ഓസ്‌ട്രേലിയയില്‍ നിന്നും കോലി ഇന്ത്യയിലെത്തിയത് അനുഷ്‌കയെ ചേര്‍ത്തുപിടിച്ച്

കപ്പു പോയെന്നു കരുതി കാമുകിയെ കൈവിടില്ലെന്നു തെളിയിച്ച് കോലി ഇന്ത്യയില്‍ തിരികെയെത്തി. ഇരുവര്‍ക്കും എതിരായി വിമര്‍ശനം കൊഴുക്കുന്നതിനിടെ കോലിയും അനുഷ്‌കയും നാട്ടില്‍ തിരിച്ചെത്തി. മുംബൈ വിമാനത്താവളത്തിലാണ് ഇരുവരും എത്തിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാമുകിയെ താന്‍ കൈവിടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോലി വിമാനമിറങ്ങിയത്.
ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ ഇന്ത്യന്‍ ഉപനായകനായ കോലി ഒരു റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ട അനുഷ്‌ക ഇത് കണ്ട് വായപൊത്തുകയും ചെയ്തു. അനുഷ്‌ക കളി കാണാന്‍ സിഡ്‌നിയില്‍ എത്തിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ വിചിത്രമായ വാദം.
പരസ്പര കൈപിടിച്ചായിരുന്നു താരങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് ഇരുവര്‍ക്കും വേണ്ടി വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ചാരക്കളര്‍ ബനിയനും നീലജീന്‍സും ധരിച്ചാണ് കോലി വിമാനമിറങ്ങിയത്. തിരക്കില്‍ കാമുകി പെടാതിരിക്കാന്‍ തന്നോട് ചേര്‍ത്താനാണ് കോലി അനുഷ്‌കയെ പിടിച്ചത്.
തോല്‍വിയെ തുടര്‍ന്ന് അനുഷ്‌കയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ദ്വയാര്‍ത്ഥമുള്ള പോസ്റ്റുകളാല്‍ നിറഞ്ഞിരുന്നു. കളി കാണാന്‍ സിഡ്‌നിയിലേക്ക് പോകുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള അനുഷ്‌കയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമര്‍ശനങ്ങള്‍ വന്നു പതിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha