Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തങ്കച്ചന്‍ പ്രണയത്തില്‍!!! വിവാഹം ഉടൻ തന്നെ... അറിയാവുന്ന ആളാണെന്നും വീഡിയോ കോളിലൂടെ തങ്കച്ചന്‍ പരിചയപ്പെടുത്തിയെന്നു വെളിപ്പെടുത്തലുമായി ലക്ഷ്മി നക്ഷത്ര; സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി ആരാധകർ

29 OCTOBER 2021 03:47 PM IST
മലയാളി വാര്‍ത്ത

കോമഡി വേദികളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന്‍ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര്‍ മാജിക്കില്‍ സജീവമായ താരത്തിന് ഇന്ന് ആരാധകര്‍ ഒട്ടനവധിയാണ്. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് തങ്കച്ചനെ വിളിക്കുന്നത്. ഓരോ ദിവസത്തെയും സ്റ്റാര്‍ മാജിക്കിലെ എപ്പിസോഡില്‍ തങ്കുവിന്റെ വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വന്തം തങ്കുവിന്റെ ഒരു പുതിയ വിശേഷങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. സ്റ്റേജുകളിലെ മിമിക്രിയിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നത്. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ തങ്കച്ചനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. വ്യത്യസ്തമായ അഭിനയം കൊണ്ടും നര്‍മ്മം കൊണ്ടുമാണ് തങ്കച്ചന്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

സ്റ്റാര്‍ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര കഴിഞ്ഞ ദിവസം തങ്കച്ചന്റെ വീട്ടിലേയ്ക്ക് പോയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഒരു സന്തോഷ വിവരം കൂടി അവതാരക സൂചിപ്പിച്ചു. തങ്കച്ചന്‍ ഉടനെ വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യമായിരുന്നു ലക്ഷ്മി പറഞ്ഞത്. പെണ്‍കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെങ്കിലും തനിക്ക് അറിയാവുന്ന ആളാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും എത്തുകയാണ്.



‘തങ്കുവിന്റെ കല്യാണം ഉടനെ ഉണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എപ്പോഴാണ് കല്യാണമെന്ന ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാന്‍ മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം. പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു എന്ന് ലക്ഷ്മി പറയുമ്പോള്‍ അതാരാണെന്നാണ് തങ്കു തിരിച്ച് ചോദിക്കുന്നത്. വീഡിയോ കോളിലൂടെ എന്നെ കാണിച്ച് തന്ന ആളുടെ പേര് താന്‍ പറയട്ടേ എന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ സഹോദരങ്ങളെ പോലെയല്ലേ, അതൊന്നും വിളിച്ച് പറയരുതെന്ന് തങ്കച്ചന്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ എനിക്ക് പറയാനുള്ള അനുവാദമില്ലെന്ന് പറഞ്ഞ ലക്ഷ്മി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമെന്ന് സൂചിപ്പിച്ചു. അത് തങ്കച്ചന്‍ സമ്മതിക്കുകയും ചെയ്തു. തങ്കു ഇപ്പോള്‍ കമ്മിറ്റഡ് ആണ്. പുള്ളി ഇതേ കുറിച്ചൊന്നും പറയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എല്ലാം പറയാം. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്. അധികം താമസിക്കാതെ തന്നെ അതുണ്ടാവും. ആ സമയത്ത് ഞങ്ങളത് ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും ലക്ഷ്മി പറഞ്ഞ് നിര്‍ത്തുന്നു. തീര്‍ച്ചയായും അങ്ങനെയുണ്ടാവുമെന്ന് തങ്കച്ചനും സൂചിപ്പിച്ചു.


ഒരു ദിവസം ഞങ്ങള്‍ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ വരുന്നതായിരിക്കുമെന്ന് കൂടി നടന്‍ പങ്കുവെച്ചു. അതേ സമയം തങ്കുവിനും ലക്ഷ്മിയ്ക്കും ആശംസകള്‍ അറിയിച്ചാണ് ആരാധകരെത്തുന്നത്. താരത്തിനൊപ്പമുള്ള വീഡിയോയുടെ മൂന്നാമത്തെ പാര്‍ട്ടാണ് ലക്ഷ്മിയിപ്പോള്‍ പുറത്ത് വിട്ടത്. മൂന്ന് വീഡിയോയില്‍ ഏറ്റവും രസകരമായിട്ടുള്ളത് ഈ വീഡിയോ ആയിരുന്നു. ഒപ്പം നില്‍ക്കുന്ന ആളുടെ വൈബ് അനുസരിച്ച് അവരെയും പ്രേക്ഷകരേയും ഒരുപോലെ കംഫര്‍ട്ടബിള്‍ ആക്കിയും എന്റര്‍ടെയിന്‍ ചെയ്യുകയും ചെയ്തു. വളരെ മനോഹരമായിട്ടുണ്ടെന്നാണ് ഒരു ആരാധിക എഴുതിയത്.

 

 

തങ്കുവിന്റെ ആ സംസാര ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. തങ്കച്ചന്‍ ചേട്ടന്‍ മണി ചേട്ടനെ പോലെ പകരം വെക്കാത്ത ഒരു കലാകാരന്‍ ആണ്. എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ അമ്മ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് മകന്റെ വിവാഹമായിരുന്നു. അത് കാണാന്‍ സാധിക്കാതെ അവര്‍ പോയി. എന്നാല്‍ നല്ലൊരു പെണ്‍കുട്ടി തന്നെ താരത്തിന്റെ ജീവിതത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചതിനും തങ്കച്ചന്‍ ചേട്ടനെ വീണ്ടും നമ്മുടെ മുന്നില്‍ എത്തിച്ച ചിന്നു ചേച്ചിക്ക് ഒരായിരം നന്ദി എന്നുമാണ് ആരാധകര്‍ ലക്ഷ്മി നക്ഷത്രയോട് പറയുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ അഭിനയമോഹം ഉണ്ടായിരുന്ന തങ്കു സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോടും പാട്ടിനോടും ഇഷ്ടം വച്ച് കൂട്ടി. പഠനം കഴിഞ്ഞു വകയിലെ സഹോദരനൊപ്പം ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ തങ്കുവിന് പിന്നീടത് അടച്ചുപൂട്ടേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയാണ് തങ്കുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

 

ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മമ്മൂക്കയുള്ള വേദിയില്‍ വച്ച് തങ്കു അവതരിപ്പിച്ച പരിപാടിയിലൂടെയാണ് നടന്റെ ജീവിതം മാറിമറിയുന്നത്. അത് കണ്ട് ഇഷ്ടപ്പെട്ട് മമ്മൂക്ക തങ്കുവിനെ നേരിട്ട് ഫോണില്‍ വിളിച്ചു അടുത്ത സിനിമയില്‍ അവസരം ഒരുക്കി നല്‍കിയത്. പിന്നീട് പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ മമ്മൂക്കയുടെ ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends