Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം പോലെ സത്യമായ പ്രണയം; മരണത്തിന്റെ വക്കിൽ നിന്നും അപ്പുവിനെ രക്ഷിച്ച് സിദ്ധാർത്ഥ്; പുത്തൻ റൊമാൻസ് വരച്ചുചേർത്ത് സിദ്ധുവും അപ്പുവും; പ്രണയവർണ്ണങ്ങൾ പരമ്പരയുടെ കഥ ഇതുവരെ !

31 OCTOBER 2021 08:25 PM IST
മലയാളി വാര്‍ത്ത

മലയാളം ടെലിവിഷൻ പരിപാടികൾക്ക് എന്നും പ്രേക്ഷകർ ഏറെയാണ്. അതിൽ തന്നെ സീരിയലുകൾക്കാണ് കാഴ്ചക്കാർ ഏറെയുള്ളത്. ഇപ്പോൾ പുത്തൻ സീരിയലുകളുടെ വസന്തകാലമാണ് എന്നുതോന്നുന്നു . അടുത്തിടെ അടുപ്പിച്ച് നിരവധി സീരിയലുകൾ എത്തി. ഏഷ്യാനെറ്റ് സീരിയലുകളാണ് പലപ്പോഴും റേറ്റിംഗിൽ മുന്നിൽ എത്തുന്നത്.

 

എന്നാൽ, അടുത്തിടെ വ്യത്യസ്ത പ്രമേയവുമായി സീ കേരളവും രംഗത്തുവന്നിട്ടുണ്ട്. അതിൽ തന്നെ രണ്ടാഴ്‌ച മുന്നെയാണ് വർണ്ണപ്പകിട്ടു നിറച്ചുകൊണ്ട് പ്രണയ വർണ്ണങ്ങൾ സീ കേരളത്തിൽ സംപ്രേക്ഷണം ആരംഭിച്ചത്. മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന സീരിയലിൽ സ്വാതി നിത്യാനന്ദാണ് നായികാ കഥാപാത്രമായ അപർണ്ണയെ അവതരിപ്പിക്കുന്നത്. ഭ്രമണം, നാമം ജപിക്കുന്ന വീട് എന്നീ സീരിയലുകളിലൂടെ സ്വാതിയെ മലയാളികൾ സ്വീകരിച്ചതാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ കഥാപാത്രമായിട്ടാണ് പ്രണയവർണ്ണങ്ങളിൽ സ്വാതി എത്തിയിരിക്കുന്നത്.

 

സ്വാതിയ്ക്ക് ഒപ്പം നായകനായി റിച്ചാർഡ് ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സുമംഗലി ഭവയ്ക്ക് ശേഷം റിച്ചാർഡ് നായകനാകുന്ന പരമ്പരയിൽ റിച്ചാർഡിനെ വ്യത്യസ്തമാക്കുന്നത് കഥാപാത്രം മാത്രമല്ല, ഫുൾ ലുക്ക് കൂടിയാണ്. അടിപൊളി ഹെയർ സ്റ്റൈലിൽ എത്തിയ റിച്ചാർഡിന്റെ സിദ്ധാർത്ഥ് എന്ന കഥാപാത്രം ഇതിനോടകം തന്നെ ആരാധകരെ നേടിക്കഴിഞ്ഞിട്ടുണ്ട്.

 

പ്രണയത്തിന്റെ പുത്തൻ ലോകം തുറന്നുതരുന്നതിനോടൊപ്പം ഒരു അടുക്കള കഥയിലല്ല പ്രണയവർണങ്ങൾ വിരിയുന്നത് എന്ന പ്രത്യേകാതെയുമുണ്ട്. മലയാള സീരിയലുകളിൽ പണ്ടുമുതൽ കാണുന്ന പാറ്റേണിൽ നിന്നും മാറി, അതായത് സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് അതിൽ നിന്നൊക്കെ മാറി കാലത്തിനൊപ്പമെത്തിയ ഒരു പാരമ്പരകൂടിയായിരിക്കുകയാണ് സീ കേരളത്തിലെ പ്രണയവർണ്ണങ്ങൾ .

 

ഹിന്ദി ബംഗാളി തർക്കിഷ്‌ തുടങ്ങി മറ്റുഭാഷകളിലെ പരമ്പരയ്ക്ക് യൂത്തിനിടയിൽ പ്രാധാന്യം കൂടിയപ്പോൾ മലയാള സീരിയയിലിനും മാറ്റം വന്നുഎന്നുതന്നെ പറയാം. ഹിറ്റ് സംവിധായകൻ കെ കെ രാജീവ് ആണ് പ്രണയവർന്നാണ് നിർമ്മിക്കുന്നത്. ബംഗാളി സീരിയൽ കി കൊരെ ബോൽബോ ടൊമായി എന്നതിന്റെ റീമേക്ക് ആണ് സിദ്ധാർത്ഥ് അപർണ്ണ പ്രണയകഥയായ പ്രണയ വർണ്ണങ്ങൾ.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വർണ്ണപ്പകിട്ടുമായിട്ട് സാദൃശ്യമുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് പരമ്പര മുന്നേറുന്നത്.

സീ കെരളം പ്രണയവർണങ്ങളുടെ ഇതുവരെയുള്ള കഥ കേൾക്കാം വീഡിയോയിലൂടെ !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends