Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആതിരമാധവിനെ അഞ്ചാം മാസം അഞ്ചുകൂട്ടും പലഹാരങ്ങളുമായി കാണാൻ പോയി ആനന്ദ് നാരായണനും കുടുംബവും; ആ രസകരമായ നിമിഷങ്ങളിതാ...

29 NOVEMBER 2021 07:24 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് സീരിയലുകളിൽ റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. ഈ പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആനന്ദ് നാരായണൻ.

സീരിയലിൽ സുമിത്രയുടെ മകൻ അനിരുദ്ധായി അഭിനയിക്കുന്നത് ആനന്ദ് നാരായണനാണ്. നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ മനോഹരമായാണ് ആനന്ദ് അവതരിപ്പിക്കുന്നത്.

അനിരുദ്ധിന്റെ ഭാര്യയായി അഭിനയിക്കുന്നത് അതിരമാധവാണ്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ആതിര ഗര്‍ഭിണിയാണെന്നുള്ള സന്തോഷം ആരാധകരെ അറിയിച്ചത്. പരമ്പരയില്‍ നിന്നും മാറുകയാണോയെന്നായിരുന്നു പ്രേക്ഷകരെല്ലാം താരത്തോട് ചോദിച്ചത്.

യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിട്ടെത്താറുണ്ട് ആതിര. പരമ്പരയില്‍ നിന്നും മാറുന്ന സമയത്ത് താന്‍ തന്നെ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു ആതിര പറഞ്ഞത്.

കുടുംബവിളക്കിലെ സഹതാരമായ ആനന്ദും കുടുംബവും അടുത്തിടെ ആതിരയെ സന്ദര്‍ശിച്ചിരുന്നു. അഞ്ച് കൂട്ടം പലഹാരങ്ങളുമായാണ് ആനന്ദും കുടുംബവും ആതിരയെ കാണാനെത്തിയത്.

 

 

കുടുംബവിളക്ക് ലൊക്കേഷനിലെ അനുഭവങ്ങളെക്കുറിച്ചും ആനന്ദ് വാചാലനായിരുന്നു. ആതിരയും താനും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ഗ്ലാസ് ചൂട് കട്ടന്‍ ചായയുമായി നില്‍ക്കുകയായിരുന്നു. സീനിന് വേണ്ടിയായിരുന്നു ചായ കൈയ്യില്‍ കരുതിയത്.

എല്ലാവരും ഷൂട്ടിനായി റെഡിയാവുന്നതിനിടയിലായിരുന്നു ആതിര തലകറങ്ങി വീഴാന്‍ പോയത്. വീഴുമെന്ന് മനസ്സിലാക്കിയതിനാല്‍ താങ്ങിപ്പിടിച്ചിരുന്നു. അതിനിടയിലാണ് ചൂടുചായ ദേഹത്തേക്ക് മറിഞ്ഞത്. കാലിലായിരുന്നു പൊള്ളിയതെന്നും ആനന്ദ് പറഞ്ഞത്. ആനന്ദിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ആതിര.

ഗര്‍ഭിണിയാണെന്നുള്ള വിവരം മന:പ്പൂര്‍വ്വമായി മറച്ചുവെച്ചതായിരുന്നില്ല താനെന്നും ആതിര പറഞ്ഞിരുന്നു. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ആതിര കുഞ്ഞതിഥി എത്തുന്ന സന്തോഷം പറഞ്ഞത്. താരങ്ങളും ആരാധകരുമെല്ലാം ആശംസയുമായെത്തിയിരുന്നു. കുടുംബവിളക്കില്‍ തുടരുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

 

 

 

പരമ്പരയില്‍ നിന്നും മാറേണ്ടി വരുമെന്നും അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. താന്‍ മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേട്ടിരുന്നു, അതൊന്നും ശരിയല്ല, സീരിയലില്‍ നിന്നും മാറുകയാണെങ്കില്‍ ഒഫീഷ്യലായി താന്‍ അറിയിക്കുമെന്നും ആതിര വിശദീകരിച്ചിരുന്നു.

മികച്ച പിന്തുണയുമായി മുന്നേറുകയാണ് കുടുംബവിളക്ക്. പരമ്പരയുടെ പ്രമോ പുറത്തുവരുമ്പോള്‍ മുതലേ തന്നെ ആരാധകര്‍ ചര്‍ച്ചകളും തുടങ്ങാറുണ്ട്. റേറ്റിംഗിലും ഏറെ മുന്നിലാണ് ഈ പരമ്പര. മീര വസുദേവ്, കെക മേനോന്‍, നൂബിന്‍, ശ്രീലക്ഷ്മി തുടങ്ങി നിരവധി താരങ്ങളാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends