സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂൾ ഡിസൈൻ ഇൗ വർഷം നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ V CAD/CAM മൂന്ന് സെമസ്റ്ററുകളായുള്ള ഒന്നരവർഷത്തെ കോഴ്സാണിത്. യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/പ്രൊഡക്ഷൻ)/തത്തുല്യം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ് മൂന്ന് സെമസ്റ്ററുകൾ അടങ്ങിയ ഒന്നരവർഷത്തെ കോഴ്സ്. യോഗ്യത: ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷന്)/തത്തുല്യം.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെക്കാട്രോണിക്സ്. മൂന്ന് സെമസ്റ്ററുകളായുള്ള ഒന്നരവർഷത്തെ കോഴ്സ്. യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/പ്രൊഡക്ഷൻ/എയറോസ്പേസ്/
ഓട്ടോമൊബൈൽ)/തത്തുല്യം.
* പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ. രണ്ട് സെമസ്റ്ററുകൾ അടങ്ങിയ ഒരു വർഷത്തെ കോഴ്സ്. യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/പ്രൊഡക്ഷൻ) തത്തുല്യം.
പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് 800 രൂപയും പട്ടികജാതി/വർഗക്കാർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ ഫോറവും വിവരങ്ങളും www.citdindia.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷ ഫീസ് Principal, Director, CITD, Hyderabadന് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് അഞ്ചിനകം കിട്ടത്തക്കവണ്ണം The Director (Trg), Central Insstitute of Tool Design, Balanagar, Hyderabad 500 037 എന്ന വിലാസത്തിൽ അയക്കണം. 500 രൂപ ലേറ്റ് ഫീസോടെ ആഗസ്റ്റ് 10 വരെയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.citdindia.org എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha