Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ബോളിവുഡ് സ്വപ്ന നായിക ഷക്കില അന്തരിച്ചു

21 SEPTEMBER 2017 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

ബോളിവുഡിന്റെ ഒരു കാലത്തെ സൗന്ദര്യതാരമായിരുന്ന ഷക്കില അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ വീട്ടില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അന്‍പതുകളിലും അറുപതുകളിലും ഹിന്ദി ചലച്ചിത്രലോകത്തെ മിന്നും നായികമാരിലൊരാളായിരുന്നു ഷക്കില.

1954ലിറങ്ങിയ 'ആര്‍ പാറിലെ' നര്‍ത്തകിയുടെ വേഷമാണ് ഷക്കിലയെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രശസ്തയാക്കിയത്. തുടര്‍ന്നാണ് പ്രശസ്തമായ 'സിഐഡി' എന്ന ചിത്രത്തിലും അഭിനയിക്കുന്നത്. 1962ലിറങ്ങിയ ഹിറ്റ് ചിത്രം 'ചൈന ടൗണി'ല്‍ ഷമ്മി കപൂറിനൊപ്പം അഭിനയിച്ചിരുന്നു. 1960ലിറങ്ങിയ 'ശ്രീമാന്‍ സത്യവതി'യില്‍ രാജ്കപൂറിനൊപ്പവും അഭിനയിച്ചു.

14 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ അന്‍പതിലേറെ സിനിമകള്‍- ദാസ്താന്‍, സിന്ദ്ബാദ് ദ് സെയ്‌ലര്‍, ആഘോഷ്, ഷഹന്‍ഷാ, രാജ് മഹല്‍, അര്‍മാന്‍, ബാബുജി ദീരേ ചല്‍ന, ടവര്‍ ഹൗസ്, ലാല്‍പാരി, രൂപ്കുമാരി, പോസ്റ്റ് ബോക്‌സ് നമ്പര്‍ 999 തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങള്‍.

1963ല്‍ പുറത്തിറങ്ങിയ 'ഉസ്താദോം കേ ഇസ്താദ്' ആണ് നായികയായി അഭിനയിച്ച അവസാന ചിത്രം. 1935 ജനുവരി ഒന്നിനായിരുന്നു ഷക്കിലയുടെ ജനനം. ബാദ്ഷാ ബീഗം എന്നായിരുന്നു ആദ്യകാലത്തെ പേര്. ഷക്കിലയ്‌ക്കൊപ്പം സഹോദരിമാരായ നൂര്‍, നസ്‌റീന്‍ എന്നിവരും ചലച്ചിത്ര മേഖലയിലുണ്ടായിരുന്നു.

1963ല്‍ വിവാഹിതയായ ശേഷം യുകെയിലായിരുന്നു ഷക്കിലയുടെ ജീവിതം. പിന്നീട് മുംബൈയിലേക്ക് തിരിച്ചെത്തിയ ഇവര്‍ 'ഹം ഇന്തസാര്‍ കരേംഗേ'(1989)യിലും രാജ്‌ദ്രോഹി (1993)യിലും അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends