Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ചു പോയ സമയമുണ്ടായിരുന്നു, മകളെ തിരികെ കിട്ടണം…എന്ത് ചെയ്യണമെന്ന് അറിയില്ല, എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു… സാറാസിലെ അമ്മായി പൊട്ടിക്കരയുന്നു..കേൾക്കണം ഈ അമ്മയുടെ വേദന

17 JULY 2021 04:16 PM IST
മലയാളി വാര്‍ത്ത

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'സാറാസ്' കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മുഖമാണ് സാറയുടെ കുശുമ്പത്തി അമ്മായിയുടേത്. എറണാകുളം തേവര സ്വദേശിയായ വിമലയായിരുന്നു മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായപ്രകടനവുമായെത്തുന്ന നാട്ടിൻപുറത്തുകാരി അമ്മായിമാരുടെ തനിപ്പകർപ്പായിരുന്നു സാറയുടെ അമ്മായി. ‘ആ ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഡയലോഗ് പുത്തൻ തലമുറയിലെ പെൺകുട്ടികളെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാൽ അമ്മായിയുടെ റോൾ ചെയ്ത വിമല നാരായണൻ ഇതുവരെ സാറാസ് കണ്ടില്ല. താൻ അഭിനയിച്ച സിനിമയുടെ വിജയം ആഘോഷിക്കാൻ കഴിയാത്തവണ്ണം സങ്കടക്കടലിലാണ് വിമല

മൂത്ത മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലാണ് വിമല. ഗുരുതരമായ വൃക്കരോഗം ബാധിച്ച മകള്‍ക്ക് തന്റെ വൃക്ക നല്‍കാനായി വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താനാവാതെ ഉഴലുകയാണ്. ഇപ്പോൾ ഇതാ മലയാളി വാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമല മനസ്സ് തുറക്കുകയാണ്

സിനിമ വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പലരും ഫോൺ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ എനിയ്ക്ക് സന്തോഷിക്കാൻ സാധിക്കുന്നില്ല. മകൾ ക്രിട്ടിക്കലാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ സിനിമയിൽ കിട്ടിയ സന്തോഷം പോലും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുന്നില്ലെന്നാണ് വിമല പറയുന്നത്

6 വർഷമായി മകൾ ചകിത്സയിലാണ്. ഇരുവൃക്കകളും തകാരാറിലായതിനാല്‍ ഡയലിസിസ് മാത്രമാണ് ആശ്രയം. ഒന്നര വർഷമായി ഡയാലിസസ്‌ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇനി കിഡ്‌നി മാറ്റിവെക്കുക മാത്രമാണ് ഏകപോംവഴി. അത് കൊണ്ടാണ് ഈ ഒരു ഫണ്ടിന് വേണ്ടി ഇറങ്ങിതിരിച്ചത് . എന്റെ മകളെ രക്ഷിക്കാൻ വേണ്ടി എല്ലാവരും സഹായിക്കണമെന്ന് വിമല കണ്ണീരോടെ പറയുകയാണ്

വേറെ കിഡ്‌നി വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തത് കൊണ്ട് മകൾക്ക് എന്റെ കിഡ്നിയാണ് കൊടുക്കുന്നത്. കുറച്ച് ടെസ്റ്റ് ചെയ്തു കഴിഞ്ഞു. അതിൽ കുഴപ്പം ഒന്നുമില്ല. ആ ഒരു ധൈര്യത്തിലാണ് ഞാൻ നിൽക്കുന്നത്. ആത്മഹത്യ ചെയ്യണമെന്ന് വരെ ചിന്തിച്ചു പോയ സമയമുണ്ടായിരുന്നു. മകളെ ഓർത്താണ് ഇപ്പോൾ ജീവിക്കുന്നത് . എന്ത് ചെയ്യണമെന്ന് അറിയില്ല , മുന്നോട്ട് എങ്ങനെ പോകണമെന്ന് അറിയില്ല , എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നുവെന്നും വിമല പറയുന്നു.

ചെറിയ റോളുകൾ ലഭിക്കുന്നതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല. രണ്ടുമൂന്നു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള വിമലയ്ക്ക് മതിയായ സിനിമാബന്ധങ്ങളില്ല. സിനിമാമേഖലയിലുള്ള ചിലരെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു. മകളുടെ ജീവൻ രക്ഷിക്കാൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഈ അമ്മ.

 പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ഉണ്ടായി അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്. അച്ചാറുകള്‍, ഷാംപു എന്നിവ വീടുകളിൽ കൊണ്ടുപോയി വില്‍ക്കുക, തുണിത്തരങ്ങൾ വിൽക്കുക എന്നീ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയത്. മക്കളെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു.

ഇതിനിടെ സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമല ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി. മഹേഷിന്റെ പ്രതികാരം, ഒന്നുരണ്ടു തമിഴ് സിനിമകൾ തുടങ്ങിയവ ചെയ്തിരുന്നു. കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷമാണ് കുടുംബത്തെ ആകെ തകർത്തുകളഞ്ഞ മാരക രോഗം മകൾക്ക് ബാധിച്ചത്.

ചെറിയ ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്. കോവിഡ് കാലത്ത് വിമല ചെയ്ത ചിത്രമാണ് സാറാസ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിമലയുടെ മകളെ ചികിത്സിക്കുന്നത്. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത്‌. തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ നല്ലവരായ മലയാളികളുടെ കനിവ് തേടുകയാണ് വിമല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends