Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

കാവ്യയുടെയും മഹാലക്ഷ്മിയുടെയും പിറന്നാൾ ആഘോഷത്തിന് പിന്നാലെ പത്മാസരോവരത്തിൽ വീണ്ടും ആഘോഷം; ജനപ്രിയ നായകൻ ദിലീപിന് ഇന്ന് 53-ാം ജന്മദിനം! പിറന്നാൾ ആഘോഷം ഗംഭീരമാക്കി ആരാധകർ

27 OCTOBER 2021 11:55 AM IST
മലയാളി വാര്‍ത്ത

കാവ്യയുടെയും മഹാലക്ഷ്മിയുടെയും പിറന്നാൾ ആഘോഷത്തിന് പിന്നാലെ പത്മാസരോവരത്തിൽ വീണ്ടും ഒരു ആഘോഷം കൂടി. നമ്മുടെ ജനപ്രിയ നായകൻ ദിലീപ് ഇന്ന് തന്റെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇതിനോടകം തന്നെ താരങ്ങളും ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി.

പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ച താരം. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാപ്രതിഭ എന്നുതന്നെ പറയാം.... അങ്ങനെ എത്ര വിശേഷണം നൽകിയാലും അത് ഒട്ടും കുറയില്ല. ഈ ജനപ്രിയ നായകന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കുകയാണ് ആരാധകർ.

എന്നാൽ ദിലീപ് ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ സെറ്റിലാണ് ദിലീപ് ഇപ്പോൾ ഉള്ളത്. ഷൂട്ടിംഗ് സെറ്റിലായിരിക്കുമോ? അതോ പത്മാസരോവരത്തിലാണോ പിറന്നാൾ ആഘോഷമെന്നാണ് ആരാധകർ ചോദിക്കുന്നത്. അച്ഛന് വേണ്ടി മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും ഭാര്യ കാവ്യയും ഒരു ഗംഭീര സർപ്രൈസ് ഒരുക്കാനാണ് സാധ്യതയെന്നും ഒരുകൂട്ടർ വ്യക്തമാക്കുന്നു.

അതേസമയം ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് വിവാഹം ചെയ്തത് നടി കാവ്യാമാധവനെയാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇവർക്ക് മഹാലക്ഷ്മി പിറന്നത്. മഹാലക്ഷ്മിയുടെ വരവോടെ ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ സന്തോഷവും ആഘോഷവുമെല്ലാം താരകുടുംബം മാമാട്ടി എന്ന് ഓമനിച്ച് വിളിക്കുന്ന മഹാലക്ഷ്മിക്കൊപ്പമായി. മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാളായിരുന്നു താരകുടുംബം ഈയടുത്ത് ആഘോഷിച്ചത് പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷം ആഘോഷത്തിന്റെ ഫോട്ടോ താരകുടുംബത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി മീനാക്ഷി പങ്കുവെച്ചിരുന്നു

മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ദിലീപ് ശ്രദ്ധിക്കപ്പെടുന്നത്. 1996 ല്‍ പുറത്തിറങ്ങിയ സല്ലാപം ദിലീപിന്റെ സിനിമ കരിയറില്‍ വഴിത്തിരിവായി. ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, ഉല്ലാസപ്പൂങ്കാറ്റ്, മീനത്തില്‍ താലിക്കെട്ട്, സുന്ദരക്കില്ലാഡി, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ജോക്കര്‍, തെങ്കാശിപ്പട്ടണം, മിസ്റ്റര്‍ ബട്ട്‌ലര്‍, ഇഷ്ടം, ഈ പറക്കും തളിക, സൂത്രധാരന്‍, ദോസ്ത് തുടങ്ങിയ സിനിമകളിലൂടെയാണ് ദിലീപ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ താരമായി ദിലീപ് മാറിയത് 2002 ന് ശേഷമാണ്. കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, മീശമാധവന്‍ എന്നീ സിനിമകള്‍ തിയറ്ററില്‍ വന്‍ ഹിറ്റുകളായി. ജനപ്രിയ നായകന്‍ എന്ന പരിവേഷം ദിലീപിന് ലഭിക്കുന്നത് ഈ സിനിമകളിലൂടെയാണ്. ഒരു സമയത്ത് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ ദിലീപ് സ്വന്തമാക്കി. കുടുംബ പ്രേക്ഷകര്‍ ദിലീപ് ചിത്രങ്ങള്‍ക്കായി തിയറ്ററുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി.

സിഐഡി മൂസ, ഗ്രാമഫോണ്‍, തിളക്കം, പെരുമഴക്കാലം, കഥാവശേഷന്‍, വെട്ടം, റണ്‍വേ, ചാന്തുപൊട്ട്, പാണ്ടിപ്പട, കൊച്ചിരാജാവ്, ലയണ്‍, വിനോദയാത്ര, ക്രേസി ഗോപാലന്‍, ട്വന്റി 20, സ്വ.ലേ, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, മൈ ബോസ്, 2 കണ്‍ട്രീസ്, രാമലീല തുടങ്ങിയവയാണ് ദിലീപിന്റെ മറ്റു ശ്രദ്ധേയ സിനിമകള്‍.

 

മൈ സാന്റയാണ് ഏറ്റവും അവസാനം റിലീസിനെത്തിയ ദിലീപ് സിനിമ. നാദിർഷ സിനിമ കേശു ഈ വീടിന്റെ നാഥൻ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് ഉർവ്വശിയാണ്. ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നു എന്നതിനാൽ തന്നെ എല്ലാവരും പ്രതീക്ഷയോടെ കാണുന്ന സിനിമ കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായത് പില്‍ക്കാലത്ത് താരത്തിന്റെ സിനിമ കരിയറിനെ ബാധിച്ചു. ജയില്‍വാസത്തിനു ശേഷം ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താരസംഘടനയായ അമ്മയില്‍ ദിലീപിന് ഇപ്പോഴും വിലക്ക് തുടരുകയാണ്. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (8 minutes ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (32 minutes ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (40 minutes ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (1 hour ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (1 hour ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (1 hour ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (2 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (2 hours ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (3 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (4 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (4 hours ago)

Malayali Vartha Recommends