Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ് വണ്‍ പ്രവേശനം സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപനത്തിനു ശേഷം

27 MAY 2017 11:21 AM IST
മലയാളി വാര്‍ത്ത

സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപന ദിവസമുള്‍പ്പെടെ മൂന്നുപ്രവൃത്തിദിവസം അനുവദിക്കണമെന്ന് കോടതി ഉത്തരവിന്മേൽ പ്ലസ് വണ്ണിന് അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഹൈക്കോടതി വീണ്ടും നീട്ടി. അപേക്ഷാത്തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ഫലം ജൂണ്‍ രണ്ടാമത്തെയാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാവുമെന്ന് സി.ബി.എസ്.ഇ. കോടതിയെ ബോധിപ്പിച്ചു. ഫലപ്രഖ്യാപനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ സാഹചര്യത്തിൽ സിംഗിള്‍ബെഞ്ച് നേരത്തെ നീട്ടിനല്‍കിയ തീയതിക്കകം ഫലം വന്നേക്കില്ല എന്ന് സി.ബി.എസ്.ഇ. അറിയിച്ചു. ഈ സാഹചര്യം പരിഗണിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുതുക്കിയത്.
സംസ്ഥാനത്ത് 72,000 കുട്ടികള്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്. സി.ബി.എസ്.ഇ. പത്താംക്ലാസിന്റെ മാര്‍ക്ക് ലഭിച്ചയുടന്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസരം അധികൃതര്‍ ഉറപ്പാക്കിയിരിക്കണം എന്നും അപേക്ഷിക്കാന്‍ സാവകാശവും അവസരവുമുണ്ടെന്ന് അധികൃതർ ആവര്‍ത്തിച്ച് അറിയിപ്പുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാൽ തീയതി നീട്ടി നല്‍കുന്നത് പ്രവേശന നടപടികളെ മാത്രമല്ല ക്ലാസ് തുടങ്ങുന്നതിനെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ സിലബസ് എന്നിങ്ങനെയുള്ള വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്ലസ് വണ്‍ പ്രവേശനത്തില്‍ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്നും പ്രവേശന നടപടികള്‍ വൈകുന്നത് കാര്യമായ പ്രശ്‌നം ഉണ്ടാക്കില്ലെന്നും ഇതിന്റെ പേരില്‍ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു. ഒരുവിദ്യാര്‍ഥിക്കും പഠിക്കാനുള്ള അവസരം നഷ്ടമാകാൻ പാടില്ല എന്ന് കോടതി വിലയിരുത്തി.
സി ബി എസ് ഇ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലേയും കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളിലേയും പിടിഎ പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് അവസാനത്തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (7 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (27 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (29 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (42 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (54 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (58 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends