Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തിന് കതിർമണ്ഡപത്തിൽ എത്തുമ്പോൾ എതിർക്കാൻ വേണ്ടി രൂപ വരുന്നതും അവിടെവച്ച് കല്യാണി സംസാരിക്കുന്നതുമൊക്കെ നടക്കട്ടെ; കിരണിനെ പഴി പറഞ്ഞതിൽ ഖേദിക്കുന്നു; ലിൻഡ ഇപ്പോൾ എവിടെ നിന്ന് വന്നു; മൗനരാഗം പുത്തൻ കഥ കൊള്ളാമെന്ന് ആരാധകർ !

28 OCTOBER 2021 04:28 PM IST
മലയാളി വാര്‍ത്ത

കല്യാണി എന്ന ഊമപ്പെണ്ണിന്റെയും അവളെ ജീവന് തുല്യം സ്നേഹിക്കുന്ന കിരണിന്റെയും കഥ ഇപ്പോൾ അപ്രതീക്ഷിത വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത് . കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടുനിർത്തിയപ്പോൾ എല്ലാ പ്രേക്ഷകർക്കും വലിയ നിരാശയായിരുന്നു തോന്നിയത്.

 

ഇത്രനാളും കല്യാണിയെ പൊന്ന് പോലെ കൊണ്ടുനടന്നിട്ട് പെട്ടന്ന് കല്യാണി ഊമയാണെന്ന് അറിഞ്ഞപ്പോൾ അവളെ നിർദാക്ഷണ്യം ആട്ടിപ്പായിച്ച രൂപ. എന്നും സന്തോഷത്തോടെ ഓടിക്കയറുന്ന ആ വീട്ടുമുറ്റത്തുനിന്ന് ഉള്ളു പൊട്ടിക്കരഞ്ഞ് കല്യാണി ഇറങ്ങിയ കാഴ്ച എല്ലാ മൗനരാഗം പ്രേക്ഷകരെയും ഒരുപോലെ വേദനിപ്പിച്ചിരുന്നു.

മൗനരാഗം പ്രേക്ഷകരെ മാത്രമല്ല കല്യാണി ഫാൻസിനെയും നല്ലപോലെ വേദനിപ്പിച്ചിട്ടുണ്ട്. കല്യാണി അവിടെ നിന്ന് കരഞ്ഞിറങ്ങുന്നത് കണ്ട കിരൺ ഒന്നും പറയാനാകാതെ മാറി നിന്നപ്പോൾ ഒരു നിമിഷം കിരൺ അമ്മയെ എതിർത്ത് കല്യാണിയെ കൂട്ടിക്കൊണ്ട് പോയെങ്കിൽ എന്നും എല്ലാ ആരാധകരും ആഗ്രഹിച്ചിരുന്നിരിക്കാം.

 

എന്നാൽ, സ്വന്തം അമ്മയെ എതിർക്കാൻ സാധിക്കാതെ, നിസഹായനായി കിരണിന് നോക്കിനിൽക്കാൻ മാത്രമേ ആ നിമിഷം സാധിച്ചുള്ളൂ. തുടർന്ന് കഴിഞ്ഞ എപ്പിസോഡിൽ കല്യാണിയുടെ ഉറ്റ സുഹൃത്ത് ലിൻഡ കല്യാണിയുടെ കരച്ചിൽ കണ്ടിട്ട് കിരണിനെ കുറ്റപ്പെടുത്തുണ്ടായിരുന്നു.

അവൾ ആ വീട്ടിൽ നിന്ന് തനിച്ച് കരഞ്ഞുകൊണ്ടിറങ്ങുമ്പോഴുള്ള ആ അവസ്ഥ തന്നയായിരുന്നു എല്ലാവരെയും വിഷമിപ്പിച്ചത്. അത് അഭിനയിപ്പിച്ച് ഫലിപ്പിച്ച ഐശ്വര്യ റംസിയ്ക്കാണ് അതിന്റെ ക്രെഡിറ്റ്.

 

 

 

 

ഇനി കഴിഞ്ഞ ദിവസം പോലെയല്ല പുത്തൻ എപ്പിസോഡ്, അത് ഉടനെ തന്നെ നിങ്ങൾക്ക് കാണാൻ പറ്റും . കല്യാണി സത്യങ്ങൾ പലതും അറിയാനിരിക്കുന്നതേയുള്ളു. കളയാനി മാത്രമല്ല ലിൻഡയും. ഉറ്റ സുഹൃത്ത് എന്നൊക്കെ പറഞ്ഞിട്ട് ലിൻഡ ഇതുവരെ എവിടെയായിരുന്നു എന്നാണ് കഴിഞ്ഞ എപ്പിസോഡിന് ശേഷം ആരാധകർ ചോദിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് പ്രോമോ കൂടി വന്നപ്പോൾ ആ ചോദ്യം എല്ലാവരും ശക്തമാക്കി.

അതോടൊപ്പം കിരണിനെ കുറ്റം പറഞ്ഞ ആരാധകരും അത് തിരിച്ചെടുത്തിട്ടുണ്ട്. കല്യാണിയുടെ നേട്ടങ്ങൾക്ക് പിന്നിൽ കിരൺ ആണെന്ന് സോണി വെളിപ്പെടുത്തുമ്പോൾ കല്യാണിയ്‌ക്കൊപ്പം ലിൻഡയും വിശ്വസിക്കാനാവാതെ നിൽക്കുന്നുണ്ട്.

 

കഴിഞ്ഞ ദിവസം വേദനയോടെ നിൽക്കുന്ന കിരണിന്റെ മുഖം കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.കാരണം എല്ലാവരുംകൂടി കുറ്റപെടുതുനത് കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല. ഈ സീരിയലിൽ ഒരുപാട് ഇഷ്ടമാണ് നലീഫ് ജിയയെ . എന്നാണ് നലീഫ് ആരാധകർ പറയുന്നത്.

ലിൻഡയ്ക്ക് ഒരു പോസിറ്റീവ് റോൾ ആണോ നെഗറ്റിവ് റോൾ ആണോ കഥയിൽ ഉള്ളതെന്ന് സംശയാണ്. പല ആരാധകർക്കും ലിൻഡ വീണ്ടും വന്നത് ഇഷ്ടമായില്ല... എന്നാൽ, ചിലരൊക്കെ കുറേനാളുകൾക്ക് ശേഷം ലിൻഡ എത്തിയതിൽ സന്തോഷിക്കുന്നുണ്ട്.

 

"ചെറിയ ഇടവിളക്ക് ശേഷം കിരണിന്റെ കാര്യത്തിൽ കല്യാണിക്ക് നെഗറ്റീവ് എനർജി കൊടുക്കുന്ന ലിൻഡയേ കാണിച്ചല്ലോ,സോണിയിലൂടെ അറിയേണ്ട സത്യങ്ങൾ ലിൻഡയും അറിഞ്ഞല്ലോ... എന്നുള്ള കമെന്റും പ്രൊമോ വീഡിയോയ്ക്ക് താഴെ ഉണ്ട്.

അങ്ങനെ സോണി വഴി കിരൺ ഒളിപ്പിച്ച ആ രഹസ്യം കല്യാണി അറിഞ്ഞപ്പോഴും സോണി അറിയാൻ കുറെ രഹസ്യങ്ങൾ ഇനിയും ബാക്കിയാണ്. വിക്രമിനെ കുറിച്ചുള്ള രഹസ്യങ്ങൾ സോണിയുടെ പ്രസവം ആകും മുന്നേ സോണിയും അറിയണമെന്ന് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുണ്ട്.

ഇനി പരമ്പരയിൽ ഉയരുന്ന മറ്റൊരു ചോദ്യം കിരണിന്റെയും കല്യാണിയുടെയും വിവാഹമാണ്. അതിനി നടക്കുമോ ഇല്ലയോ എന്നത് ഒരു ചോദ്യം ആയിരിക്കുമാകയാണ്.കിരൺ ഒരു ഉറച്ച തീരുമാനം എടുക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല, എന്ന് പലരും അഭിപ്രായപ്പെടുമ്പോഴും സ്വന്തം അമ്മയെ തള്ളിപ്പറയാൻ കിരണിന് സാധിക്കില്ലലോ എന്നാണ് ചിലർ ചോദിക്കുന്നത്.

 

ഇനി കല്യാണി സംസാരിച്ചാലും ഇത്ര നാൾ തന്നെ കബളിപ്പിച്ചു എന്ന കാര്യത്തിൽ രൂപ വിവാഹം വേണ്ടന്ന് വെക്കുമോ? കല്യാണി സംസാരിച്ചു എന്ന് പറയുമ്പോഴും അവളുടെ സംസാരശേഷി പൂർണമായി കിട്ടിയിട്ടില്ല എന്നുള്ള നിരാശയും ആരാധകർക്കുണ്ട്... ഏതായാലും കിരൺ കല്യാണിയെ തന്നെ വിവാഹം ചെയ്യൂ. അങ്ങനെ അവർ വിവാഹത്തിന് കതിർമണ്ഡപത്തിൽ എത്തുമ്പോൾ എതിർക്കാൻ വേണ്ടി രൂപ വരുന്നതും അവിടെവച്ച് കല്യാണി സംസാരിക്കുന്നതുമൊക്കെ ആകട്ടെ കഥയിൽ എന്ന് നമുക്ക് ആശംശിക്കാം, ഏതായാലും പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൗനരാഗം അടിപൊളി എപ്പിസോഡിലൂടെയാണ് കടന്നുപോകുന്നത്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends