍ ചേരാനുള്ള തന്റെ സമ്മതം രാജാവു ബിഷപ്പിനെ അറിയിച്ചു. വളരെ രഹസ്യമായിട്ടാണ്‌ ഈ കാര്യങ്ങളെല്ലാം നടത്തിയിരുന്നതെങ്കിലും അടുത്ത കിരീടാവകാശി ഇക്കാര്യം മണത്തറിഞ്ഞു. പദ്ധതി ആകെ തകിടം മറിഞ്ഞു. രാജകുമാരന്‍ ഭരണം ഏറ്റെടുക്കുകയും അധികാരമൊഴിഞ്ഞ രാജാവിനെ രഹസ്യമായൊരു സ്ഥലത്ത്‌ താമസിപ്പിക്കുകയും ചെയ്‌തു. പിന്നീടൊരിക്കലും മെനേസിസിന്‌ രാജാവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ആ സ്വപ്‌നം പൊലിഞ്ഞു.
പല ആപല്‍സന്ധികളിലും പോര്‍ട്ടുഗീസു കമ്പനിമേധാവികളുടെ സഹായത്തിനായി ആര്‍ച്ച്‌ ബിഷപ്പ്‌ എത്തിയിട്ടുണ്ട്‌. കൊച്ചിക്കും കൊല്ലത്തിനും ഇടയിലുള്ള രാജാക്കന്മാരെല്ലാം പോര്‍ട്ടുഗീസ്‌ കമ്പനിക്കാണ്‌ പ്രധാനമായും കുരുമുളകു നല്‌കിയിരുന്നത്‌. ദേശിങ്ങനാട്ടിലെ രാജ്ഞി തിരുവിതാംകൂര്‍ രാജാവിനെ ദത്തെടുത്തതോടെ കൊല്ലം തിരുവിതാംകൂറില്‍ ലയിച്ചു. പോര്‍ട്ടുഗീസുകാരുമായി നല്ല ബന്ധമായിരുന്നില്ല തിരുവിതാംകൂറിന്‌. പറങ്കികളുടെ വ്യാപാരകുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ വ്യാപാരകേന്ദ്രത്തിനു സമീപം ഒരു കോട്ടയും പണ്ടകശാലയും തിരുവിതാംകൂര്‍ രാജാവ്‌ കെട്ടി. ഇതിനു പുറമെ കൊച്ചിക്കും കൊല്ലത്തിനും ഇടയില്‍ കിടന്നിരുന്നതും പറങ്കികള്‍ക്കു കുരുമുളകു നല്‌കിയിരുന്നതുമായ പുറക്കാട്‌, കുണ്ടറ, കരുനാഗപ്പള്ളി, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലെ നാടുവാഴികളെ തിരുവിതാംകൂര്‍ സ്വാധീനിക്കാനും ശ്രമിച്ചു. അതു പോര്‍ട്ടുഗീസു വ്യാപാരത്തിനു കനത്ത ക്ഷീണമായി. ഇതറിഞ്ഞ ആര്‍ച്ച്‌ ബിഷപ്പ്‌ ഓരോ രാജാക്കന്മാരെയും പ്രത്യേകം പ്രത്യേകം കണ്ടു സംസാരിച്ചു. അതിന്റെ ഫലമായി പോര്‍ട്ടുഗീസുകാര്‍ക്കു ചരക്കു കൊടുക്കുന്നതില്‍നിന്ന്‌ അവര്‍ പിന്മാറില്ലെന്ന്‌ ഉറപ്പു കൊടുത്തു. പോര്‍ട്ടുഗീസുകാര്‍ക്ക്‌ അത്‌ വലിയ ആശ്വാസമായി. ഇതിനു പുറമെ, കുരുമുളക്‌ ഉത്‌പാദകരായ നാടന്‍ ക്രിസ്‌ത്യാനികള്‍ കൂട്ടമായി താമസിക്കുന്ന എല്ലാ കേന്ദ്രങ്ങളും പുതുതായി കൃഷി ആരംഭിച്ച മലയോരങ്ങളും ആര്‍ച്ച്‌ ബിഷപ്പ്‌ സന്ദര്‍ശിക്കുകയും അവര്‍ ഉത്‌പാദിപ്പിക്കുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ക്കു തന്നെ ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്‌തു.
കേരളത്തിലെ ക്രിസ്‌ത്യാനികള്‍ നെസ്‌തോറിയന്‍ വിശ്വാസക്കാരും ബാഗ്‌ദാദിലെ പാത്രിയാര്‍ക്കീസിന്റെ ആത്മീയ നേതൃത്വം അംഗീകരിച്ചവരുമായിരുന്നു. പാത്രിയാര്‍ക്കീസിന്റെ സ്വാധീന വലയത്തില്‍ നിന്നു വേര്‍പെടുത്തി റോമിലെ കത്തോലിക്കാ സഭയുടെ കീഴില്‍ ഇവരെ കൊണ്ടുവരികയെന്നത്‌ വളരെ പ്രയാസമേറിയ കാര്യമാണെന്ന്‌ ക്രൈസ്‌തവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ആര്‍ച്ച്‌ ബിഷപ്പിനു മനസ്സിലായി. ഭൂരിഭാഗം ക്രൈസ്‌തവരും പാത്രിയാക്കീസ്‌ ബന്ധം വിടുന്നതില്‍ തത്‌പരരല്ല. സൂനഹദോസ്‌ നടത്തണമെങ്കില്‍, തന്നെ അനുകൂലിക്കുന്ന പുരോഹിതന്മാരുടെ സാന്നിദ്ധ്യം അത്യാവശ്യമാണ്‌. അതിനും ഒരു പോംവഴി കണ്ടെത്തി. യാത്രയ്‌ക്കിടയില്‍ തനിക്ക്‌ അഭിമതരാണെന്ന്‌ തോന്നിയ നൂറ്റിമൂന്നു പേരെ സൂനഹദോസ്‌ ആരംഭിക്കുന്നതിനു മുന്‍പ്‌ ഉദയം പേരൂര്‍, കടുത്തുരുത്തി, പറവൂര്‍ എന്നിവിടങ്ങളില്‍ വിളിച്ചു വരുത്തി അവര്‍ക്കു പട്ടം കൊടുത്തു പുരോഹിതരാക്കി. ഇവര്‍ക്കു പുറമെ അമ്പതോളം മറ്റു വൈദികരും സൂനഹദോസില്‍ പങ്കെടുത്തിരുന്നു. മൊത്തം 153 വൈദികര്‍. ഇവര്‍ക്കു പുറമെ 671 പള്ളി പ്രതിനിധികളും ഈ സൂനഹദോസില്‍ പങ്കെടുത്തിരുന്നു. നാടന്‍ ക്രിസ്‌ത്യാനികളെ ഈ സമ്മേളനത്തോടു സഹകരിപ്പിക്കാന്‍ നാട്ടുരാജാക്കന്മാരുടെ സഹായവും മെനേസീസ്‌ തേടിയിരുന്നു.
സൂനഹദോസ്‌ എവിടെ വെച്ച്‌ ചേരണമെന്ന കാര്യത്തിലും തര്‍ക്കമുണ്ടായി. പാത്രിയാര്‍ക്കീസ്‌ വിഭാഗത്തിനു സ്വാധീനമുള്ള അങ്കമാലിയില്‍ ചേരണമെന്നാണ്‌ ഒരു വിഭാഗം വാദിച്ചത്‌. എന്നാല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ അതിന്‌ അനുകൂലിയായിരുന്നില്ല. അദ്ദേഹം ഉചിതമായി കണ്ട സ്ഥലം ഉദയം പേരൂരായിരുന്നു. ഉദയം പേരൂരിന്‌ അനുകൂലമായി പല ഘടകങ്ങളുമുണ്ട്‌. കൊച്ചി, ആലങ്ങാട്ട്‌ രാജാക്കന്മാരുടെ പൂര്‍ണ്ണ സഹകരണങ്ങളും പോര്‍ട്ടുഗീസു കമ്പനിമേധാവികളുടെ സംരക്ഷണവും അവിടെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഉദയം പേരൂര്‍ തന്നെ തെരഞ്ഞെടുത്തത്‌. പോര്‍ട്ടുഗീസു പട്ടാളശക്തിയെ ഭയന്നാണ്‌ പലരും സൂനഹദോസില്‍ പങ്കെടുത്തത്‌. 1599 ജൂലായ്‌ 20 മുതല്‍ 26 വരെയാണ്‌ ഈ സമ്മേളനം നടന്നത്‌.
ഈ വേദിയില്‍വെച്ചാണ്‌ കേരളത്തിലെ ക്രൈസ്‌തവരുടെ ആചാരാനുഷ്‌ഠാനങ്ങളില്‍ വ്യക്തമായ മാറ്റം വരുത്തുന്നത്‌. ഇവിടെ നിലവിലുണ്ടായിരുന്ന ജീവിതരീതികളെക്കുറിച്ചു ഗ്രന്ഥകാരന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ക്രിസ്‌ത്യാനികളെല്ലാം നിര്‍ബ്ബന്ധമായും മാമോദീസ സ്വീകരിക്കണമെന്ന്‌ ഇവിടെയുള്ളവര്‍ക്ക്‌ അറിയില്ലായിരുന്നു. എത്രകൂദാശകളുണ്ടെന്നും അവ ഏതെല്ലാമാണെന്നും അവര്‍ക്ക്‌ അജ്ഞാതമായിരുന്നു. വൈദികരെല്ലാം വിവാഹം കഴിച്ചിരുന്നു. ഭൂരിപക്ഷം പേരും പുരോഹിതരായതിനു ശേഷമാണു വിവാഹം കഴിച്ചിരുന്നത്‌. പള്ളിയില്‍ വച്ചായിരുന്നില്ല വിവാഹം. എന്നാല്‍ വിവാഹത്തിന്‌ ഒരു പുരോഹിതന്റെ സാന്നിദ്ധ്യം നിര്‍ബ്ബന്ധമായിരുന്നു.
പുരോഹിതന്മാരുടെ ഭാര്യമാരെ കത്തിരിയാരമ്മ എന്നാണു വിളിച്ചിരുന്നത്‌. പുരോഹിതന്മാരെപ്പോലെ ഇവര്‍ക്കും സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടായിരുന്നു. ഭക്ഷണരീതികളിലും വസ്‌ത്രധാരണത്തിലും ജീവിതസമ്പ്രദായങ്ങളിലും ആചാരാനുഷ്‌ഠാനങ്ങളിലും ക്രൈസ്‌തവര്‍ ഹിന്ദുക്കളില്‍നിന്ന്‌ ഒട്ടും വ്യത്യസ്‌തരായിരുന്നില്ല. പുരുഷന്മാരെല്ലാം കാതുകുത്തുകയും കാതില്‍ ആഭരണമിടുകയും മുടി നീട്ടി വളര്‍ത്തുകയും ചെയ്‌തിരുന്നു. തീണ്ടലും തൊടീലും ആചരിക്കുക, കളരികളില്‍ പോയി ആയുധാഭ്യാസം ശീലിക്കുക, വിവാഹമോചനം, ബഹുഭാര്യാത്വം, സഹോദരീ സഹോദരന്മാരുടെ മക്കള്‍ തമ്മില്‍ വിവാഹം ചെയ്യുന്ന സമ്പ്രദായം, കോഴിയെ അറുത്തു ബലി കൊടുക്കുക, കുറ്റം തെളിയിക്കുന്നതിനു തിളച്ച നെയ്യില്‍ കൈ മുക്കുക, പിശാചിനെ ഒഴിപ്പിക്കാന്‍ മന്ത്രവാദിയെ സമീപിക്കുക തുടങ്ങിയ ആചാരങ്ങള്‍ ഹിന്ദുക്കളും ക്രിസ്‌ത്യാനികളും ഒരുപോലെ അനുഷ്‌ഠിച്ചിരുന്നു.
അന്നത്തെ പള്ളികളുടെ ഘടന ഹിന്ദുക്ഷേത്രങ്ങളില്‍നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നില്ല. പള്ളികളിലെ ആഘോഷങ്ങള്‍ക്കു ഹിന്ദുക്കള്‍ കൂട്ടമായി പങ്കെടുത്തിരുന്നു.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കു ക്രിസ്‌ത്യാനികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. മതത്തിന്റെ പേരിലുള്ള ഒരു അകല്‍ച്ചയും സ്‌പര്‍ദ്ധയും ഉണ്ടായിരുന്നില്ല. രാജാക്കന്മാരെല്ലാം ഹിന്ദുക്കളായിരുന്നുവെങ്കിലും ഭരണകാര്യങ്ങളില്‍ ക്രിസ്‌ത്യാനികളെയും മുസ്ലീങ്ങളെയും പങ്കാളികളാക്കിയിരുന്നു.
കേരളത്തിലെ ക്രിസ്‌ത്യാനികളെ പ്രത്യേക ആചാരക്രമങ്ങളുള്ള ഒരു വിഭാഗമാക്കി മാറ്റിയത്‌ ഉദയംപേരൂര്‍ സൂനഹദോസാണ്‌. ക്രിസ്‌ത്യാനികള്‍ നിലവിലുള്ള ഏതെല്ലാം കാര്യങ്ങളാണ്‌ വര്‍ജിക്കേണ്ടതെന്നും ഏതെല്ലാമാണ്‌ അനുഷ്‌ഠിക്കേണ്ടതെന്നും വ്യക്തമാക്കിയത്‌ ഈ സൂനഹദോസിലാണ്‌.
ഈ സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിവര്‍ത്തനം ചെയ്‌ത്‌ അക്കാലത്തുതന്നെ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആധുനിക മലയാളഗദ്യശൈലിയുടെ തുടക്കം കുറിച്ച ഗ്രന്ഥമാണിത്‌.
ആര്‍ച്ചു ബിഷപ്പ്‌ മെനേസീസ്‌ 1598 ഡിസംബര്‍ 27ന്‌ ഗോവയില്‍ നിന്ന്‌ ആരംഭിച്ച യാത്ര 1599ലെ സൂനഹദോസ്‌ കഴിഞ്ഞു പ്രധാനപ്പെട്ട പള്ളികള്‍ വീണ്ടും സന്ദര്‍ശിച്ചതിനു ശേഷം 1599 നവംബര്‍ 16ന്‌ ഗോവയില്‍ തിരിച്ചെത്തിയതോടെ അവസാനിച്ചു. സൂനഹദോസില്‍ എടുത്ത തീരുമാനങ്ങള്‍ പള്ളികളില്‍ നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാനും വേണ്ട നിര്‍ദേശം കൊടുക്കാനുമാണു വീണ്ടും സന്ദര്‍ശനം നടത്തിയത്‌. കേരളത്തിലുടനീളം തലങ്ങും വിലങ്ങും നടത്തിയ ഈ യാത്രയില്‍ അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞ വളരെയേറെ സംഗതികളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്‌. ചുരുക്കത്തില്‍ പതിനാറാം നൂറ്റാണ്ടിലെയും പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലെയും കേരളെത്ത ഒരു വിദേശിയുടെ ദൃഷ്‌ടിയിലൂടെ നോക്കിക്കണ്ടിരിക്കുന്നു.
ഉദയംപേരൂര്‍ സൂനഹദോസിനുശേഷം നടന്ന ചില സംഭവങ്ങളാണ്‌ ഇനി സൂചിപ്പിക്കുന്നത്‌. സൂനഹദോസില്‍ എടുത്ത തീരുമാനമനുസരിച്ചു കേരളത്തിലെ മെത്രാപ്പോലിത്തയായി ഫ്രാന്‍സീസ്‌ റോസ്‌ എന്ന പോര്‍ട്ടുഗീസുകാരനെ നിയമിച്ചു. അന്നുവരെ പിന്തുടര്‍ന്നു വന്ന ആചാരങ്ങളും വിശ്വാസങ്ങളും മാറ്റാന്‍ ഇദ്ദേഹം കര്‍ശനമായി നിര്‍ബന്ധിച്ചു. എന്നാല്‍ വലിയൊരു വിഭാഗം അതിനു തയ്യാറായില്ല. അവര്‍ പോര്‍ട്ടുഗീസു മെത്രാന്റെ ഭരണത്തില്‍നിന്നു കുതറി മാറി. വിഘടിച്ചു നിന്നവര്‍ 1653ല്‍ മട്ടാഞ്ചേരിയില്‍ ഒത്തുചേര്‍ന്നു. അവിടത്തെ കല്‍ക്കുരിശില്‍ തൊട്ടു പോര്‍ട്ടുഗീസു ബന്ധം ഉപേക്ഷിച്ചതായി സത്യം ചെയ്യാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും കുരിശില്‍ ഒന്നിച്ചു തൊട്ടു സത്യം ചെയ്യാന്‍ പ്രയാസമായതിനാല്‍ കുരിശില്‍ ഒരു കയര്‍ കെട്ടി അതില്‍ പിടിച്ചുകൊണ്ടാണ്‌ പ്രതിജ്ഞചൊല്ലിയത്‌. വലിയുടെ ശക്തികൊണ്ടു കുരിശ്‌ അല്‌പം ചരിഞ്ഞുവത്രെ. ഇതാണു പില്‌ക്കാലത്ത്‌ കൂനന്‍കുരിശ്‌ സത്യമെന്ന പേരില്‍ പ്രസിദ്ധമായത്‌. ഇതോടെ കേരളത്തിലെ ക്രൈസ്‌തവര്‍ റോമന്‍ കത്തോലിക്കരെന്നും മലങ്കര സുറിയാനികളെന്നും രണ്ടായി പിരിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (18 minutes ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (24 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (38 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (1 hour ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (4 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (5 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

Malayali Vartha Recommends