Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എസ്.സി വിജ്ഞാപനം ഒച്ചിന്റെ വേഗത്തിൽ

23 MAY 2017 01:20 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പി.എസ്.സി. 11 മുതല്‍ 77 മാസം വരെ കാലതാമസം വരുത്തിയതായി കം‌പ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തി. ഇതിനുപുറമെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത തസ്തികകളില്‍ റാങ്കുപട്ടിക തയ്യാറാക്കി കാലാവധി കഴിഞ്ഞപ്പോള്‍ റദ്ദാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. 2016 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകളിലെ 128 തസ്തികകളില്‍ 452 ഒഴിവുകളെങ്കിലും വിജ്ഞാപനം ചെയ്യാനുണ്ടെന്ന് തിങ്കളാഴ്ച നിയമസഭയില്‍ സി.എ.ജി. സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പി എസ്‌ സി യുടെ അരാജകത്വ ഭരണമാണ് ഇവിടെ ചുണ്ടിക്കാട്ടപ്പെടുന്നത്. ചട്ടഭേദഗതി, നിയമപ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് വിജ്ഞാപനമിറക്കാന്‍ വൈകിയതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. നിയമനത്തിനുള്ള വിശേഷാല്‍ച്ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനുള്ള കാലതാമസത്താല്‍ വിവിധ സര്‍വീസുകളില്‍ ഒട്ടേറെ നിയമനം നടത്താനായിട്ടില്ല. ഭിന്നശേഷിക്കാര്‍ക്കായി നിശ്ചയിച്ച യോഗ്യതാമാനദണ്ഡങ്ങളില്‍ പി.എസ്.സി. മാറ്റം വരുത്തിയതുവഴി അവര്‍ക്ക് നിയമനം നിഷേധിക്കപ്പെടുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി.യില്‍ ബ്ലാക്‌സ്മിത്തിന്റെ 13 ഒഴിവുകള്‍ 2006 മേയ് 23-ന് റിപ്പോര്‍ട്ട് ചെയ്തു. വിജ്ഞാപനം വന്നത് 2009 ഡിസംബര്‍ 30-ന്.
2007 മാര്‍ച്ച് 20-ന് റിപ്പോര്‍ട്ട് ചെയ്ത കൃഷി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2012 ജൂലായ് 16-ന്.
വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ അറബിക് തസ്തികയിലെ ഒഴിവിലേക്കായി 2005-ല്‍ റാങ്കുപട്ടിക തയ്യാറാക്കി. 924 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചു. ഇതില്‍നിന്ന് 13 പേരുടെ റാങ്കുപട്ടികയാണ് തയ്യാറാക്കിയത്. ആര്‍ക്കും നിയമനശുപാര്‍ശ നല്കാതെ 2011 ഒക്ടോബറില്‍ ഇത് റദ്ധാക്കി.
വിജ്ഞാപനം വന്നു ഒരുവര്‍ഷത്തിനകം റാങ്കുപട്ടിക തയ്യാറാക്കണമെന്നാണ് വ്യവസ്ഥ. എന്നിട്ടും ഒട്ടേറെ വിജ്ഞാപനങ്ങളില്‍ റാങ്കുപട്ടിക തയ്യാറാക്കുന്നതിതിന് വര്‍ഷങ്ങളെടുത്തു. ഇങ്ങനെ പോകുന്നു പി എസ്‌ സി യുടെ കെടുകാര്യസ്ഥത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (5 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (25 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (27 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (40 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (52 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends