Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയ കത്തുന്നു മരക്കാർ ബഹിഷ്ക്കരിച്ച് ആരാധകർ? പ്രേക്ഷക പ്രതികരണം

27 OCTOBER 2021 04:45 PM IST
മലയാളി വാര്‍ത്ത


സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്‌തേക്കുമെന്ന് വാർത്ത മലയാള സിനിമ പ്രേമികൾക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്.ലാലേട്ടന്റെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു എന്ന് സംവിധായകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.ഇത് വലിയ വിവാദം ഉണ്ടാക്കി.നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് നേരെ മോഹൻലാൽ ആരാധകർ പൊങ്കാലയുമായി എത്തിയിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പേജിലാണ് പൊങ്കാല കമന്റുകൾ. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യണം എന്നത് തന്നെയാണ് താരത്തിന്റെ ആരാധകരുടെ പ്രധാന ആവശ്യം.ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിന് താഴെ നിരവധി കമെന്റുകളാണ് കുമിഞ്ഞു കൂടുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാൽ ചിത്രം ഒടിടിയിലേക്ക് പോകുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിയേറ്റർ ഉടമകൾ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ രംഗത്ത് വന്നിരുന്നു.പടം തിയേറ്ററുകൾക്ക് തരാമെന്നു പറഞ്ഞ്് ആന്റണി പണം കൈപ്പറ്റിയിരുന്നുവെന്നും എന്നിട്ടിപ്പോൾ കാണിക്കുന്നത് ശരിയല്ലെന്നുമാണ് തിയേറ്റർ ഉടമകൾ വാദിച്ചത്.ഒപ്പം ആന്റണി കൈപ്പറ്റിയ പണം തിരിച്ചു നൽകാൻ മാന്യത കാണിക്കണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇതിന് തൊട്ടുപിന്നാലെ മോഹൻലാലിനും ആന്റണിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മറുപടിയുമായി അണിയറപ്രവർത്തകർ തന്നെ രംഗത്ത് വന്നത്.

ചിത്രം റിലീസ് ചെയ്യുന്നതിനായി 200 തിയേറ്ററുകൾ തരാമെന്ന് പറഞ്ഞ തിയേറ്റർ ഉടമകളാണ് ഇപ്പോൾ വാക്കു മാറ്റുന്നതെന്നും പിന്നണി പ്രവർത്തകർ പറയുന്നു.അതിനാലാണ് ഒടിടിയിലേക്ക് പോകുന്നതെന്നും ആന്റണി വ്യക്തമാക്കുന്നു.ആന്റണിക്ക് പിന്തുണയുമായി എ്ത്തിയിരിക്കുകയാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ.

 

 

 

 

 

 

 

 

 

 

 

 

എന്നാൽ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുവാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ. തിയേറ്റർ ഉടമകളാണ് വാക്ക് തെറ്റിച്ചത് എന്നും വാങ്ങിയ പണം ആന്റണി പെരുമ്പാവൂർ തിരികെ നൽകാൻ തയ്യാറാണ് എന്നും സംഘടന അറിയിച്ചു.മരക്കാർ എന്ന സിനിമയുടെ റിലീസിനായി 200 തിയേറ്ററുകൾ തരാം എന്ന് തിയേറ്റർ ഉടമകൾ വാക്ക് നൽകിയിരുന്നു. എന്നാൽ ഈ വാക്ക് ഇവർ തെറ്റിക്കുകയാണ് ചെയ്തത് എന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ചേംബറിനെ മറികടന്ന് തിയറ്ററുടമകൾ തീരുമാനം എടുക്കാൻ പാടില്ലായിരുന്നു എൻ നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 

 

 

 

 

മരക്കാർ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ആമസോൺ പ്രൈമുമായി ചർച്ചകൾ നടക്കുകയാണ്. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മോഹൻലാലിനെയും ആന്റണിയെയും വിലക്കുമെന്നുള്ള തരത്തിൽ തിയേറ്റർ ഉടമകളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നു.ഇതിനെതിരെയും ശക്തമായ ഭാഷയിൽ നിർമ്മാതാക്കളുടെ സംഘടന പ്രതികരിച്ചു.

 

 

 

 

 

 

 

 

 

ള്ളതാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ മോഹൻലാലാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കളുടെ സംഘടന രംഗത്ത് വന്നത്.താരങ്ങളെയോ നിർമ്മാതാക്കളെയോ വിലക്കാനുള്ള അവകാശം തിയേറ്റർ ഉടമകൾക്ക് ഇല്ലെന്ന് സംഘടന അറിയിച്ചു. ഇത്തരം രീതി അംഗീകരിക്കാൻ കഴിയില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. നിർമ്മാതാക്കളുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends