Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അലീന ടീച്ചറിനെ കുറിച്ചും ആരാധകരെ കുറിച്ചും പറഞ്ഞ് അമ്പാടി അർജുനൻ; അഥീന ആരാധകർക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ അത് ചെയ്യാറില്ല; അഥീന പ്രണയദിനത്തിൽ നിഖിൽ നായരുടെ വിശേഷങ്ങൾ വായിക്കാം !

27 OCTOBER 2021 11:49 AM IST
മലയാളി വാര്‍ത്ത

ആദ്യ സീരിയലിൽ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരിക്കൽ അവർ നെഞ്ചോട് ചേർത്ത് കഴിഞ്ഞാൽ പിന്നെ അളവറ്റ സ്നേഹവും കിട്ടും. ഈയിടെ അത്രമേൽ മലയാളി പ്രേക്ഷകരുടെ സ്നേഹം മനസിലാക്കിയ താരമാണ് നിഖിൽ നായർ. 'അമ്മയറിയാതെ' സീരിയലിലെ അമ്പാടി അർജുനൻ എന്ന കഥാപാത്രമായാണ് നിഖിൽ അഭിനയിക്കുന്നത്. കൊവിഡ് ലോക്ക്ഡൗൺ സമയത്തു താരം സീരിയലിൽ നിന്ന് വിട്ടു നിൽക്കുകയും അത് പ്രേക്ഷകർക്കിടയിൽ വലിയ പ്രതിഷേധവും ഉണ്ടാക്കി. പിനീട് മാസങ്ങൾക്ക് ശേഷം അവരുടെ ആഗ്രഹ പ്രകാരം താരം തിരിച്ചു വരവ് നടത്തുകയായിരുന്നു.

 

നിഖിലിനെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്... ഒരു അഭിമുഖത്തിൽ നിഖിൽ തന്നെ തന്റെ ജീവിതത്തെ കുറിച്ചു പറയുന്നുണ്ട്...

ഒരു ബാംഗ്ലൂർ മലയാളിയാണ് നിഖിൽ നായർ . മെക്കാനിക്കൽ എഞ്ചിനിയറിങ്ങും എംബിയെയും കഴിഞ്ഞു ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പക്ഷെ, ജീവിതത്തിൽ എന്തോ മിസ് ചെയ്യുന്നതായി തോന്നി. 9 ടു 5 ജോലി മടുത്തു തുടങ്ങിയ നിഖിൽ അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ പരസ്യ ചിത്രങ്ങളിൽ ഓഡിഷൻ കൊടുത്തു തുടങ്ങി. അഭിനയത്തിലും എന്തോ ഒന്ന് മിസ്സിംഗ് ആയി നിഖിലിന് തോന്നിയതോടെ അഭിനയം പ്രത്യേകം പഠിച്ചു.

 

എല്ലാ ദിവസവും 5 മണിക്ക് ഉണരും, ആക്ടിങ് ക്ലാസ് അറ്റൻഡ് ചെയ്യും, പിന്നെ ജോലിക്ക് പോകും. ജോലിക്കിടയിൽ നിന്ന് മുങ്ങി ഒഡിഷനുകൾ അറ്റൻഡ് ചെയ്യും. കുറേ കഴിഞ്ഞപ്പോൾ പാഷനും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് മനസിലായി, അങ്ങനെ ജോലി രാജി വെച്ചു. ഇപ്പോൾ അത് വളരെ നല്ല തീരുമാനം ആയിരുന്നു എന്ന് നിഖിൽ തിരിച്ചറിയുന്നുണ്ട്.. നിഖിലിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു തെലുങ്കു സീരിയലിലെ നായക വേഷമാണ്. പിന്നീട് കുടുംബവിളക്കിന്‍റെ തെലുങ്ക് പതിപ്പിൽ അഭിനയിക്കുകയും ഇപ്പോൾ മലയാളത്തിൽ നമ്മുടെ സ്വന്തം അമ്പാടിയായി നിറഞ്ഞുനിൽക്കുകയുമാണ്..

 

 

 

 

മലയാളം സീരിയലിൽ അഭിനയിക്കുക എന്നത് ഒരു അഭിമാന മുഹൂർത്തമായിട്ടാണ് നിഖിൽ കാണുന്നതെന്നും അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ആദ്യം അമ്മയറിയാതെയിലെ തന്നെ മറ്റൊരു കഥാപാത്രമാകാനാണ് നിഖിലിനെ വിളിച്ചത് പക്ഷെ കൊറോണ കാരണം അത് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. പിന്നെയാണ് അമ്പാടിയുടെ വേഷം കിട്ടിയത്,

ഷൂട്ടിങ്ങിന്‍റെ ആദ്യ ദിവസങ്ങളിൽ ഏകദേശം 24 മണിക്കൂറോളം നിഖിലിനെ ഷൂട്ട് ചെയ്തിട്ടുണ്ട്. വല്ലാതെ ഹെക്ടിക്ക് ആരുന്നു അത് പക്ഷേ ഓരോ നിമിഷവും എന്ജോയ് ചെയ്താണ് നിഖിൽ അതിലൂടെയൊക്കെ കടന്നു പോയത് .

 

അമ്പാടിയെ കുറിച്ചും നിഖിൽ പറഞ്ഞു... അമ്പാടി ഒരു സ്ട്രൈറ്റ് ഫോർവേഡ് ജെന്‍റിൽമാൻ ആണ്. ജീവിതത്തിൽ ഒരു ഡ്രാമയും ഇല്ലാത്ത ഒരു മനുഷ്യൻ. ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഞാൻ തന്നെയാണ് അമ്പാടി എന്ന്.

പിന്നെ അലീന ടീച്ചറെ കുറിച്ചും നിഖിൽ വാചാലനായി..."ആദ്യ ദിവസം ഷൂട്ടിൽ കണ്ടപ്പോൾ എനിക്കൊരു ഹായ് പോലും പറഞ്ഞില്ല ശ്രീതു. അപ്പോൾ ഞാൻ കരുതിയത് വലിയ ആറ്റിറ്റ്യൂഡ് ഉള്ള ആളായിരിക്കും എന്നാണ്. പക്ഷെ എനിക്ക് തെറ്റി, കൂടുതൽ അടുത്തപ്പോൾ മനസിലായി ആള് ഒരു വളരെ ഫൺ ലവിങ് കാരക്ടർ ആണെന്ന്."

ശ്രീഖിൽ ആരാധകരും അധീന ആരാധകരുമൊക്കെ സോഷ്യൽ മീഡിയയിൽ ധാരാളമാണ്. ഒരുപക്ഷെ ആദ്യം ഇത്രയധികം ആരാധകരെ നേടിയെടുത്ത പ്രയാണജോഡികൾ അലീനയും അമ്പാടിയും ആയിരിക്കും....

 

ആരാധകരെ കുറിച്ച് പറയാനും അമ്പാടി മറന്നില്ല.... "ആരാധകർക്ക് ഞങ്ങളുടെ കെമിസ്ട്രി ഇഷ്ടമാകുന്നു അവരത് ആഘോഷിക്കുന്നു എന്നതിൽ വളരെ സന്തോഷം. ഇപ്പോൾ തന്നെ ഏകദേശം 150 ലധികം ഫാൻസ്‌ ഗ്രൂപ്പുകൾ ഞങ്ങൾക്ക് ഉണ്ട് അഥീന, ശ്രീഖിൽ എന്നൊക്കെ. ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഇപ്പോൾ എന്‍റെ തെലുങ്ക് നടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇടാൻ പോലും പറ്റുന്നില്ല, അഥീന ആരാധകർക്ക് അത് ഇഷ്ടമല്ല. ഏകദേശം 3 വർഷമായി ഞാൻ ഒരു വെക്കേഷന് പോയിട്ട്." എന്നാണ് നിഖിൽ ആരാധകരെ കുറിച്ച് പറഞ്ഞത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (24 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (30 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (43 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (56 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends