സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ടെക്‌നിഷ്യൻ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു

കേരളത്തിലെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്‌ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് ടെക്‌നീഷൻ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്‌ഷിപ്പ് ട്രെയിനിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവലപ്‌മെന്റ് സെന്ററും സംയുക്തമായിട്ടാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത നേടി മൂന്നു വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്‌ട് പ്രകാരം ഏതെങ്കിലും സ്‌ഥാപനങ്ങളിൽ പരിശീലനത്തിനു ചേരാത്തവർക്കും അപേക്ഷിക്കാവുന്നതാണു.
കളമശ്ശേരി ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ വച്ചു ഓഗസ്റ്റ് 19 ശനിയാഴ്ച വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സൂപ്പർവൈസറി ഡെവലൊപ്മെൻറ് സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇന്റെർവ്യുവിന് അവസരം ലഭിക്കുന്നത്. പരിശീലന സമയത് കഴിവ് തെളിയിച്ചാൽ സ്ഥിര നിയമനത്തിനും സാധ്യത ഉണ്ട്.
സെര്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ഇന്റർവ്യൂ വിനു ഹാജരാക്കുമ്പോൾ കയ്യിൽ കരുതേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.sdcentre.org.
https://www.facebook.com/Malayalivartha