Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തമ്പിയുടെ അഹങ്കാരത്തിന് ശിവൻ മാപ്പ് പറയേണ്ട കാര്യം ഉണ്ടായിരുന്നോ ?; കാല് പിടിച്ചു മാപ്പിരന്ന് ശിവൻ; ഇത് ഒട്ടും ന്യായമല്ല ; തമ്പി മുന്നോട്ട് വയ്ക്കുന്ന ആ നിബന്ധന; പുത്തൻ ട്വിസ്റ്റ് ആരാധകരെ മുറിപ്പെടുത്തുന്നത് !

12 NOVEMBER 2021 05:08 PM IST
മലയാളി വാര്‍ത്ത

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കുടുംബ പരമ്പരയ്ക്ക് സാധിച്ചു. ബാലന്‍റേയും ദേവിയുടേയും സഹോദരങ്ങളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും കഥ ഏറെ രസകരമായാണ് മുന്നോട്ട് പോകുന്നത്. പരമ്പരയിൽ ബാലന്‍റെ സഹോദരങ്ങളായ ഹരികൃഷ്ണൻ, ശിവരാമകൃഷ്ണൻ, മുരളീകൃഷ്ണൻ എന്നിവരായെത്തുന്നത് ഗിരീഷ് നമ്പ്യാരും സജിൻ ടിപിയും അച്ചു സുഗന്ധുമാണ്.

 


യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്. വളരെ പെട്ടെന്നു തന്നെ റേറ്റിംഗില്‍ മുന്നിലെത്തിയ സാന്ത്വനം തങ്ങളുടെ വ്യത്യസ്തമായ കഥ പറച്ചിലിലൂടെയാണ് ആരാധകരെ കയ്യിലെടുക്കുന്നത്. സ്വാന്തനം വീട്ടിലെ ഓരോ അംഗവും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.

ഒരു കൂട്ടുകുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന പരമ്പരയായതിനാൽ തന്നെ ഒരുപാട് വ്യക്തികളിലൂടെയും ഒറ്റവനവധി പ്രശ്നങ്ങളിലൂടെയുമാണ് കഥ പോകുന്നത്. ഇന്നിതുപോലെ ഒരു കുടുംബം സാധ്യമാണോ എന്നത് സംശയമാണ്. അച്ഛൻ 'അമ്മ മക്കൾ എന്ന് ചുരുങ്ങുന്ന മലയാളികൾക്കിടയിലേക്കാണ് കൂട്ടുകുടുംബത്തിലെ ഒത്തൊരുമയുമായി സാന്ത്വനം കുടുംബം എത്തുന്നത്.

 

അതേസമയം ഇപ്പോൾ ഈ കുടുംബം കടന്നു പോകുന്നത് വളരെ സങ്കീര്‍ണമായ കഥാ മുഹൂര്‍ത്തങ്ങളിലൂടെയാണ്. കഴിഞ്ഞ ദിവസം തന്റെ ഡാഡി കാണാന്‍ വരുന്നത് വരെ നിരാഹാരം ഇരിക്കുകയാണെന്ന് അപ്പു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വന്തം മകൾ.... അതും ഗർഭിണിയായ മകൾ പട്ടിണി കിടക്കുമ്പോൾ പോലും തമ്പി ഉന്നയിച്ച ആവശ്യം, വരണമെങ്കില്‍ ശിവന്‍ വന്ന് തന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്നാണ്. തമ്പിയുടെ നിബന്ധന അറിഞ്ഞതും നടക്കില്ലെന്ന് ഹരി അറിയിച്ചിരുന്നു. അപ്പുവിന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ ഹരിയും മറ്റുള്ളവരും ശ്രമിച്ചുവെങ്കിലും നടന്നില്ല.

 

 

 

 

ഒടുവില്‍ ശിവന്‍ തന്നെയാണ് അപ്പുവിനെ ആശ്വസിപ്പിച്ചത്. തമ്പിയുടെ ആഗ്രഹം പോലെ തന്നെ താന്‍ പോയി കാണുകയും മാപ്പ് പറയുകയും ചെയ്യാമെന്ന് ശിവന്‍ അറിയിക്കുകയായിരുന്നു. മറ്റെന്തിനേക്കാളും വലുത് അപ്പുവേടത്തിയുടെ സന്തോഷമാണെന്നും അതിന് വേണ്ടി തമ്പിയുടെ കാല് പിടിക്കാനും താന്‍ തയ്യാറാണെന്ന് ശിവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശിവന്‍ തമ്പിയുടെ കാല് പിടിക്കേണ്ടതില്ലെന്നും ശിവന്റെ സ്‌നേഹം താന്‍ മനസിലാക്കുന്നുണ്ടെന്നും പറഞ്ഞ അപ്പു നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവന്‍. കുടുംബത്തെ അത്രത്തോളം സ്നേഹിക്കുന്ന ശിവൻ ഒരു മാനക്കേടും വിചാരിക്കാതെ തമ്പിയോട് ക്ഷമ പറയാൻ തയ്യാറാകുന്നുണ്ട്. ശിവനോടൊപ്പം വരാന്‍ അഞ്ജുവും ഒരുങ്ങിയെങ്കിലും അത് ശിവന്‍ വിലക്കി. സാന്ത്വനം വീട്ടിലുള്ളവരെല്ലാം സങ്കടത്തിലാണ്. എങ്കിലും ശിവന്‍ തമ്പിയെ കാണാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. പിന്നാലെ ഹരിയും ശിവനും തമ്പിയുടെ വീട്ടിലെത്തിയിരിക്കുകയാണ്. ഇനി നടക്കാന്‍ പോകുന്നത് സംഭവ ബഹുലമായ രംഗങ്ങളാണെന്നാണ് പുതിയ പ്രൊമോ വ്യക്തമാക്കുന്നത്. ഹരിയും ശിവനും തമ്പിയെ കണ്ട് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

 

അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ തമ്പിയെ അറിയിക്കേണ്ടതായിരുന്നുവെന്ന് ഹരി തമ്പിയോട് പറയുന്നുണ്ട്. പിന്നാലെ ശിവന്‍ തമ്പിയോട് സംസാരിക്കുന്നത് കാണാം. താന്‍ തമ്പിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ അതിനൊന്നും കാരണക്കാരന്‍ താന്‍ അല്ലായിരുന്നുവെന്നും തമ്പിയുടെ ഭാഗത്തു നിന്നും തെറ്റായ പലതും ഉണ്ടായിട്ടുണ്ടെന്നും പക്ഷെ... ഇനി തന്റെ ഭാഗത്തു നിന്നും ഒന്നും ഉണ്ടാകില്ലെന്നും ശിവൻ പറയുന്നുണ്ട്. എല്ലാം ഏറ്റുപറയുന്നതിനൊപ്പം തമ്പിയുടെ തെറ്റും ശിവൻ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടർന്ന് എല്ലാം ക്ഷമിച്ച് അപ്പു ഏട്ടത്തിയെ കാണാൻ തമ്പി സര്‍ വരണമെന്നും ശിവന്‍ പറയുന്നുണ്ട്.

എന്നാല്‍ ഇത്രയും പറഞ്ഞതിന് ശേഷവും ഇതിനോടുള്ള തമ്പിയുടെ പ്രതികരണമാണ് ശ്രദ്ധേയമായി മാറുന്നത്. താന്‍ ഇന്നു തന്നെ വരാം എന്ന് അറിയിക്കുന്ന തമ്പി തനിക്കൊരു നിബന്ധന ഉണ്ടെന്നാണ് അറിയിക്കുന്നത്. എന്താകും തമ്പി മുന്നോട്ട് വെക്കുന്ന നിബന്ധന എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ശിവൻ മാപ്പ് പറയേണ്ട കാര്യം ഉണ്ടായിരുന്നോ എന്നാണ് പല പ്രേക്ഷകരും ചോദിക്കുന്നത്. ശിവൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെല്ലാം നീതികരിക്കാനാകുന്ന ശരികൾ ഉണ്ട്. എന്നാൽ, തമ്പി ചെയ്ത തെറ്റുകൾ കുറച്ചൊന്നുമല്ലല്ലോ? ഇനി ശിവൻ മാപ്പ് പറഞ്ഞശേഷവും തമ്പി നിബന്ധന വെക്കുന്നുണ്ട്. അത് എന്തായിരുന്നാലും തമ്പിയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ചെറിയ നിബന്ധന ഒന്നും ആകാൻ വഴിയില്ല. അങ്ങനെ ആവുമ്പോൾ ശിവൻ വീണ്ടും താഴ്ന്നു കൊടുക്കുന്നതിൽ എന്തർത്ഥമാണ് ഉള്ളത്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends