Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

പരമമായ സത്യത്തിന്റെ വിജയം ഉദ്‌ഘോഷിക്കുന്ന വിജയദശമി

19 SEPTEMBER 2017 12:45 PM IST
മലയാളി വാര്‍ത്ത

അവസാന വിജയം എപ്പോഴും പരമമായ സത്യത്തിനാണ് എന്ന ഉദ്ഘോഷണമാണ് വിജയദശമി. അശ്വിന്‍ മാസത്തിലെ 10 ആം ദിവസമാണ് വിജയദശമി ആഘോഷിക്കുന്നത്. വിജയദശമിയോട് അനുബന്ധിച്ചും ധാരാളം കഥകള്‍ പ്രചാരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് മഹിഷാസുരന്റെയും ദുര്‍ഗാദേവിയുടെയും കഥ. അതായത്, മനുഷ്യനും ദൈവത്തിനും കൊല്ലാന്‍ കഴിയില്ല എന്ന വരം സ്വന്തമാക്കിയ മഹിഷാസുരൻ ഈ വരത്തെ ദുരുപയോഗം ചെയ്ത് മൂന്നു ലോകത്തെയും ആക്രമിക്കാന്‍ തുടങ്ങി. തൽഫലമായി മൂന്നു ലോകത്തെയും ജീവജാലങ്ങൾ തങ്ങളെ രാക്ഷസന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ദേവിയോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ദുര്‍ഗാദേവി 10 കൈയില്‍ ആയുധങ്ങളുമായി സിംഹത്തെ വാഹനമാക്കി പ്രത്യക്ഷപ്പെട്ടു. ഈ രൂപത്തില്‍ ദേവി മഹിഷാസുരനുമായി ഏറ്റുമുട്ടി. വിജയദശമി ദിനത്തില്‍ ദേവി മഹിഷാസുരനെ പരാജയപ്പെടുത്തി കൊന്നു. അങ്ങനെ മഹിഷാസുര മർദിനിയായ ദേവിയെ പൂജിക്കാനായി വിജയദശമി ആഘോഷിക്കുന്നു എന്നാണ് ഒരു ഐതിഹ്യം.

 

വിജയദശമിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ശ്രീരാമന്റെ യുദ്ധവിജയമാണ്‌. മഹാശക്തനായിരുന്ന രാവണന്റെ അസുരപ്പടയെ കടല്‍ കടന്നു ചെന്ന്‌ വാനരപ്പടയുടെ സഹായത്തോടെ ശ്രീരാമന്‍ മുച്ചൂടും ഇല്ലാതാക്കി, അവസാനം രാവണനെയും വധിച്ച്‌ വിജയശ്രീലാളിതനാവുന്നത്‌ ഈ ദിനത്തിലായിരുന്നു. സീതാദേവിയെ രക്ഷിക്കാനായി രാക്ഷസനായ രാവണനെ വിജയദശമി ദിനത്തില്‍ ആണ് രാമന്‍ നിഗ്രഹിച്ചതെന്നും അതിന്റെ ഓർമക്കായി വിജയദശമി ആഘോഷിക്കുന്നുവെന്നും കരുതപ്പെടുന്നു.


കുരുന്നുകള്‍ ആദ്യക്ഷരത്തിന്റെ മധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നത് വിജയദശമി നാളിലാണ്. വിദ്യാര്‍ത്ഥികളെയും കലാകാരന്മാരെയും സംബന്ധിച്ചു വിജയദശമി ആഘോഷത്തിന് സവിശേഷ സ്ഥാനമാണ് ഉള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ ആണ് ഏറെ പ്രസിദ്ധം. 2017 ൽ വിജയദശമി ആഘോഷങ്ങൾ സെപ്തംബർ 30 ശനിയാഴ്ചയാണ് വരുന്നത്.വിജയമുഹൂർത്തം14.14 മുതൽ 15.02 വരെ തുടർന്ന് 47 മിനിറ്റ് നീണ്ടു നിൽക്കും. അപർനാഹ പൂജ സമയം 13.27 മുതൽ 15.50 വരെയാണ്. ഇത് 2 മണിക്കൂറും 23 മിനിറ്റും നീണ്ടുനിൽക്കും.


നവരാത്രി പൂജയിൽ ഒൻപത് ദിവസത്തെ പൂജയാണ് അനുഷ്ഠിക്കുന്നത്. ആദ്യത്തെ മൂന്നു ദിനങ്ങളില്‍ പാര്‍വതിയെയും തൊട്ടടുത്തുള്ള മൂന്നു ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാന മൂന്നില്‍ സരസ്വതി ദേവിയെയും ആണ് ആരാധിക്കുന്നത്. അക്ഷരവിദ്യയുടെ ദേവിയായി പരിഗണിക്കപ്പെടുന്ന സരസ്വതി പൂജയുടെ ഭാഗമായി എട്ടാം ദിനം (അഷ്ടമി) പുസ്തകങ്ങളും മറ്റും പൂജയ്ക്കുവെക്കുന്നു. ഒന്‍പതാം ദിവസം (നവമി) കടന്ന് ആഘോഷം സമാപിക്കുന്നു. വിജയദശമി ദിനത്തില്‍ അവ തിരിച്ചെടുക്കുകയും സരസ്വതി വന്ദനത്തിന്റെ പരിസമാപ്തിയെന്ന നിലയില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടക്കുകയും ചെയ്യുന്നു. കുഞ്ഞ് അറിവുള്ളവനായി വളരാന്‍ വേണ്ടി സരസ്വതി ദേവിയുടെ അനുഗ്രഹം തേടുകയാണ് വിദ്യാരംഭം ചടങ്ങിന്റെ അന്തസത്ത.

ആചാര്യന്‍ കുഞ്ഞിനെ മടിയിലിരുത്തി നാവില്‍ സ്വർണം കൊണ്ട് ‘ഓം ഹരി ശ്രീ ഗണപതയേ നമ:’ എന്നെഴുതുകയും കുഞ്ഞിന്റെ വലതു ചൂണ്ടുവിരല്‍ കൊണ്ട് ഇതേ വാചകം മണലിലോ ധാന്യമണികളിലോ എഴുതിക്കുകയുമാണ് ചെയ്യുന്നത്.


ഈ ഉത്സവം പല പേരുകളിലായി കൊണ്ടാടി വരുന്നു. ഉത്തരഭാരതത്തില്‍ ദസറയാണെങ്കില്‍ കേരളത്തില്‍ അത്‌ വിദ്യാരംഭത്തിന്റെ ആഘോഷമാണ്‌. ദേവിയെ ലക്ഷ്‌മിയായും സരസ്വതിയായും ദുര്‍ഗയായും പൂജിക്കുന്ന അസുലഭ മുഹൂർത്തമാണ് നവരാത്രി. നിരന്തരവും കഠിനവുമായ സാധനയുടെ ഫലമായി മാത്രമെ വിജയമുണ്ടാവുകയുള്ളൂ എന്ന സന്ദേശമാണ്‌ വിജയദശമി നല്‍കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (6 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (6 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (7 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (8 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (8 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (9 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (10 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (10 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (10 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (10 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (10 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (10 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (11 hours ago)

Malayali Vartha Recommends