Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഉരുളയ്ക്കുപ്പേരിയിലേക്ക് മാസ് എൻട്രിയുമായി അർജുൻ സോമശേഖർ!! ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ ഇടയ്ക്കുവെച്ച് മുങ്ങല്ലേന്ന് ആരാധകർ

25 NOVEMBER 2021 06:58 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശൈലിയുമായി പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിയ താരമാണ് അർജുൻ സോമശേഖർ. ചക്കപ്പഴത്തില്‍ പൈങ്കിളിയുടെ ഭര്‍ത്താവായ ശിവന്‍ എന്ന പോലീസുകാരനായാണ് അര്‍ജുന്‍ എത്തിയത്. സ്വഭാവികമായ അഭിനയവുമായി മുന്നേറിയിരുന്ന അര്‍ജുന് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.

പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത പിന്‍മാറ്റം. താന്‍ പരമ്പരയില്‍ നിന്നും മാറുകയാണെന്ന് വ്യക്തമാക്കിയത് അര്‍ജുനായിരുന്നു. അര്‍ജുന്റെ തീരുമാനത്തില്‍ നിരാശരാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

എന്നാലിതാ, നാളുകൾക്ക് ശേഷം ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. അമൃത ടി വി യിലെ ഉരുളയ്ക്കുപ്പേരി എന്ന പരമ്പരയിലേക്കാണ് താരം എത്തിയിരിക്കുന്നത്. ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന് ചോദിച്ച് കൊണ്ടാണ് അർജുന്റെ മാസ് എൻട്രി.

ശ്രീലത നമ്പൂതിരിയുള്‍പ്പടെ നിരവധി താരങ്ങളാണ് ഉരുളക്കുപ്പേരിക്കായി അണിനിരന്നിട്ടുള്ളത്.രാമനുണ്ണിയെന്നാണ് പേരെങ്കിലും റാം എന്ന് വിളിച്ചാല്‍ മതി, ചിന്നുവിനെ കണ്ട സന്തോഷവും രാമനുണ്ണി പങ്കിടുന്നുണ്ട്.

 

തന്നെ മറന്ന് മറ്റൊരാളെ വിവാഹം ചെയ്ത ചിന്നുവിനെക്കുറിച്ചായിരുന്നു രാമനുണ്ണി ആലോചിച്ചത്. നാളുകള്‍ക്ക് ശേഷമുള്ള വരവിന്റെ സന്തോഷം കസിന്‍സും ആഘോഷമാക്കുകയായിരുന്നു. രാമനുണ്ണിയോട് ഭാര്യയേയും മക്കളേയും കുറിച്ചായിരുന്നു ചിന്നുവിന്റെ ചോദ്യം. താനിപ്പോഴും സിംഗിളാണെന്നും ഇതുപോലൊരു മുഖം കണ്ടില്ലെന്നുമായിരുന്നു രാമനുണ്ണി പറഞ്ഞത്.

അർജുനന്റെ ഈ വരവിനെ ആരാധകരെല്ലാം ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ശ്രീകുമാറേട്ടന്റെ ഉരുളക്കുപ്പേരി പാട്ട് അടിപൊളി. ശ്രീലതച്ചേച്ചിയും ഇതിലായപ്പോൾ അടിപൊളി. ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. ഈ എപ്പിസോഡ് അടിപൊളി.

ചക്കപ്പഴത്തിലെ ശിവൻ ഇപ്പൊ ഇതിൽ വന്നല്ലോ, അർജുൻ ഇവിടെ എത്തി അല്ലെ ഇനി അങ്ങോട്ട്‌ ഈ പ്രോഗ്രാം സൂപ്പർ ആവും എന്ന് വിചാരിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. അര്‍ജുന്റെ വരവോടെ പരമ്പരയുടെ ലെവല്‍ മാറുമെന്നാണ് എല്ലാവരും പറയുന്നത്.

സൗഭാഗ്യയ്‌ക്കൊപ്പം ടിക് ടോക് വീഡിയോയിലൂടെയായാണ് അര്‍ജുന്‍ അഭിനയിക്കാന്‍ ശ്രമിച്ച് തുടങ്ങിയത്. തമിഴ് ഡയലോഗുകള്‍ ഒക്കെ പറയാനായി താന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

 

ചക്കപ്പഴത്തിലേക്ക് വന്നപ്പോള്‍ തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ശിവന്‍ ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നും അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അര്‍ജുനും സൗഭാഗ്യയും.

36ാമത് ആഴ്ചയിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ട് ചുവടുവെച്ച അര്‍ജുന്റേയും സൗഭാഗ്യയുടേയും വീഡിയോ കഴിഞ്ഞ ദിവസം വൈറലായിയിരുന്നു. ആരാധകരും താരങ്ങളും ഉൾപ്പെടെ നിരവധിപേർ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends