അർജുനും സൗഭാഗ്യയ്ക്കും കണ്മണി പിറന്നു, ഇരുവരും ആഗ്രഹിച്ചതുപോലെ പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്

അർജുൻ സോമശേഖരനും സൗഭാഗ്യയ്ക്കും കണ്മണി പിറന്നു. ഇരുവരും ആഗ്രഹിച്ചതുപോലെ പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്.അർജുൻ ആണ് സന്തോഷവാർത്ത പങ്കുവച്ചെത്തിയത്. സര്‍പ്രൈസായാണ് താന്‍ അമ്മയാവാന്‍ പോവുന്നതിനെക്കുറിച്ച് മനസ്സിലാക്കിയതെന്ന് താരം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല . പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടിൽ ഏറ്റവും അവസാനം ധരിച്ച നീലനിറത്തിലെ വസ്ത്രത്തിലെ ചിത്രമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.
സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് താന്‍ സ്വീകരിച്ചിരുന്നില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സൗഭാഗ്യയുടെ അമ്മയായ താരകല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ പിന്നീട് മരുമകനായി എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























