Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

'ഒരു മിനിറ്റ് എന്ന് പറഞ്ഞതും വീണതും ഒരുമിച്ച്, ചൂട് ചായ എന്റെ പാന്റിലൂടെ ഒഴുകി; ആതിര ​ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞതും അഞ്ചാം മാസത്തിൽ ; കുടുംബവിളക്കിലെ ഭാര്യയെ കുറിച്ച് ആനന്ദ്!

28 NOVEMBER 2021 06:02 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പാരമ്പരയായിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ഉദ്യോ​ഗഭരിതമായ ജീവിത മൂഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളടക്കം അഭിനയിക്കുന്ന സീരിയയിലെ എല്ലാ കഥാപാത്രങ്ങൾക്കും വലിയ ആരാധകരുമുണ്ട്. സീരിയലിൽ സുമിത്രയുടെ മകൻ അനിരുദ്ധായി അഭിനയിക്കുന്നത് ആനന്ദ് നാരായണനാണ്. നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ മനോഹരമായാണ് ആനന്ദ് അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റെ ഭാര്യ അനന്യയായി സീരിയലിൽ വേഷമിട്ടിരിക്കുന്നത് ആതിര മാധവാണ്.

സീരിയലിനെ സംബന്ധിച്ചിടത്തോളം നെഗറ്റിവ് ഷെഡ് ഉള്ള കഥാപാത്രമായാലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ ജീവിത്തിൽ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആതിര മാധവ്. രാജീവ് മേനോൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പിലൂടെ ഗർഭിണിയാണെന്ന് ആതിര വെളിപ്പെടുത്തിയത്. താരമിപ്പോൾ ​ഗർഭാവസ്ഥയുടെ അഞ്ചാം മാസത്തിലൂടെ കടന്നുപോകുന്നത്. ​ഗർഭിണിയായ റീൽ ഭാര്യയെ കാണാൻ റിയൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ആനന്ദ് നാരായണൻ ആതിരയുടെ വീട്ടിൽ എത്തിയിരുന്നു. അഞ്ച് കൂട്ടം പലഹാരവുമായാണ് ആനന്ദ് നാരായണനും കുടുംബവും ആതിരയെ കാണാനെത്തിയത്.

​ആതിര ​ഗർഭിണിയാണെന്ന വിവരം താനും കുടുംബവിളിക്കിലെ എല്ലാ താരങ്ങളും അഞ്ചാം മാസത്തിൽ തന്നെയാണ് അറിഞ്ഞതെന്നും ആനന്ദ് വെളിപ്പെടുത്തി. ഷൂട്ടിങിനിടെ ആതിര ആദ്യമായി തല കറങ്ങി വീണപ്പോൾ നടന്ന രസകരമായ സംഭവത്തെ കുറിച്ചും ആനന്ദ് ആരാധകരോട് തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി.

'ഞാനും ആതിരയും മാത്രമുള്ള സീൻ ചിത്രീകരിക്കുകയായിരുന്നു. സീനിന് വേണ്ടി ഒരു ​ഗ്ലാസ് ചൂട് കട്ടൻചായയുമായിട്ടാണ് ആതിര നിൽക്കുന്നത്. ഷൂട്ട് തുടങ്ങാൻ എല്ലാവരും തയ്യാറായി നിന്നു. പെട്ടന്ന് ആതിര ഒരു മിനിറ്റ് എന്ന് പറഞ്ഞ് തലകറങ്ങി വീണു. വീഴാൻ പോവുകയാണെന്ന് മനസിലാക്കിയതിനാൽ ഞാനും മറ്റുള്ളവരും ചേർന്ന് പിടിച്ചു. ബോധം നഷ്ടപ്പെട്ടതിനാൽ ആതിരയുടെ കൈയ്യിലെ ​ഗ്ലാസ് മറിഞ്ഞ് മുഴുവൻ ചൂട് ചായയും എന്റെ പാന്റിലേക്കാണ് വീണത്. പൊള്ളുന്നുണ്ടായിരുന്നു. എന്നാൽ ആതിരയെ താങ്ങി പിടിച്ചിരിക്കുന്നതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു' ആനന്ദ് പറഞ്ഞു.

 

​ഗർഭിണിയാണെന്ന വിവരം മനപൂർവ്വം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമയപ്പോഴാണ് പുറത്ത് പറയാവുന്ന തരത്തിൽ എല്ലാം ഉറപ്പിച്ചതെന്നും അല്ലാതെ വൈരാ​ഗ്യം വെച്ച് മനപൂർവം ഒളിപ്പിച്ചതല്ലെന്നും ആതിര വ്യക്തമാക്കി. 'സ്നേഹിച്ചും തല്ലുകൂടിയും നിനക്കൊപ്പം പിന്നിട്ട 365 ദിവസങ്ങൾ. ഞാനാരു ഉത്തമ ഭാര്യയല്ലെന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ ആകാൻ ഞാൻ പരമാവധി ശ്രമിക്കും. നിന്റെ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. വഴക്കിട്ടും മനസിലാക്കിയും നമുക്ക് ഒന്നിച്ച് മുന്നേറാം. ഒപ്പം ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരവും അതിയായ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു' എന്നാണ് ​ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചത്. 2020 നവംബർ 9ന് ആയിരുന്നു ആതിരയുടെ വിവാഹം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (3 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (4 minutes ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (9 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (20 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (31 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (39 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (9 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (9 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

Malayali Vartha Recommends