Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED


നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി

നാസയുടെ 1.2 ബില്യണ്‍ ഡോളറിന്റെ ദൗത്യം വരുന്ന ഒക്ടോബര്‍ അഞ്ചിന്

13 SEPTEMBER 2023 08:51 AM IST
മലയാളി വാര്‍ത്ത

നാസയുടെ 1.2 ബില്യണ്‍ ഡോളറിന്റെ ദൗത്യം വരുന്ന ഒക്ടോബര്‍ അഞ്ചിന്. ഛിന്നഗ്രഹമായ സൈക്കിയിലേക്കു ബഹിരാകാശ പേടകം അയയ്ക്കാനാണ് നാസയ്ക്ക് ഈ ചെലവ്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റാണ് വിക്ഷേപണം നടത്തുന്നത്. സൈക്കി എന്നു തന്നെയാണ് വിക്ഷേപണ വാഹനത്തിന്റെയും പേര്. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം.

കോടീശ്വരനായ ഛിന്നഗ്രഹമാണ് സൈക്കി.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ഭ്രമണം ചെയ്യുന്ന ഛിന്നഗ്രഹം 16 സൈക്ക്, പൂര്‍ണ്ണമായും ലോഹനിര്‍മിതമാണ് .സൈക്കിയില്‍ പ്രധാനമായുള്ളത് ഇരുമ്പും നിക്കലുമാണ്. പ്രാധാന്യമര്‍ഹിക്കുന്ന അളവില്‍ സ്വര്‍ണവുമുണ്ട്. ഇത് ഏകദേശം 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ വിലമതിക്കുന്നു - ഇത് ഭൂമിയുടെ മുഴുവന്‍ സമ്പദ്വ്യവസ്ഥയേക്കാള്‍ കൂടുതലാണ്. ഭൂമിയില്‍ നിന്നു 37 കോടി കിലോമീറ്റര്‍ അകലെയാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. 280 കിലോമീറ്ററാണ് ഇതിന്റെ വീതി.

പേടകം ചൊവ്വയ്ക്ക് സമീപത്തുകൂടി കടന്ന് ചൊവ്വയുടെ ഭൂഗുരുത്വബലം ഉപയോഗിച്ച് മുന്നോട്ടു കുതിച്ചാണ് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമേഖലയിലുള്ള സൈക്കിയുടെ ഭ്രമണപഥത്തിലേക്കു എത്തുന്നത്. ഇതിനായി ആറ് വര്‍ഷമെടുക്കും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതിനു ശേഷം 26 മാസങ്ങള്‍ പേടകം സൈക്കിയെ വിലയിരുത്തും.

ഛിന്നഗ്രഹത്തിന്റെ ഘടനയും ചരിത്രവും പരിണാമവും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായി ഏകദേശം 26 മാസത്തോളം സൈക്കിനെ ചുറ്റുന്ന തരത്തിലാണ് പേടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഇമേജര്‍, മാഗ്‌നെറ്റോമീറ്റര്‍, ഗാമാ-റേ, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍ എന്നിങ്ങനെ മൂന്ന് ശാസ്‌ത്രോപകരണങ്ങളാണ് പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ലോഹനിര്‍മിതമായ ഛിന്നഗ്രഹങ്ങള്‍ സൗരയൂഥത്തില്‍ തീര്‍ത്തും അപൂര്‍വമാണ്. പാറ നിറഞ്ഞവയാണ് ഛിന്നഗ്രഹങ്ങളില്‍ കൂടുതല്‍.ഭൂമിയുടെ ഉള്‍ക്കാമ്പ് (കോര്‍) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉള്‍ക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ടേക്കു പണ്ട് സൗരയൂഥത്തില്‍ നടന്ന ഏതോ വന്‍ കൂട്ടയിടിയില്‍ ഗ്രഹത്തില്‍ നിന്നു വേര്‍പെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് വിശദീകരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നാസയുടെ പേടകത്തിനായേക്കും എന്നും കരുതുന്നു.

1853 മാര്‍ച്ച് 17നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ അന്നിബാല്‍ ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അടുത്തിടെ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പുപയോഗിച്ച് ഗവേഷകര്‍ ഇതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തിയിരുന്നു. 2022-ല്‍ സൈക്കി മിഷന്‍ വിക്ഷേപിക്കുമെന്ന് നാസ പറഞ്ഞിരുന്നത് എന്നാല്‍ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍ പരിശോധിക്കുന്നതിലെ പ്രശ്നം കാരണം അത് വൈകിപ്പിച്ചു. ഈ കാലതാമസം പദ്ധതിയിലേക്ക് ഏകദേശം 215 മില്യണ്‍ ഡോളര്‍ ചേര്‍ത്തു, ഇപ്പോള്‍ നാസയ്ക്ക് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ ചിലവായി.

റോമന്‍ ഐതിഹ്യത്തിലെ പ്രണയ ദേവനായ ക്യൂപിഡിന്റെ ഭാര്യയുടെ പേരാണ് സൈക്കിക്കു നല്‍കിയിരിക്കുന്നത്. സൈക്കിയെ മറ്റൊരു ദേവതയായ വീനസ് കൊന്നുകളഞ്ഞെന്നാണ് ഐതിഹ്യകഥ. എന്നാല്‍ ഭാര്യയുടെ മരണത്തില്‍ ദുഃഖിതനായ ക്യൂപിഡ് ജൂപ്പിറ്റര്‍ ദേവനോട് പ്രാര്‍ഥന നടത്തുകയും ക്യൂപിഡില്‍ പ്രസാദിച്ച ജൂപ്പിറ്റര്‍ സൈക്കിയെ മരണമില്ലാത്ത ദേവതയാക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി... ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല...  (30 minutes ago)

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും...  (45 minutes ago)

സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകൾ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  (57 minutes ago)

ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല  (1 hour ago)

അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.  (1 hour ago)

നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി  (1 hour ago)

ഹൈക്കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചയുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്ന കാര്യം വിജിലൻസ് കോടതിയിൽ നാഗരാജ് ബോധിപ്പിക്കും  (2 hours ago)

അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.  (2 hours ago)

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (2 hours ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (2 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (3 hours ago)

അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

തൃശ്ശൂർ മാജിക് എഫ്‌സിയെ കീഴടക്കി കണ്ണൂർ  (4 hours ago)

തൊഴിൽ വിജയം, ധന ഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി, ശത്രുഹാനി എന്നിവ ഇന്ന്  (4 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News