Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലണ്ടന്‍ ശില്‍പ്പയ്ക്ക് പുതിയൊരിടമല്ലെങ്കിലും കുടുംബത്തിനൊപ്പമുള്ള എല്ലാ ലണ്ടന്‍ യാത്രയും ഓരോ അനുഭവമാണെന്നാണ് ശില്പ പറയുന്നത്. ലണ്ടന്‍ നഗരത്തിലെ ചുറ്റിക്കറങ്ങലും മറ്റും ഉള്‍പ്പെടുത്തികൊണ്ട് ശില്‍പ്പ ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. മർലിൻ മൺറോയെ അനുസ്മരിക്കുന്ന തകർപ്പൻ ഡാൻസിനിടയിൽ ഫ്രോക്ക് സ്ഥാനം തെറ്റുന്നതും പെട്ടെന്ന് തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് വസ്ത്രം നേരെയാക്കുന്നതും ആയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

24 JULY 2019 05:44 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ഫിറ്റ്നസ് ക്വീനായ ശില്‍പ ഷെട്ടി തന്റെ കുടുംബവിശേഷങ്ങളും വര്‍ക്ക് ഔട്ട് വീഡീയോകളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുണ്ട് . ജിമ്മില്‍ നിന്നുള്ള ശില്‍പ്പയുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോകള്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശില്‍പയുടെ യോഗാ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.

ഭര്‍ത്താവ് രാജ് കുന്ദ്ര, മകന്‍ വിയാന്‍, സഹോദരി ഷമിത ഷെട്ടി എന്നിവര്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. അവധി ആഘോഷങ്ങള്‍ ക്കിടയില്‍ ഭര്‍ത്താവിനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചില നിമിഷങ്ങള്‍ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.
ലണ്ടന്‍ തെരുവില്‍ രാജുവുമൊന്നിച്ച്‌ ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശില്‍പ ഷെട്ടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥയും ഒരേ നിറത്തിലുള്ള കെട്ടിടങ്ങളും ലണ്ടനിലെ കാഴ്ചകൾ അതിസുന്ദരമാണ്. ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് വാഹനത്തിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ ആസ്വദിക്കാം. ലോകത്തിലെ ആദ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനും ലണ്ടനിലാണ്. ലണ്ടൻ ബ്രിഡ്ജിൽ നിന്നാൽ പ്രസിദ്ധമായ ലണ്ടൻ ടവർ കാണാം. വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആൽബർ് രാജകുമാരെൻറ സ്മരണയ്ക്കായി നിർമിച്ച റോയൽ ആൽബർട് ഹാൾ എന്നിവയും കാണാം

ലണ്ടന്‍ ശില്‍പ്പയ്ക്ക് പുതിയൊരിടമല്ലെങ്കിലും കുടുംബത്തിനൊപ്പമുള്ള എല്ലാ ലണ്ടന്‍ യാത്രയും ഓരോ അനുഭവമാണെന്നാണ് ശില്പ പറയുന്നത്. ലണ്ടന്‍ നഗരത്തിലെ ചുറ്റിക്കറങ്ങലും മറ്റും ഉള്‍പ്പെടുത്തികൊണ്ട് ശില്‍പ്പ ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. ഒരു ഡിജിറ്റല്‍ ടൂര്‍ പോയ ഫീലുണ്ടാകും ശില്‍പ്പയുടെ ഇന്‍സ്റ്റഗ്രാം കണ്ടാല്‍

മകന്റെയൊപ്പം ലണ്ടനിലെ ബുഷി പാര്‍ക്കില്‍ മാനുകളെ പരിപാലിക്കുന്ന ശില്‍പ്പയുടെ വിഡിയോയും വൈറലായി. ലണ്ടനില്‍ എത്തുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണ്ട ഇടമാണ് ബുഷി പാർക്ക് . ലണ്ടനിലുള്ള എട്ട് റോയല്‍ പാര്‍ക്കുകളില്‍ ഒന്നായ ഈ പാർക്കിന് 1,099 ഏക്കര്‍ വിസ്തൃതിയുണ്ട് പ്രധാനമായും മാനുകള്‍ക്ക് വേണ്ടിയുള്ള പാര്‍ക്കാണിത്.

ലണ്ടനിലെ ശില്‍പ്പയുടെ ആദ്യകാഴ്ച്ചകളില്‍ ഒന്ന് പെയിന്‍ഷില്‍ പാര്‍ക്കായിരുന്നു. പ്രകൃതിദത്തമായി രൂപംകൊണ്ട ഒരു ക്രിസ്റ്റല്‍ ഗ്രോട്ടായാണ് പെയിന്‍ഷില്‍ പാര്‍ക്ക്.

ലണ്ടൻ ടവറും ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും കൊണ്ട് ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

നഗരത്തിലെ മുഖ്യാകർഷണമായ ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. 1894ൽ നിർമിച്ച പാലം ലണ്ടന്റെ പ്രതീകമാണ്. ഈ കൂറ്റൻ പാലത്തിനടിയിലൂടെയാണ് തെംസ് നദി ഒഴുകുന്നത്.

ലണ്ടൻ ഐ, വാക്‌സ് മ്യൂസിയം എന്നിവയും സഞ്ചാരികളുടെ മനം കവരും . ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ജീവൻ തുടിക്കുന്ന പ്രശസ്തരായവരുടെ പ്രതിമകൾ. ഇന്ത്യയിൽ നിന്ന് ഗാന്ധിജി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഐശ്വര്യറായി, സൽമാൻ ഖാൻ, ഷാരൂഖ്ഖാൻ തുടങ്ങിയവരും ഉണ്ട്. പ്രധാനപ്പെ നേതാക്കളും രാഷ്ട്രീയക്കാരും അടങ്ങുന്ന പ്രതിമകളുമുണ്ട്..

ഈ കാഴ്ചകൾ കൊണ്ടുതന്നെയാകണം ഓരോ ലണ്ടൻ യാത്രയും ഓരോ അനുഭവമാണെന്ന് താരം പറയുന്നത് . ക്രൂസ് ഷിപ്പിൽ നിന്നുള്ള വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്ന മറ്റൊരു പ്രധാന ഇൻസ്റ്റാഗ്രാം വീഡിയോ .

 

മർലിൻ മൺറോയെ അനുസ്മരിക്കുന്ന തകർപ്പൻ ഡാൻസിനിടയിൽ ഫ്രോക്ക് സ്ഥാനം തെറ്റുന്നതും പെട്ടെന്ന് തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് വസ്ത്രം നേരെയാക്കുന്നതും വിഡിയോയിൽ കാണാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends