Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ചാവുകടൽ ചുരുളുകൾ

15 OCTOBER 2016 04:28 PM IST
മലയാളി വാര്‍ത്ത

ഏകദേശം 50 വർഷം മുമ്പായിരുന്നു ആ സംഭവം. അറബി നാടോടിയായ ഒരു ആട്ടിടയൻ ഒരു കല്ല് ഒരു ഗുഹയിലേക്കെറിഞ്ഞു. ആ കല്ല് ഒരു മൺഭരണിയിൽകൊണ്ട് അതു പൊട്ടുന്ന ശബ്ദം അവൻ കേട്ടു. ഗുഹയ്‌ക്കുള്ളിൽ കയറി നോക്കിയ അവൻ കണ്ടത്‌ മൺഭരണിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന കുറെ ചുരുളുകളാണ്‌. ചാവുകടൽ ചുരുളുകൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയായ ചുരുളുകളിൽ ആദ്യത്തേതായിരുന്നു അവ. 20-)0 നൂറ്റാണ്ടിലെ പുരാവസ്‌തുപരമായ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നാണു ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്‌.
ചുരുളുകളിൽ പലതും കാലപ്പഴക്കം കാരണം പൊടിഞ്ഞുതുടങ്ങിയിരുന്നു, അക്ഷരങ്ങളും മാഞ്ഞു. ഇത്രയും നാൾ ഈ ചുരുകളോരോന്നും കൈകൊണ്ടെടുത്ത് കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്നാൽ ഇനി മുതൽ പുത്തൻ ഡിജിറ്റൽ ടൂളുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചായിരിക്കും ചുരുളുകളുടെ പൂർണരൂപം തയാറാക്കുന്നത്. സ്പെക്ട്രൽ ഇമേജിങ് എന്ന സാങ്കേതികതയാണ് ഈ ‘ജിഗ്സോ പസിലി’ൽ ഉപയോഗപ്പെടുത്തുന്നത്. 1.75 മില്യൺ ഡോളറാണ് ഡെഡ് സീ സ്ക്രോൾ പ്രോജക്ടിന്റെ ചെലവ്.
പുരാതന യഹൂദ കയ്യെഴുത്തുപ്രതികളാണ്‌ ചാവുകടൽ ചുരുളുകൾ. അവയിൽ മിക്കവയും എബ്രായ ഭാഷയിലും ചിലത്‌ അരമായയിലും ചുരുക്കം ചിലത്‌ ഗ്രീക്കിലുമാണ്‌ എഴുതിയിരിക്കുന്നത്‌. ചുരുളുകളും ചുരുൾശകലങ്ങളും ഉൾപ്പെടുന്ന ഇവയിൽ പലതും 2,000-ത്തിലധികം വർഷങ്ങൾ പഴക്കമുള്ളവയാണ്‌, അതായത്‌ യേശു ജനിക്കുന്നതിനു മുമ്പുള്ളവ. അറബി നാടോടികളിൽനിന്നു കൈപ്പറ്റിയ ആദ്യ ചുരുളുകൾ നീളമുള്ള ഏഴ്‌ കയ്യെഴുത്തുപ്രതികൾ ആയിരുന്നു. അവയ്‌ക്കു പലയളവിൽ ദ്രവീകരണം സംഭവിച്ചിരുന്നു. പിന്നീട്‌, കൂടുതൽ ഗുഹകൾ പരിശോധിക്കവെ വേറെ ചുരുളുകളും ആയിരക്കണക്കിനു ചുരുൾശകലങ്ങളും കണ്ടെടുക്കപ്പെട്ടു. 1947-നും 1956-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ ചാവുകടലിന്‌ അടുത്തുള്ള കുംറാനിൽ ചുരുളുകൾ ഉള്ള മൊത്തം 11 ഗുഹകൾ കണ്ടെത്തുകയുണ്ടായി.

എല്ലാ ചുരുളുകളും ചുരുൾശകലങ്ങളും തരംതിരിച്ചു വെച്ചപ്പോൾ ഏകദേശം 800 കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നു. അവയിൽ 200-ലധികം കയ്യെഴുത്തുപ്രതികൾ എബ്രായ ബൈബിൾ പാഠഭാഗങ്ങളുടെ പകർപ്പുകളാണ്‌. കൂടാതെ, ഉത്തര കാനോനിക ഗ്രന്ഥങ്ങളും യഹൂദ വ്യാജസാഹിത്യങ്ങളും അടങ്ങുന്ന ബൈബിളേതര യഹൂദ ലിഖിതങ്ങളുടെ കയ്യെഴുത്തുപ്രതികളും അവയിൽ ഉൾപ്പെടുന്നു.*
മുമ്പ് അറിയപ്പെടാതിരുന്ന ചില ലിഖിതങ്ങളുടെ ചുരുളുകളാണു ഇതെന്നതാണ്‌ പണ്ഡിതന്മാരെ ഏറ്റവും ആവേശഭരിതരാക്കിയിരിക്കുന്നത്‌. യഹൂദ നിയമ വ്യാഖ്യാനങ്ങൾ, കുംറാനിൽ ജീവിച്ചിരുന്ന മതവിഭാഗക്കാർക്കു മാത്രമായുള്ള നിയമങ്ങൾ, മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായ പദ്യങ്ങളും പ്രാർഥനകളും, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെയും അന്ത്യനാളുകളെയും സംബന്ധിച്ച വീക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ലോകാവസാനത്തോടു ബന്ധപ്പെട്ട ലിഖിതങ്ങൾ എന്നിവ അതിൽ പെടുന്നു. അനുപമമായ ബൈബിൾ വ്യാഖ്യാനങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇന്നുള്ള വാക്യാനുവാക്യ ബൈബിൾ വ്യാഖ്യാനങ്ങളുടെ മുന്നോടികളായിരുന്നു അവ.
408 ബിസിക്കും 318 എഡിക്കും ഇടയിലാണ് ഇതെഴുതിയതെന്നാണു കരുതുന്നത്.
1967-ലെ ഷഡ്‌ദിന യുദ്ധത്തോടെ പൂർവ യെരൂശലേമും അവിടത്തെ ചുരുളുകളും ഇസ്രായേലിന്‍റെ അധീനതയിലായി. എങ്കിലും ചുരുൾ ഗവേഷണ സംഘത്തിന്‍റെ നയത്തിന്‌ ഒരു മാറ്റവും ഉണ്ടായില്ല. നാലാം ഗുഹയിൽനിന്നു കണ്ടെടുത്ത ചുരുളുകളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വർഷങ്ങളല്ല, ദശകങ്ങൾതന്നെ എടുക്കുന്നു എന്നു കണ്ടപ്പോൾ പല പണ്ഡിതന്മാരും അതിനെതിരെ ശബ്ദമുയർത്തി. 1977-ൽ, ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗേസാ വെർമെഷ്‌ അതിനെ 20-‍ാ‍ം നൂറ്റാണ്ടിലെ ഏറ്റവും വലിയ പാണ്ഡിത്യ കുംഭകോണം എന്നു വിളിച്ചു. ആ ചുരുളുകളിലെ വിവരങ്ങൾ ക്രിസ്‌ത്യാനിത്വത്തിനു ഹാനികരമാണെന്നും തന്മൂലം അവ മറെച്ചുവെക്കാൻ കത്തോലിക്കാ സഭ മനപ്പൂർവം ശ്രമിക്കുകയാണെന്നുമുള്ള ശ്രുതി പരന്നു തുടങ്ങി.
ഒടുവിൽ, 1980-കളിൽ ഗവേഷണ സംഘത്തിലെ പണ്ഡിതന്മാരുടെ എണ്ണം 20 ആക്കി. പിന്നീട്‌, 1990-ൽ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ട, ഹീബ്രൂ സർവകലാശാലയിലെ ഇമ്മാനുവൽ ടോവിന്‍റെ നേതൃത്വത്തിൻ കീഴിൽ ഗവേഷകരുടെ എണ്ണം 50-ലധികമായി വർധിപ്പിച്ചു. തുടർന്ന്, ശേഷിച്ച ചുരുളുകളുടെ ഗവേഷണ ഫലങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നതിനു കർശനമായ ഒരു സമയപരിധി നിശ്ചയിക്കുകയും ചെയ്‌തു.
1991-ൽ അപ്രതീക്ഷിതമായി ഈ രംഗത്ത്‌ വലിയ ഒരു പുരോഗതി ഉണ്ടായി. ആദ്യം, പ്രസിദ്ധീകരിക്കപ്പെടാത്ത ചാവുകടൽ ചുരുളുകളുടെ പ്രാഥമിക പതിപ്പ് (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിക്കപ്പെട്ടു. ആ ഗവേഷക സംഘത്തിന്‍റെ കൺകോർഡൻസിന്‍റെ ഒരു പ്രതിയെ ആസ്‌പദമാക്കി കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ്‌ അത്‌ ഉണ്ടാക്കിയത്‌. തുടർന്ന്, ഏതൊരു പണ്ഡിതനും ചുരുളുകളുടെ മുഴു ചിത്രങ്ങളും ലഭ്യമാക്കുന്നതാണെന്ന് കാലിഫോർണിയയിലെ സാൻ മറൈനോയിലുള്ള ഹണ്ടിങ്‌ടൺ ഗ്രന്ഥശാല പ്രഖ്യാപിച്ചു. താമസിയാതെ, ചാവുകടൽ ചുരുളുകളുടെ ഒരു തനിപ്പകർപ്പ് (ഇംഗ്ലീഷ്‌) പുറത്തിറങ്ങിയതോടെ, മുമ്പ് പ്രസിദ്ധീകരിക്കാതിരുന്ന ചുരുളുകളുടെ ചിത്രങ്ങൾ ലഭ്യമായി.
കണ്ടെടുത്ത തൊള്ളായിരത്തോളം ചുരുളുകളിൽ മിക്കതും വായിച്ചെടുക്കാനായിട്ടുണ്ടെങ്കിലും ചില ചുരുളുകളിലെ എഴുത്തോ ഭാഷയോ തിരിച്ചറിയാൻ ഗവേഷകർക്ക് ഇനിയുമായിട്ടില്ല. അവയുടെ പൂർണരൂപം ഡിജിറ്റൽ എഡിഷനായി തയാറാക്കിക്കഴിഞ്ഞാൽ പരിശോധന കൂടുതൽ എളുപ്പമാകും. ഒരുപക്ഷേ അവയിലാകാം ശാസ്ത്രത്തെയും ചരിത്രത്തെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടാവുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും  (12 minutes ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (9 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (9 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (10 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (10 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (11 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (11 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (12 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (12 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (12 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (12 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (12 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (13 hours ago)

Malayali Vartha Recommends