Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വെറുപ്പോടെ ചില്ലറ പൈസയും അധികം മൂല്യമില്ലാത്ത നോട്ടുകളും അവർക്കു നേരെ വലിച്ചെറിയുമ്പോൾ ഓർക്കുക നാളെ ഈ അവസ്ഥ നമുക്കും സംഭവിക്കാം; ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നെ എല്ലാവർക്കും കരുതാൻ പറ്റൂ, അങ്ങനെ കാണരുത്: ജീവിത യാഥാർത്ഥ്യത്തെ പറ്റി സൂരജ് സൺ

28 NOVEMBER 2021 06:27 PM IST
മലയാളി വാര്‍ത്ത

മോട്ടിവേഷൻ സ്പീക്കറും ടിക്‌ടോക് സ്റ്റാറുമായി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടി ഒടുവിൽ സീരീയൽ താരമായി മാറുകയും ചെയ്ത നടനാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ ദേവ എന്ന നായകകഥാപാത്രമാണ് സൂരജിൻ്റെ കരിയർ മാറ്റിമറിച്ചത്.

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സൂരജ് ഇപ്പോഴും ദേവ എന്ന് തന്നെയാണ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും സൂരജ് വളരെ ആക്ടീവാണ്. സൂരജ് പങ്കുവെക്കുന്ന പോസ്റ്റുകളൊക്കെ ഞൊടിയിടയിലാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ വഴിയരികിൽ ഭിക്ഷക്കാരനൊപ്പം ഇരുന്ന് ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തെ പറ്റി സംസാരിക്കുകയാണ് സൂരജ്. എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനനശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്റെ "സ്റ്റാറ്റസ്" തീരുമാനിക്കുമെന്നും ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ആരും കരുതരുതെന്നും സൂരജ് പറയുന്നു. സൂരജിൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

 

 

 

പോസ്റ്റിന്റെ പൂർണരൂപം:

ശ്രദ്ധിക്കുക ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള ഒരു പോസ്റ്റ് ആയിട്ട് ആരും കാണരുത്!! പണം കൊണ്ടും പദവി കൊണ്ടും സൗന്ദര്യം കൊണ്ടും നമുക്ക് മുകളിൽ നില്ക്കുന്നവരെ കുറിച്ചു ആവശ്യത്തിൽ അധികം ചിന്തിച്ചുകൂട്ടുന്ന നമ്മൾ നമുക്ക് താഴെയുള്ളവരെ കുറിച്ചു ( ഇതുപോലുള്ള ഭിക്ഷക്കാരെകുറിച്ചു ) എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിസ്സഹായരും നിരാലംബരുമായ അവരെ പുച്ഛത്തോടെ മാത്രം നോക്കി കാണുന്നവരാണ് നമ്മളിൽ അധികവും. എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനനശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്റെ "സ്റ്റാറ്റസ്" തീരുമാനിക്കും.

നമ്മൾ അവരിൽ ഒരാളാവാൻ ശ്രമിച്ചാലും അത് നടക്കില്ല. സാധാരണക്കാരായ അത്യാവശ്യം കഴിക്കാനും ഉടുക്കാനും ഉള്ള നമ്മുക്ക് അവരുടെ അവസ്ഥ അവിടെ ഇരിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ അവരിൽ ഒരാളകുമ്പോൾ മാത്രം. നമ്മളെ ഒക്കെ ദൈവം ഇത്ര ഉയരത്തിൽ ആണ് നിർത്തിയിരിക്കുന്നത് എന്ന് മനസ്സിലാവൂ. ധർമം വാങ്ങാൻ അമ്പലതിൻ്റെയും പള്ളികളുടെയും മുന്നിൽ ഇന്നും ഒരുപാട് ആൾകാർ ഉണ്ട്. ആർക്കും വേണ്ടാതെ നടതള്ളുന്ന ആൾകാർ ഉണ്ട്.


പല മതങ്ങളിലും അന്നദാനം നടത്തുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി പൂജാകർമ്മങ്ങൾ ചെയ്യുന്നതിലും പുണ്യം വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോഴാണ്. മനസ്സില്ലാ മനസ്സോടെ, വെറുപ്പോടെ ചില്ലറ പൈസയും അധികം മൂല്യമില്ലാത്ത നോട്ടുകളും അവർക്കു നേരെ വലിച്ചെറിയുമ്പോൾ ഓർക്കുക നാളെ ഈ അവസ്ഥ നമുക്കും സംഭവിക്കാം.

പണ്ട് പറയുന്ന പോലെ ഭിക്ഷയാചിച്ച് പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കണം എന്ന് പറയുന്നത് എന്തിനാണ് എന്ന് അവിടെ ഇരിക്കുമ്പോൾ നമ്മുക്ക് മനസ്സിലാകും.

ശബരിമലയിൽ പോകാൻ മാല ഇട്ട ഞാൻ ആ പറയുന്നതിൽ എന്താണ് അർത്ഥമെന്ന് അലോചിട്ടുണ്ട് ഇന്ന് ശബരിമലയ്ക്ക് പോകുന്ന വഴി ഒരു അമ്പലം സന്ദർശിച്ചപ്പോൾ ആ പറഞ്ഞതിൻ്റെ അർഥം മനസ്സിലാക്കാം എന്ന് കരുതി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നെ എല്ലാവർക്കും കരുതാൻ പറ്റൂ.

എൻ്റെ മുന്നിൽ ഇതെ പോലെ ഉള്ള ഒരു ചിത്രം വന്നാലും ഞാനും അതെ പോലെ ചിന്തിക്കും എന്നാൽ "മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ " നൈമിഷികമായ മനുഷ്യവസ്ഥകളെ കുറിച്ചുള്ള പൂന്താനത്തിന്റെ "ജ്ഞാനപ്പന"യിലെ ഈ വരികൾ എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാകട്ടെ !!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends