ഹൃത്വിക് റോഷന്റെ വാദങ്ങള്‍ പൊളിയുന്നു, പുതിയ ചിത്രങ്ങള്‍ പൂറത്ത്
കങ്കണ റണാവത്തുമായി യാതൊരു ബന്ധവുമില്ലെന്ന ഹൃത്വിക് റോഷന്റെ വാദം പൊളിയുന്ന വിദത്തില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രം പുറത്ത്. കങ്കണയുമായി ചേര്‍ന്നു നില്ക്കുന്ന ഹൃത്വികിന്റെ സ്വകാര്യ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതേസമയം, ഇത് സംബന്ധിച്ച് വ്യക്തതയില്ല.
ഹൃത്വികുമായി പ്രണയത്തിലാണെന്ന് കങ്കണ പറഞ്ഞപ്പോഴും തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു ബന്ധമില്ലെന്നായിരുന്നു ഹൃത്വികിന്റെ വാദം. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഹൃത്വിക് കങ്കണയ്ക്കെതിരെ കേസ് നല്‍കുകയും ചെയ്തു. ഇതിന് തെളിവായി കങ്കണ തനിക്കയച്ച ഇമെയിലുകളും ഹൃത്വിക് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിരുന്നു. ആറു മിനിട്ട് ഇടവിട്ട് മൂവായിരത്തോളം മെയിലുകളായിരുന്നു കങ്കണ ഹൃത്വികിയനയച്ചതെന്നായിരുന്നു പിന്നീട് പുറത്തു വന്ന വിവരം. കങ്കണ അയച്ച മെയിലുകള്‍ക്കൊന്നും താന്‍ മറുപടി നല്‍കിയില്ല എന്ന് ഹൃത്വികും പറഞ്ഞു. ഇതിനു പിന്നാലെ കങ്കണയുടെ സഹോദരിക്ക് ഹൃത്വിക് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. കങ്കണയും ഹൃത്വികുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് കങ്കണയുടെ സഹോദരി രംഗോലി അയച്ച മെയിലിന് ഹൃത്വിക് നല്കിയ മറുപടിയായിരുന്നു അത്. കങ്കണ അയച്ച സന്ദേശങ്ങളില്‍ സ്വന്തം നഗ്നചിത്രങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha