55 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും

55 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം തയ്യാറാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. പുതിയ വിജ്ഞാപനം ഓഗസ്റ്റ് 18-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (ഇംഗ്ലീഷ്, പൊളിറ്റിക്‌സ്, സംസ്‌കൃതം), മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സ്, തസ്തികമാറ്റം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, കോളേജ് ലക്ചറര്‍ (ബയോകെമിസ്ട്രി) എന്നീ തസ്തികകളിലാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്.
നിലവില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഇംഗ്ലീഷ് ലക്ചറര്‍മാരുടെ 150-ഓളം ഒഴിവുകളുള്ളതായാണ് വിവരം. ഇതിനായി 582 പേരുടെ ഏകീകൃത റാങ്ക്പട്ടികയാണ് തയ്യാറാക്കി പി.എസ്.സി. പ്രസിദ്ധീകരിച്ചു. അഞ്ചുപേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ പട്ടികയും പ്രസിദ്ധീകരിച്ചു.
https://www.facebook.com/Malayalivartha