Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരു സൂപ്പർ റിയലിസ്റ്റിക് കഥ സീരിയലിൽ ചെയ്തു പരീക്ഷണം നടത്താൻ ഒരു ചാനലും തയ്യാറാകില്ല; "പീഡനമില്ല ബാലവേലയില്ല മയക്കു മരുന്നില്ല" ; പിന്നെന്തിന് സീരിയൽ സെൻസർ ; സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളോട് പ്രതികരിച്ച് കുടുംബവിളക്ക് താരം!

28 NOVEMBER 2021 05:10 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വിനോദമാര്‍ഗമാണ് പരമ്പരകള്‍. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും ആരാധകര്‍ മുടങ്ങാതെ കാണാറുണ്ട്. സിനിമകളില്‍ നിന്നും കുടുംബ പരമ്പരകളെ വ്യത്യസ്തമാക്കുന്നത് നിത്യവും താരങ്ങളെ ആരാധകരുടെ ചര്‍ച്ചയിലും മനസില്‍ നിറഞ്ഞു നിര്‍ത്തുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തില്‍ ഒരാളെന്ന ധാരണയായിരിക്കും പരമ്പരകളിലെ താരങ്ങളെക്കുറിച്ച്. ഓരോ ആഴ്ചയും റേറ്റിംഗില്‍ ശക്തമായ മത്സരമാണ് പരമ്പരകള്‍ക്കിടയില്‍ നടക്കുന്നത്. ഇതൊക്കെ ഒരു വശത്ത് നടക്കുമ്പോഴും സീരിയലുകളെ കട്ടയ്ക്ക് വിമർശിക്കുന്നതും നമ്മൾ കേൾക്കാറുണ്ട്.

മലയാളം സീരിയലുകൾക്ക് നിലവാരമില്ല, അവയ്ക്കു സെൻസറിങ് ഏർപ്പെടുത്തണം തുടങ്ങിയ അഭിപ്രായങ്ങളും വിമർശനങ്ങളും ജ്വലിച്ചു നിൽക്കുന്ന സമയമാണ് ഇപ്പോൾ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി സജി ചെറിയാനാണ് സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. അതുപോലെ, ഈ വർഷത്തെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിക്കവേ മികച്ച സീരിയലിനുള്ള അവാർഡ് നൽകാതെ, ജൂറിക്ക് മുന്നിൽ എത്തിയ സീരിയലുകൾക്ക് നല്ല കഥാതന്തുവോ സാങ്കേതിക മികവോ ഇല്ലാത്തതിനാൽ ഈ വര്ഷം ഈ വിഭാഗത്തിനു അവാർഡ് ഇല്ല എന്ന് അവാർഡ് കമ്മിറ്റിയും പരാമർശിച്ചിരുന്നു.


ഈ വിമർശനങ്ങൾക്കെതിരെ ഒട്ടേറെ ടിവി താരങ്ങൾ മുന്നോട്ട് വന്നിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ ഷാജുവിന്റെ അഭിപ്രായമാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ടെലിവിഷൻ രംഗത്ത് 22 വർഷത്തിലേറെ പരിചയമുള്ള താരം പറയുന്നത് മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പിന്റെ ആവശ്യം ഇല്ല എന്നാണു.

 

 

 

"ഒരു ടിവി സീരിയലിൽ ഒരു പീഡനമോ, വയലൻസോ , ബാലവേലയോ, മയക്കു മരുന്നിനെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന രംഗങ്ങളോ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. ചില ചാനലുകളിൽ ശക്തമായ നിർദേശങ്ങൾ ഉണ്ട് സ്ത്രീകളെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ പോലും ടിവിയിൽ കാണിക്കരുതെന്നു. ഇതിനൊക്കെ മുകളിൽ എന്താണ് ഒരു സീരിയയിൽ സെൻസർ ചെയ്യാൻ ഉള്ളത്?


വിനോദത്തിനു വേണ്ടി മാത്രം ഒരു സാധാരണക്കാരൻ തിരഞ്ഞെടുക്കുന്ന മാധ്യമനാണ് ടിവി സീരിയലുകൾ. അയാളുടെ ജീവിതെ മൂല്യങ്ങൾ വളർത്താമോ സത്ചിന്തകൾ വരുത്താനോ ഒന്നും അല്ല. സീരിയലിൽ എന്തെങ്കിലും കണ്ടു എന്ന് കരുതി അതിലേക്ക് ഇറങ്ങി ചെല്ലുന്ന ആളാണ് ഒരു ശരാശരി ടെലിവിഷൻ പ്രേക്ഷകൻ എന്ന് ഞാൻ കരുതുന്നില്ല," ഷാജു പറഞ്ഞു.

" ഇപ്പോഴുള്ള സീരിയലുകളിൽ നമ്മൾ എന്തോ ഒന്ന് മിസ് ചെയ്യുന്നുണ്ട്, ശരിയാണ്. എന്നെ സംബന്ധിച്ച് ടിആർപിയാണ് അതിനുള്ള മുഖ്യ കാരണം. ഒരു സൂപ്പർ റിയലിസ്റ്റിക് കഥ ചെയ്തു പരീക്ഷണം നടത്താൻ ഒരു ചാനലും തയ്യാറാകില്ല. ഒരു സ്ലോട്ട് തരു, ടിആർപി സമ്മർദ്ദം ഇല്ലാതെ, ജീവിത ഗന്ധിയായ കഥകളും അതിമനോഹരമായി അത് അവതരിപ്പിക്കാൻ കഴിയുന്ന കലാകാരന്മാരും നമുക്കുണ്ട്, ആ പഴയ കാലം നമുക്കും തിരിച്ചു കൊണ്ടുവരാൻ കഴിയും," എന്നും ഷാജു പറയുന്നു.


ഒരു ഇടവേളയ്ക്കു ശേഷം ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ് ഡോ ഷാജു ഇപ്പോൾ. റേറ്റിങ്ങിൽ മുന്നേറുന്ന ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിൽ രോഹിത് എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിനൊപ്പം, രേഖ രതീഷ് മുഖ്യ വേഷത്തിൽ എത്തുന്ന സസ്നേഹം എന്ന സീരിയൽ നിർമിക്കുന്നതും ഇദ്ദേഹമാണ്. മികച്ച സ്വീകാര്യതയാണ് കഥാപാത്രത്തിനും ഷാജുവിനും ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends