Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

"ശിവേട്ടാ... തമ്പിയോട് മാപ്പ് പറയരുതേ...അങ്ങനെ മാപ്പ് പറഞ്ഞാൽ തമ്പി ശങ്കരൻ മാമയോടും മാപ്പ് പറയണം"; ജീവിത യാഥാർഥ്യങ്ങൾ തുറന്നുകാട്ടുന്ന പരമ്പര; സാന്ത്വനം കുടുംബത്തെ മലയാളികൾ ഏറ്റെടുത്തത് ഇത്രത്തോളം; പരമ്പരയുടെ വിജയം !

11 NOVEMBER 2021 07:40 PM IST
മലയാളി വാര്‍ത്ത

മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. അഞ്ജലിയായെത്തുന്നത് ഗോപിക അനിലും , ശിവനായെത്തുന്നത് സജിനുമാണ്. ഇരുവരോടുമുള്ള പ്രിയം കാരണം ഇരുവരേയും ആരാധകര്‍ വിളിക്കുന്നത് ശിവാഞ്ജലി എന്നാണ്.

സാന്ത്വനം പരമ്പര സങ്കീര്‍ണമായ കഥാ സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയാവുകയാണ് . ശിവനല്ല തെറ്റുകാരനെന്ന് എല്ലാവര്‍ക്കും മുന്നില്‍ അഞ്ജു വിളിച്ചു പറഞ്ഞതോടെ തീര്‍ന്നുവെന്ന് കരുതിയ പ്രശ്‌നങ്ങള്‍ മറ്റൊരു ഗതിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തന്റെ അച്ഛനും അമ്മയും വരാതെ ഭക്ഷണം കഴിക്കില്ലെന്ന തീരുമാനം എടുത്ത അപ്പു നിരാഹാര സമരത്തിലാണ്. ഇതോടെ അപ്പുവിന്റെ സമരം അവസാനിപ്പിക്കാനായി തമ്പിയെ കണ്ട് മാപ്പ് പറയാന്‍ തയ്യാറായിരിക്കുകയാണ് ശിവന്‍. ശിവന് കൂട്ടായി തമ്പിയെ കാണാന്‍ താനും പോകാമെന്നാണ് അഞ്ജു പറയുന്നത്.

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട്ടിലോ ഓരോ അംഗവും മലയാളികള്‍ക്ക് ഇന്ന് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. വലിയൊരു പൊട്ടിത്തെറിക്കായിരുന്നു കഴിഞ്ഞ ദിവസം സാന്ത്വനം വീട് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ആ പൊട്ടിത്തെറിയ്ക്ക് ശേഷം വീണ്ടും ആശ്വാസത്തിന്റെ കാറ്റ് വീശുമെന്ന് കരുതിയിരിക്കവെയാണ് പുതിയ സംഭവങ്ങള്‍ അരങ്ങേറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

തമ്പിയെ ശിവന്‍ തല്ലിയത് അറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു ബാലന്‍. എല്ലാവരും ശിവനെ കുറ്റപ്പെടുത്തുമ്പോഴും മിണ്ടാതെ നില്‍ക്കുകയായിരുന്നു ശിവന്‍. ഇതോടെ ശിവന് വേണ്ടി അഞ്ജു സംസാരിക്കുകയായിരുന്നു. എന്താണ് നടന്നതെന്നും ശിവന്‍ ശങ്കരമാമയെ സഹായിച്ചതിനെക്കുറിച്ചും തമ്പിയെ തല്ലാനുണ്ടായ സാഹചര്യവുമൊക്കെ അഞ്ജു എല്ലാവരോടുമായി വിശദീകരിച്ചു. ഇതോടെ ശിവനോടുള്ള ദേഷ്യം എല്ലാവരും മറന്നു. ശിവനോട് മറ്റുള്ളവര്‍ക്കുള്ള സ്‌നേഹവും ആദരവുമെല്ലാം വര്‍ധിച്ചിരിക്കുകയാണ്.

 

 

 

 

ശിവന്‍ തെറ്റുകാരനല്ലെന്ന് മനസിലായെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അപ്പു. ഇനി തന്റെ അച്ഛനും അമ്മയും സാന്ത്വനം വീട്ടില്‍ വന്ന് കാണാതെ താന്‍ ജലപാനം കഴിക്കില്ലെന്നാണ് അപ്പുവിന്റെ തീരുമാനം. അഞ്ജുവും ദേവേടത്തിയും അടക്കം എല്ലാവരും പറഞ്ഞു നോക്കിയിട്ടും അപ്പു തീരുമാനത്തില്‍ നിന്നും പിന്മാറുന്നില്ല. വിവരം അറിഞ്ഞതോടെ താന്‍ വരാം പക്ഷെ ശിവന്‍ വന്ന് തന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്നാണ് തമ്പി പറയുന്നത്. ഇത് അറിഞ്ഞതും പറ്റില്ലെന്ന് ഹരി വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സാന്ത്വനം വീട്ടിലെ എല്ലാവരും ഇരിക്കെ ഹരി തമ്പിയുടെ തീരുമാനം എല്ലാവരേയും അറിയിച്ചു. തന്റെ മനസിലെ വിഷമങ്ങള്‍ അപ്പുവും തുറന്നു പറഞ്ഞു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവുമെങ്കില്‍ താന്‍ തമ്പിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഹരി അറിയിക്കുകയായിരുന്നു. ഹരി പോകേണ്ടതില്ലെന്നും എല്ലാം തമ്പിയുടെ അടവാണെന്നും ഹരി പറഞ്ഞുവെങ്കിലും അപ്പുവിന്റെ സന്തോഷത്തിനായി താന്‍ തമ്പിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവന്‍. ഇതോടെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സാന്ത്വനം വീട് സാക്ഷ്യം വഹിച്ചത്.

ശിവനെ തോല്‍ക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് ഹരി പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ ജയവും തോല്‍വിയുമില്ലെന്നും അപ്പുവേടത്തിയ്ക്ക് വേണ്ടിയാണെന്നും അതില്‍ താനൊരു കുറച്ചിലും കാണുന്നില്ലെന്നും ശിവന്‍ പറയുന്നു. താന്‍ ജീവിക്കുന്നത് ഈ കുടുംബത്തിന് വേണ്ടിയാണെന്നാണ് ശിവന്‍ പറയുന്നത്. ശിവന്‍ തമ്പിയെ കാണാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ താനും കൂടെ വരാം എന്നാണ് അഞ്ജു പറയുന്നത്. അതെന്തിനാ തന്നെ തല്ലാന്‍ ഗുണ്ടകള്‍ വന്നാല്‍ ഓടാനാണോ എന്ന് ശിവന്‍ തമാശയായി ചോദിക്കുമ്പോള്‍ വേണ്ടി വന്നാല്‍ താന്‍ ഫൈറ്റ് ചെയ്യുമെന്നാണ് അഞ്ജു പറയുന്നത്.

ശിവനും അഞ്ജുവും തമ്മിലുള്ള രസകരമായ നിമിഷങ്ങളും പ്രൊമോ വീഡിയോയിലുണ്ട്. ഇരുവരും പഴയ കഥകള്‍ പങ്കുവെക്കുന്നതാണ് കാണുന്നത്. അഞ്ജുവിന് തന്നോട് പണ്ട് ഇഷ്ടമല്ലായിരുന്നല്ലോ എന്ന് ശിവന്‍ പറയുന്നതും അതിന് തക്കതായ മറുപടി അഞ്ജു നല്‍കുന്നതും വീഡിയോയിലുണ്ട്. അതേസമയം, ശിവന്‍ തമ്പിയുടെ കാല് പിടിച്ച് മാപ്പ് പറയുന്നത് ഓര്‍ക്കുമ്പോള്‍ തനിക്ക് വല്ലാത്ത വല്ലായ്മയാണെന്നും അവനെ അങ്ങോട്ട് വിടണമോ എന്നും ബാലന്‍ ദേവിയോട് ചോദിക്കുന്നതും പ്രൊമോ വീഡിയോയിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends