Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ട് ബ്രേക്കിൽ ശാലിനിയെ തേടി വന്ന ഫോൺ കോൾ! ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു, ശാലിനിയുടെ ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ, സമൂഹ മാധ്യമങ്ങളിൽ വൈറലായി ഒരു കുറിപ്പ്

11 AUGUST 2020 04:35 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘നിറം’. പ്രേക്ഷകരുടെ പ്രിയ ജോഡികളായ ചാക്കോച്ചനും ശാലിനിയും ഒരുമിച്ച് അഭിനയിച്ച സിനിമ അന്നത്തെ ക്യാംപസുകളുടെ ഇടയിലും തരംഗമായി മാറുകയായിരുന്നു. അനിയത്തിപ്രാവിന്റെ റെക്കോർഡ് നിറം ആദ്യത്തെ 10 ദിവസം കൊണ്ട് തന്നെ മറികടന്നു. ക്യാംപസുകളിലും സ്കൂളിലും സംസാര വിഷയമായ നിറം ഒരു മെഗാ ഹിറ്റ് ചിത്രമായി മാറി. നിറത്തിന്റെ സെറ്റില്‍ വച്ച് നടന്ന ഒരു പ്രണയകഥയുമായി ബന്ധപ്പെട്ട കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. നായിക ശാലിനി നടന്‍ അജിത്തിനെ ഈ സെറ്റിൽ വച്ച ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. അതിനായി സഹായിച്ചത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. ആ രസകരമായ പ്രണയകഥയാണ് കുഞ്ചാക്കോ ബോബന്റെ ഫാന്‍സ് പേജില്‍ ഇപ്പോൾ എത്തിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെയാണ്:

നായികാ കഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. സ്ക്രീൻ ടെസ്റ്റ് നടത്തി അതിനായി ഒരു പുതുമുഖത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു - അസിൻ തോട്ടുങ്കൽ! അസിന്റെ ഫോട്ടോസ് കണ്ട കുഞ്ചാക്കോ, 'ഈ കുട്ടി ഒരു നായികയായി വരേണ്ട സമയം ഇപ്പോൾ ആയിട്ടില്ലെ'ന്ന് പറഞ്ഞ് മാറ്റിവച്ചു. അക്കാലത്തെ തന്റെ ഭാഗ്യനായിക ആയിരുന്ന ശാലിനിയോടൊപ്പമുള്ള 'പ്രേം പൂജാരി' ബോക്‌സ് ഓഫീസിൽ പരാജപെട്ടതിനാൽ ശാലിനിയെ കൊണ്ട് തന്നെ നായികാകഥാപാത്രം ചെയ്യിച്ചാലോ എന്ന് ചാക്കോച്ചൻ ആണ് കമലിനോട് ചോദിച്ചത്.

ഒരു തമിഴ് ചിത്രത്തിന്റെ സെറ്റിൽ ഇരുന്നാണ് ശാലിനി കമലിന്റെ സ്ക്രിപ്റ്റ് കേട്ടത്. ശാലിനിക്ക് മണി രത്‌നം ചിത്രമായ 'അലൈപായുതേ'യുടെ ഓഫർ വന്നു നിൽകുന്ന സമയം ആയിരുന്നു അത്. കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ്സ് മനസ്സിലാക്കിയ ശാലിനി പിന്നീട് മണിരത്‌നത്തിന്റെ ചിത്രത്തിന്റെ ഷൂട്ട് നീളുമെന്ന് അറിഞ്ഞ് കമൽ ചിത്രത്തിന് ഡേറ്റുകൾ നൽകി. വർഷയായി ജോമോളെയും കമൽ തെരഞ്ഞെടുത്തു.

അത് വരെ പ്രേക്ഷകർ കണ്ട കുഞ്ചാക്കോ ബോബനും ശാലിനിയും ജോമോളും ആകരുത് ഈ ചിത്രത്തിൽ എന്ന നിർബന്ധം കമലിന് ഉണ്ടായിരുന്നു. അനിയത്തിപ്രാവിലും എന്ന് സ്വന്തം ജാനകിക്കുട്ടിയിലും കാണാത്ത സ്മാർട്ട് ആയ അപ്പിയറൻസുകളിൽ ആണ് ശാലിനിയും ജോമോളും ഈ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ക്യാംപസ് രംഗങ്ങൾ ഒരു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ആയിരുന്നു അത് ചിത്രീകരിച്ചത്. സിനിമയിൽ വർണങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന കമലിന്റെ ചിത്രത്തിന് നിറം എന്ന പേര് സജ്ജസ്റ്റ് ചെയ്തത് ശത്രുഘ്‌നൻ ആയിരുന്നു.

" ..ഷൂട്ട് ബ്രേക്കിൽ ശാലിനിയെ തേടി വന്ന ഫോൺ കോൾ

നിറത്തിന്റെ സെറ്റിൽ ശാലിനി ജോയിൻ ചെയ്യുമ്പോൾ തമിഴ് സൂപ്പർഹീറോ അജിത് കുമാറുമായി അവർ പ്രണയത്തിലായിരുന്നു . ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട് മാത്രമായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലപ്പോഴും അജിത്തുമായി ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു. ശാലിനിയുടെ ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ ആയിരുന്നു . കഥാപാത്രങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ട ഇരുവരും ലൊക്കേഷനിലും എബി, സോനാ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ശാലിനിയെ ലൊക്കേഷനിലേക്ക് വിളിക്കുന്നത് റിസ്കാണെന്ന് മനസിലാക്കിയ അജിത് പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ വാങ്ങി അതിലേക്ക് വിളിക്കുമായിരുന്നു.

സെൽഫോണുകൾ കൗതുക കാഴ്ചയായിരുന്ന അക്കാലത്ത് ചാക്കോച്ചന്റെ പഴയ എറിക്‌സൺ ഫോണിലേക്ക് അധികവും വന്നിരുന്നത് തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ കോളുകൾ ആയിരുന്നു. ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് മനസിലാക്കിയ ചാക്കോച്ചൻ, അജിത്തിനെ സൂചിപ്പിക്കാൻ ഒരു കോഡ് കണ്ടെത്തി. ഷൂട്ട് ബ്രേക്ക് വരുമ്പോൾ കുഞ്ചാക്കോ ശാലിനിയെ നോക്കി പറയും: "മിസ് സോന ..AK -47 കോളിങ്." പലപ്പോഴും സെറ്റിൽ ഇത് കേട്ട കമൽ കുഞ്ചാക്കോയിൽ നിന്നും സൂത്രത്തിൽ കാര്യം മനസ്സിലാക്കി വച്ചു. അടുത്ത ദിവസത്തെ ഷൂട്ട് ബ്രേക്കിൽ അജിത്തിന്റെ കോൾ കാത്തിരുന്ന ശാലിനിയെ നോക്കി കമൽ ചോദിച്ചു "ഇന്ന് AK -47ന്റെ കോൾ വരില്ലേ?" ഇത് കേട്ട് ഞെട്ടിയ ശാലിനി ചുറ്റും നോക്കിയപ്പോൾ തലയിൽ ധരിച്ച ക്യാപ് മുഖം മറച്ചുവെച്ച് ചിരിക്കുന്ന ചാക്കോച്ചനെ ആണ് കണ്ടത്...!!

1999 ഓണത്തിന് റിലീസ് വെച്ചിരുന്ന നിറം പലതവണ റിലീസ് മാറ്റി വച്ചപ്പോൾ ഓഡിയോ കാസ്സെറ്റ് ഉടമയായ ജോണി സാഗരിക ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തു. ഓണത്തിന് ശേഷം റിലീസ് ചെയ്ത നിറം, കുഞ്ചാക്കോ-ശാലിനി ജോഡിയുടെ വമ്പൻ തിരിച്ചുവരവായി മാറി . ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന് കിട്ടേണ്ട ഇനിഷ്യൽ കലക്‌ഷൻ ആയിരുന്നു നിറം അന്ന് നേടിയെടുത്തത്. അനിയത്തിപ്രാവിന്റെ റെക്കോർഡ് നിറം ആദ്യത്തെ 10 ദിവസം കൊണ്ട് മറികടന്നു. ക്യാംപസുകളിലും സ്കൂളിലും സംസാര വിഷയമായ നിറം ഒരു മെഗാ ഹിറ്റ് ചിത്രമായി മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends