Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

നവരാത്രിയുടെ നാനാര്‍ത്ഥങ്ങള്‍

03 OCTOBER 2016 12:31 PM IST
മലയാളി വാര്‍ത്ത

ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കുന്ന നവരാത്രികാലം ആസുരതയുടെ ഇരുട്ടിനും അജ്ഞതക്കും മുകളിലുള്ള വെളിച്ചത്തിന്റെ അഥവാ അറിവിന്റെ വിജയമാണ് ഉദ്ഘോഷിക്കുന്നത്. .
ഭിന്നഭാവങ്ങളുടെ സമ്മേളനമാണ് നവരാത്രിയാഘോഷം. ഒൻപത് രാത്രികൾ എന്നാണ് നവരാത്രി എന്ന സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.


ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ വ്യത്യസ്തരീതിയിലാണ് നവരാത്രി ആഘോഷിക്കുന്നത് . ഉത്തര ഭാരത്തില്‍ രാമലീലയാണെങ്കില്‍ ബംഗാളില്‍ ദുര്‍ഗ്ഗാപൂജയാണ്. തമിഴ്നാട്ടില്‍ ആയുധപൂയ്ക്കും കേരളത്തില്‍ സരസ്വതീ പൂജയ്ക്കും വിദ്യാരംഭത്തിനുമാണ് പ്രധാന്യം. 'ദസ്' രാത്രിയിലെ ആഘോഷം എന്ന നിലയില്‍ കര്‍ണ്ണാടകത്തില്‍ 'ദസറ'യായിട്ടാണ് ആഘോഷം.
ഭാരതം മുഴുവന്‍ ആചരിക്കുന്നതാകയാല്‍ നവരാത്രിയാഘോഷം ദേശീയോത്സവമാണ്.
അശ്വനീമാസത്തിലെ ശുക്ല പക്ഷ പ്രഥമ തുടങ്ങി ഒൻപതു ദിവസമാണ് നവരാത്രി. പത്താമതുദിവസം വിജയ ദശമി. കേരളത്തില്‍ കന്നി- തുലാം മാസങ്ങളിലാണ് ഈ ദിവസങ്ങള്‍.
ആസുരിക ശക്തിയെ ദൈവികശക്തി പരാജയപ്പെടുത്തുന്ന കഥകളാണ് ഇതിന് പിന്നിലുള്ളത്.
രാവണനിഗ്രഹം നടത്തി വിജയിച്ച ദിവസം വിജയദശമി.
രാവണവധത്തിനു ശക്തിസമാഹരിക്കുന്നതിന് നാരാദമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ശ്രീരാമചന്ദ്രന്‍ നവരാത്രിവ്രതം അനുഷ്ഠിച്ചതായും, ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിച്ചതായും വിശ്വസിക്കുന്നു. രാമലീലാമഹോത്സവത്തില്‍ രാവണാദികളുടെ കോലങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, ദുഷ്ടനിഗ്രഹം നടത്തുന്നു എന്നതിന്റെ പ്രതീകമായി അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
വ്രതങ്ങള്‍ ആചരിക്കുന്നത്, ശാരീരികവും മാനസികവുമായ ശുദ്ധിക്കുവേണ്ടിയാണ്. ആയുസ്സ്, ആരോഗ്യം, ആത്മീയോന്നതി ഇവ ലക്ഷ്യമാക്കിയുള്ളതാണ് വ്രതങ്ങള്‍. വ്രതദിവസങ്ങളില്‍ സ്നാനം, ജപം, ശുഭവസ്ത്രം, മിതാന്നഭോജനം ഇത്യാദികളിലൂടെ മനഃശുദ്ധിനേടുമ്ബോള്‍, നിത്യജീവിതത്തിലെ ദുരിതങ്ങള്‍ക്കും മാനസിക പിരിമുറുക്കങ്ങള്‍ക്കും മോചനമുണ്ടാകുന്നു. ജന്മമുക്തിയും പാപമോചനവും ഫലമായി വിശ്വസിക്കുന്നു. നവരാത്രിവ്രതം ഏറ്റവും ശ്രേഷ്ഠവും മറ്റുവ്രതങ്ങള്‍ക്കെല്ലാമുപരിയുമാണെന്നാണ് ഋഷീശ്വരന്മാര്‍ വിപക്ഷിക്കുന്നത്-
മഹിഷാസുരനെ ദേവി നിഗ്രഹിച്ച ദിവസമാണ് വിജയദശമിയെന്നുള്ള കഥയും പ്രസിദ്ധമാണ്. മഹിഷാസുരന്‍ ഭൂമിയില്‍ മാത്രമല്ല സ്വര്‍ലോകത്തും സമാധാനം കെടുത്തി. ദേവകള്‍ പോലും മഹിഷാസുരനെ ഭയന്നു. ദേവലോകത്തിനും ഭീഷണിയായ മഹിഷാസുരന്റെ അക്രമ പ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ജഗദീശ്വരന്റെ അടുക്കല്‍ സങ്കടം അറിയിച്ചു. ദുഷ്ടനിഗ്രഹത്തിനായി ത്രിമൂര്‍ത്തികളുടെ ഇംഗിതപ്രകാരം ശക്തിസ്വരൂപിണിയായ ദേവി അവതരിച്ചു. ത്രിമൂര്‍ത്തികളുടെ അംശവും ശക്തിയുമായിരുന്നു ദേവി. തന്റെ അവതാരോദ്ദേശ്യം സഫലമാക്കുന്നതിന് ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തു. ആ യുദ്ധം 9 രാത്രികൾ നീണ്ടുനിന്നതായി വിശ്വസിക്കപ്പെടുന്നു. ആസുരിക ശക്തിക്കുമേല്‍ അവസാനം ദേവിയുടെ വിജയമുണ്ടായി. ആ ദിവസമാണ് വിജയദശമി.
ശക്തിസ്വരൂപിണിയായ ദേവിയുടെ വിജയം ജനങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. നന്മതിന്മകളുടെ പോരാട്ടം നിറഞ്ഞ ദിവസങ്ങളുടെ സ്മരണക്കായി ജനങ്ങള്‍ ശക്തിദേവിയെ വ്രതാചരണങ്ങളോടെ പൂജിക്കുന്നു.
ഭാഗവതം, ഉപനിഷതാദിഗ്രന്ഥങ്ങൾ എന്നിവയിൽ ദേവി ഉമയാണെങ്കില്‍ മഹാഭാരത്തില്‍ വ്രജവാസികളായ ഗോപസ്ത്രീകള്‍ ദേവിയെ പൂജിക്കുന്നത് കാര്‍ത്ത്യായനീവ്രതം അനുഷ്ഠിച്ചാണ്. വിജയശ്രീലാളിതയായ ദേവിയുടെ മുന്നിൽ ആരംഭിക്കുന്ന വിദ്യകളൊക്കെ വിജയപ്രദമാകുമെന്നതിനാല്‍ നൃത്തം, സംഗീതം, ആയോധന വിദ്യ, അക്ഷരവിദ്യ തുടങ്ങിയവയ്ക്ക് ആരംഭംകുറിക്കുന്നത് ഈ പുണ്യദിനത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും  (11 minutes ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (9 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (9 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (10 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (10 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (11 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (11 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (12 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (12 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (12 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (12 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (12 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (13 hours ago)

Malayali Vartha Recommends