Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്റെ പ്രണയവും എന്റെ സ്വപ്‌നങ്ങളും നിന്നില്‍ അവസാനിക്കുന്നു ശ്രീലക്ഷ്മി; ശ്രീയെ രവിസാർ വഞ്ചിക്കുകയായിരുന്നോ? ആദ്യത്തെ ഹെലിക്കോപ്റ്റർ പ്രണയ സീരിയലിൽ പ്രണയം അവസാനിക്കുന്നു ; വേദനയോടെ നീയും ഞാനും പ്രേക്ഷകർ!

26 NOVEMBER 2021 05:23 PM IST
മലയാളി വാര്‍ത്ത

മലയാളി സീരിയൽ പ്രേക്ഷകർക്ക് വ്യത്യസ്തമായ , ഒരുപക്ഷെ ഈ കാലത്ത് ഉൾക്കൊള്ളാൻ സാധിക്കാത്ത പ്രണയവുമായിട്ടാണ് സീ കേരളത്തിൽ നെയും ഞാനും പരമ്പര എത്തിയത്. ഇന്ന് രവി വര്‍മ്മനും ശ്രീലക്ഷ്മിയും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് . കഴിഞ്ഞ വര്‍ഷമായിരുന്നു സീ കേരളത്തില്‍ നീയും ഞാനും സീരിയൽ ചിത്രീകരിച്ചു തുടങ്ങിയത്.

ഇപ്പോൾ നായകന്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങി വരുന്ന സീരിയല്‍ എന്ന പേരിലാണ് നീയും ഞാനും ജനപ്രീതി നേടിയിരിക്കുന്നത്. മലയാള ടെലിവിഷൻ സീരിയലിൽ ഈ കൊറോണ സമയത്തും മികച്ച ദൃശ്യ വിസ്മയം ആദ്യം എത്തിച്ചത് നീയും ഞാനും പരമ്പരയിലൂടെ ആണെന്ന് പറയേണ്ടി വരും. അതിനു ശേഷം മാത്രമാണ് ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ അത്തരം ഒരു സീൻ എത്തിയത്.

നീയും ഞാനും മറ്റുപരമ്പരകളിൽ നിന്നും വ്യത്യസ്തമാകുന്നത് ആ പ്രണയ രീതിയാണ് . നാല്‍പത്തിയഞ്ച് വയസുകാരനും ഇരുപതുവയസുകാരിയും തമ്മിലുണ്ടായ ആത്മാര്‍ഥ പ്രണയത്തിന്റെ മനോഹര നിമിഷങ്ങളാണ് സീരിയല്‍ കാണിച്ച് തരുന്നത്.

ഹൃദയം കൊണ്ട് അത്രയധികം അടുപ്പത്തിലായ ശ്രീലക്ഷ്മിയും രവി വര്‍മ്മനും അകന്ന് നില്‍ക്കേണ്ടതായിട്ടുള്ള അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. തന്റെ മനസില്‍ ഒളിപ്പിച്ച് വെച്ച പ്രണയം മറച്ച് വെച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ രവി ശ്രീലക്ഷ്മിയോട് പറയുകയാണ്. ആ സമയത്ത് രണ്ടാളുടെയും മനസിലൂടെ കടന്ന് പോയ സംഭവങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയാണ് ആരാധകര്‍. നീയും ഞാനും ഫാന്‍സ് അസോസിയേഷനിലൂടെ ആരാധകര്‍ പറയുന്ന കമന്റുകള്‍ അത്രയധികം ഹൃദയസ്പര്ശിയായിരിക്കുകയാണ്.

 

 

 

"എന്റെ പ്രണയവും എന്റെ സ്വപ്‌നങ്ങളും നിന്നില്‍ അവസാനിക്കുന്നു ശ്രീലക്ഷ്മി... സന്തോഷത്തോടെ തന്റെ സാറിനെ കാണുവാന്‍ ഓടി വരുന്ന ശ്രീയെ കാത്തു നിരാശയോടെ കാത്ത് നില്‍ക്കുകയാണ് രവി സാര്‍. സത്യം അറിയാന്‍ ശ്രമിക്കുന്ന ശ്രീയോട് എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയാതെ വിഷമിക്കുകയാണ് അദ്ദേഹം. പാവം ഇതൊന്നും അറിയാതെ ഉള്ള ശ്രീയുടെ സംസാരം സാറിന്റെ നെഞ്ചിനെ ചുട്ടു പൊളിക്കുന്നുണ്ട്. നീ സച്ചിയെ വിവാഹം കഴിക്കണം എന്നുള്ള സാറിന്റെ വാക്കുകള്‍ ഒരു ഇടിത്തീ പോലെ ശ്രീയുടെ മനസിലേക്ക് എത്തുന്നു.

ഈ ഡയലോഗ് പറയുമ്പോഴെല്ലാം രവി സാറിന്റെ മനസ്സിന്റെ പൊള്ളല്‍ സഹിക്കാന്‍ അദ്ദേഹത്തിനും കഴിയുന്നില്ല. ഇന്നത്തെ എപ്പിസോഡില്‍ ശ്രീയും രവി സാറും തമ്മിലുള്ള സൂപ്പര്‍ പെര്‍ഫോമന്‍സ് ആയിരുന്നു. രവിചന്ദ്രന്‍ വര്‍മ്മനായി നടന്‍ ഷിജു ജീവിക്കുകയാണ്. ഹൃദയം തകരുന്ന വേദനയിലും തന്റെ പ്രിയപെട്ടവളെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തയ്യാറാവുന്ന രവി സാറിന്റെ മനസ്സ് കാണാതെ വയ്യ. വാക്കിന് ജീവനേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന സാറിന് ശ്രീയുടെ അച്ഛന്റെ വാക്കുകള്‍ക്ക് വിലകൊടുക്കുമ്പോള്‍ നഷ്ടമാകുന്നത് തന്റെ ജീവന്‍ തന്നെ ആണെന്ന അറിഞ്ഞിട്ടും അദ്ദേഹം ശ്രീയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണ്.

 

എന്റെ രവിസാര്‍ തലകുനിച്ചു നില്‍ക്കുന്നത് നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ബെറ്റര്‍ ലൈഫ് വിത്ത് ഔട്ട് യു, 'അതെ സാര്‍ സാര്‍ ഇല്ലാതെ ഒരിക്കലും ശ്രീലക്ഷ്മിയുടെ ജീവിതം പൂര്‍ണം ആവില്ല. ശ്രീയുടെ ചോദ്യത്തിന് മുമ്പില്‍ ഒന്നും പറയാതെയുള്ള സാറിന്റെ നില്‍പ്പ് കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. അന്നേരും ശ്രീ പറയുന്നത് സാര്‍ ഇങ്ങനെ ഒന്നും പറയല്ലേ എന്നാണ്. ഒരിക്കലും അദ്ദേഹം ശ്രീയെ വഞ്ചിച്ചിട്ടില്ല. അതിനു ഒരിക്കലും രവി സാറിന് കഴിയുകയുമില്ല. രണ്ടു പേരുടെയും ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നില്ല.

സത്യത്തില്‍ സാര്‍ എന്നെ ഈ ജീവിതത്തില്‍ പ്രണയിച്ചിട്ടുണ്ടോ? എന്നെ സാറിന് വേണ്ടതായോ? നമ്മുടേത് ഒരു പാഴ് ബന്ധമാണോ? എന്നിങ്ങനെയുള്ള ശ്രീലക്ഷ്മിയുടെ ചോദ്യങ്ങള്‍ രവി വര്‍മ്മനെ കുഴപ്പിക്കുന്നുണ്ട്. സത്യത്തിന് ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന രവിചന്ദ്ര വര്‍മ്മന്‍ സ്വന്തം ജീവന്‍ തന്നെയാണ് മറ്റൊരാള്‍ക്ക് ബലികഴിക്കുന്നത് എന്ന് തുടങ്ങി പുതിയ എപ്പിസോഡ് കണ്ട് ആരാധകരെല്ലാം നിരാശയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends