Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എസ്.സി. വഴിയുള്ള സ്‌കൂള്‍ അധ്യാപക നിയമനം ഇനി വെറും പേരിനുമാത്രം

20 MAY 2017 11:11 AM IST
മലയാളി വാര്‍ത്ത

സ്ഥലം മാറ്റവും തസ്തിക മാറ്റവും ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ നേരിട്ടുള്ള നിയമനം കുറയ്ക്കുന്നതിന് കാരണമാകുന്നു. അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുപുറമേ തസ്തികമാറ്റത്തിനും ഒഴിവുകള്‍ കൂടുതലായി മാറ്റുന്നതിനാലാണിത്. ഭാഷാവിഷയങ്ങള്‍ക്ക് 40 ശതമാനവും സോഷ്യല്‍ സയന്‍സിന് 30 ശതമാനവും ഒഴിവുകളാണ് തസ്തികമാറ്റത്തിന് എച്ച്.എസ്.എ.യ്ക്ക് മാറ്റിവെയ്ക്കുന്നത്. ഉദ്യോഗാർത്ഥികൾക്കേറ്റ കനത്ത പ്രഹരമായി ഇതിനെ കണക്കാക്കാം.
അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് മറ്റുവകുപ്പുകള്‍ 10 ശതമാനം ഒഴിവുകള്‍ നീക്കിവെയ്ക്കുമ്പോള്‍ എച്ച്.എസ്.എ.യ്ക്ക് ഇത് മുപ്പതും പ്രൈമറി അധ്യാപകര്‍ക്ക് മുപ്പത്തിയഞ്ചും ശതമാനമാണ്. ഇതോടെ, സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. വഴിയുള്ള നിയമനം കുറഞ്ഞു.
1999 മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനും തസ്തികമാറ്റത്തിനുമുള്ള വിഹിതം വര്‍ധിപ്പിച്ചത്.

എച്ച്.എസ്.എ.യില്‍ നേരിട്ടുള്ള നിയമനം ഇങ്ങനെ:
ഭാഷാവിഷയം 30%
സോഷ്യല്‍ സയന്‍സ് 40%
സയന്‍സ് 50%.
മറ്റ് വകുപ്പുകളിലെ തസ്തികകളില്‍ 70% വരെയാണ് നേരിട്ടുള്ള നിയമനം.
ഭാഷാധ്യാപകരുടെ 30% ഒഴിവുകള്‍ പ്രൈമറി അധ്യാപകരില്‍നിന്നും 10% ക്ലാര്‍ക്ക്/ടൈപ്പിസ്റ്റുമാരില്‍നിന്നുമാണ് നികത്തുന്നത്. പി.എസ്.സി.യുടെ അനുമതിയില്ലാതെ പുറത്തിറക്കിയതിനാല്‍ 1999-ലെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാരവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് റദ്ദാക്കി അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള വിഹിതം പൊതുവ്യവസ്ഥയ്ക്കനുസരിച്ച് പുതുക്കിനിശ്ചയിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതിനെ തത്കാലം പരിഗണിക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശിച്ചത്.
ഇതിനുപുറമേ അധ്യാപക ബാങ്കില്‍നിന്നുള്ള പുനര്‍വിന്യാസം കൂടിയായതോടെ പി.എസ്.സി. വഴിയുള്ള സ്‌കൂള്‍ അധ്യാപക നിയമനം പേരിനുമാത്രമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (5 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (25 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (27 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (40 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (52 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends