ഭാരത് ഇലക്ട്രോണിക്‌സില്‍ എന്‍ജിനീയര്‍മാരുടെ ഒഴിവുകൾ

പ്രതിരോധ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ആണ് ഒഴിവുകൾ. ഇലക്ട്രോണിക്സ് -31, മെക്കാനിക്കല്‍ -19 എന്നിങ്ങനെ 50 ഒഴിവുകളുണ്ട്. അവസാന തീയതി ഓഗസ്റ്റ് രണ്ട്.
യോഗ്യത: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ടെലികമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ./ബി.ടെക്. ഒരു വര്‍ഷംവരെ മുന്‍പരിചയം ഉണ്ടാവണം. ഒരു വര്‍ഷത്തേക്കായിരിക്കും കരാര്‍. മൂന്ന് വര്‍ഷംവരെ നീട്ടി ലഭിക്കാം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.bel-india.com.
https://www.facebook.com/Malayalivartha