Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

'എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനനശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്‍റെ 'സ്റ്റാറ്റസ്' തീരുമാനിക്കും. നമ്മൾ അവരിൽ ഒരാളാവാൻ ശ്രമിച്ചാലും അത് നടക്കില്ല. സാധാരണക്കാരായ അത്യാവശ്യം കഴിക്കാനും ഉടുക്കാനും ഉള്ള നമുക്ക്, അവരുടെ അവസ്ഥ അവിടെ ഇരിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ...' അനുഭവം പങ്കുവച്ച് സൂരജ് സൺ

28 NOVEMBER 2021 02:36 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ് സൺ. സീരിയലിൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറന്നുപോകാത്ത നടനാണ്. 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് സൂരജ് ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന കുറിപ്പുകൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ തരാം ശബരിമല യാത്രയ്ക്കിടെ ഭിക്ഷക്കാരോടൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ചിലത് കുറിക്കുകയാണ്. എന്താണ് അവരുടെ മാനസികാവസ്ഥയെന്ന് നമ്മൾ ചിന്തിക്കണമെന്ന് സൂരജ് പറയുകയാണ്.

സൂരജിന്‍റെ കുറിപ്പ് ഇങ്ങനെ;

ശ്രദ്ധിക്കുക ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള ഒരു പോസ്റ്റ് ആയിട്ട് ആരും കാണരുത്. പണംകൊണ്ടും പദവികൊണ്ടും സൗന്ദര്യംകൊണ്ടും നമുക്ക് മുകളിൽ നിൽക്കുന്നവരെ കുറിച്ച് ആവശ്യത്തിൽ അധികം ചിന്തിച്ചുകൂട്ടുന്ന നമ്മൾ നമുക്ക് താഴെയുള്ളവരെ കുറിച്ച് ( ഇതുപോലുള്ള ഭിക്ഷക്കാരെ കുറിച്ച് ) എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിസ്സഹായരും നിരാലംബരുമായ അവരെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്നവരാണ് നമ്മളിൽ അധികവും.

എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനനശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്‍റെ 'സ്റ്റാറ്റസ്' തീരുമാനിക്കും. നമ്മൾ അവരിൽ ഒരാളാവാൻ ശ്രമിച്ചാലും അത് നടക്കില്ല. സാധാരണക്കാരായ അത്യാവശ്യം കഴിക്കാനും ഉടുക്കാനും ഉള്ള നമുക്ക്, അവരുടെ അവസ്ഥ അവിടെ ഇരിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ... അവരിൽ ഒരാളകുമ്പോൾ മാത്രം. നമ്മളെ ഒക്കെ ദൈവം ഇത്ര ഉയരത്തിൽ ആണ് നിർത്തിയിരിക്കുന്നത് എന്ന് മനസ്സിലാവൂ...

ധർമ്മം വാങ്ങാൻ അമ്പലങ്ങളുടെയും പള്ളികളുടെയും മുന്നിൽ ഇന്നും ഒരുപാട് ആൾക്കാർ ഉണ്ട്. ആർക്കും വേണ്ടാതെ നടതള്ളുന്ന ആൾക്കാർ ഉണ്ട്. പല മതങ്ങളിലും അന്നദാനം നടത്തുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി പൂജാകർമ്മങ്ങൾ ചെയ്യുന്നതിലും പുണ്യം വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോഴാണ്. മനസ്സില്ലാ മനസ്സോടെ, വെറുപ്പോടെ ചില്ലറ പൈസയും അധികം മൂല്യമില്ലാത്ത നോട്ടുകളും അവർക്കു നേരെ വലിച്ചെറിയുമ്പോൾ ഓർക്കുക നാളെ ഈ അവസ്ഥ നമുക്കും സംഭവിക്കാം.

പണ്ട് പറയുന്ന പോലെ ഭിക്ഷയാചിച്ച് പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കണം എന്ന് പറയുന്നത് എന്തിനാണ് എന്ന് അവിടെ ഇരിക്കുമ്പോൾ നമുക്ക് മനസിലാകും. ശബരിമലയിൽ പോകാൻ മാല ഇട്ട ഞാൻ ആ പറയുന്നതിൽ എന്താണ് അർത്ഥമെന്ന് അലോചിട്ടുണ്ട്. ഇന്ന് ശബരിമലയ്ക്ക് പോകുന്ന വഴി ഒരു അമ്പലം സന്ദർശിച്ചപ്പോൾ ആ പറഞ്ഞതിന്‍റെ അർത്ഥം മനസ്സിലാക്കാം എന്ന് കരുതി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നേ എല്ലാവർക്കും കരുതാൻ പറ്റൂ.

 

എന്‍റെ മുന്നിൽ ഇഇതേപോലെയുള്ള ഒരു ചിത്രം വന്നാലും ഞാനും അതേപോലെ ചിന്തിക്കും. "മാളിക മുകളേറിയ മന്നന്‍റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ, രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ". നൈമിഷികമായ മനുഷ്യാവസ്ഥകളെ കുറിച്ചുള്ള പൂന്താനത്തിന്‍റെ 'ജ്ഞാനപ്പന'യിലെ ഈ വരികൾ എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാകട്ടെ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (3 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (4 minutes ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (9 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (20 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (31 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (39 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (9 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (9 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

Malayali Vartha Recommends