Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാക്കൂബ് മേമന്റെ ഭാര്യയ്ക്ക് പാര്‍ലമെന്റ് സീറ്റ് നല്‍കണമെന്ന് എസ്പി നേതാവ്

01 AUGUST 2015 02:39 PM IST
മലയാളി വാര്‍ത്ത.

വധശിക്ഷയ്ക്കു വിധേയനായ യാക്കൂബ് മേമന്റെ ഭാര്യ റഹീന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്. സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര വൈസ് പ്രസിഡന്റായ മുഹമ്മദ് ഫറൂഖ് ഘോസിയാണ് ഈ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
പാര്‍ട്ടി ദേശീയ ചീഫായ മുലായാം സിങ്ങിന് ഈ ആവശ്യമുന്നയിച്ചു കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് അനുഭവിച്ചവളെന്ന നിലയില്‍ റഹീന് പാര്‍ലമെന്റ് സീറ്റ് നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.\'മുംബൈ സ്‌ഫോടനക്കേസില്‍ റഹീന്‍ യാക്കൂബ് മേമനും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ അവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടു കോടതി അവരെ വെറുതെവിടുകയായിരുന്നു. എങ്കിലും വര്‍ഷങ്ങളോളം അവര്‍ക്കും ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഒരുപാട് അനുഭവിച്ചിട്ടുമുണ്ടാകും.
നിസ്സഹായരേയും അശരണരേയും നിങ്ങള്‍ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. എനിക്കു തോന്നുന്നത് റഹീനും നിസ്സഹായയാണെന്നാണ്. അതുപോലെ രാജ്യത്തെ നിരവധി മുസ്‌ലീങ്ങള്‍ക്കിടയില്‍ നിരാലംബരാണെന്ന തോന്നലുണ്ട്. നമ്മള്‍ റഹീനെ പിന്തുണയ്ക്കണം. അവരെ എം.പിയാക്കണം. അതുവഴി എല്ലാ നിരാലംബര്‍ക്കുവേണ്ടിയും അവര്‍ക്ക് ശബ്ദമുയര്‍ത്താനാവും.\' മുലായാം സിങ്ങിനയച്ച കത്തില്‍ അദ്ദേഹം പറയുന്നു.
അതിനിടെ ഘോസിയുടെ ആവശ്യത്തെ തള്ളി സമാജ്‌വാദി പാര്‍ട്ടിയുടെ മുംബൈയിലെ നേതാവായ അബു അസ്മി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു ആവശ്യവുമായി മുലായാം സിങ്ങിനെ സമീപിക്കുന്നതിനു മുമ്പ് ഘോസി തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ല.

ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു കത്ത് എഴുതിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. യാക്കൂബിന്റെ ഭാര്യയെ എം.പിയാക്കണമെന്ന നിര്‍ദേശം തെറ്റാണ്. അവര്‍ ഒരു രാഷ്ട്രീയക്കാരിയല്ലെന്നും അസ്മി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (8 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (8 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (8 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (9 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (9 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (9 hours ago)

Malayali Vartha Recommends