Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഋഷിയെ ഒപ്പം നിർത്താൻ റാണിയമ്മയുടെ പടയൊരുക്കം; ഇനി ഋഷിയുടെ കൈകൾ പെറ്റമ്മയ്‌ക്കൊപ്പം മാത്രം ചേർന്ന് നിൽക്കും; "അമ്മേ " എന്ന വിളിയ്ക്കായി കൂടെവിടെ പ്രേക്ഷകരുടെ കാത്തിരിപ്പ്; വിമർശങ്ങൾക്ക് കൂടെവിടെ ടീം കൊടുത്ത മറുപടിയാണിത്!

29 NOVEMBER 2021 12:55 PM IST
മലയാളി വാര്‍ത്ത

വിമർശനങ്ങളും പ്രശംസകളും ഒരുപോലെ നേരിടുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഏതെന്നു ചോദിച്ചാൽ അതിപ്പോൾ കൂടെവിടെയാണ്. കുറച്ച് ആഴ്ചകളായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ പരമ്പരയ്ക്ക് വിമർശനങ്ങളാണ് . കഥാനായകൻ റിഷിയും നായിക സൂര്യയും റാണിയമ്മയുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഇത്രയും നാൾ ഒളിച്ച് താമസിക്കുകയായിരുന്നു. ഒരുവനവാസകാലം പോലെ എന്നാൽ ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല മുഹൂർത്തങ്ങൾ ആയിരുന്നു റിഷിയ്ക്കും സൂര്യയ്ക്കും ഇതുവരെയുണ്ടായിരുന്നത്.

 

ഋഷിയുടെ അമ്മ അതിഥിക്ക് മാത്രമാണ് ഇരുവരും എവിടെയാണ് ഉള്ളത് എന്ന് അറിയാമായിരുന്നത്. ഒളിച്ച് താമസിക്കാനായി ഇരുവരും എത്തിയത് ഋഷിയുടെ തന്നെ തറവാടായ ആലഞ്ചേരിയിലേക്കാണ്. ആലഞ്ചേരിയിലെ ഇളമുറത്തമ്പുരാൻ തന്നെയാണ് ഋഷി എന്ന് അവിടെ ആരും തന്നെ അറിഞ്ഞിരുന്നില്ല. എന്നാൽ,കുറഞ്ഞ ദിവസം കൊണ്ട് ഋഷി ആ തറവാട്ടിലെ ഒരംഗമായിക്കഴിഞ്ഞിരുന്നു.

സൂര്യയോട് തുറന്ന് പറയാതെ ഋഷി മനസിൽ ഒളിപ്പിച്ചിരുന്ന സ്നേഹം തുറന്ന് പറഞ്ഞതും ഈ വനവാസ കാലത്താണ്. നാടും വീടും വിട്ട് ശത്രുക്കളെ ഭയന്ന് താമസിക്കുകയാണ് ഋഷിയും സൂര്യയും. പെട്ടന്നുചെന്നു കയറിയാൽ ഉറപ്പായും റാണിയമ്മ സെന്റിമെന്റ്സ് സ്റ്റോറി പറഞ്ഞ് ഋഷിയെ പിടിച്ചു നിർത്തുമെന്നുള്ളത് ഉറപ്പാണ്.

 

എന്നാൽ റിഷിയ്ക്കും സൂര്യയ്ക്കും അരികിലേക്ക് അതിഥി ടീച്ചർ എത്തിയതോടെ സാഹചര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. തുടക്കം മുതൽ അമ്മയെ വെറുക്കുന്ന മകൻ ആയിട്ടാണ് ഋഷിയെ കാണിച്ചത് , എങ്കിലും ആ മകനിൽ ഒളിപ്പിച്ചു പിടിച്ച അമ്മയോടുള്ള സ്നേഹം കാണാമായിരുന്നു. അതിഥി ടീച്ചർക്ക് അപകടം പറ്റിയ സമയത്തും കൊമ്പൻ ശേഖരൻ അതിഥിയെ തട്ടിക്കൊണ്ട് പോയ സമയത്തും എല്ലാം ഋഷി അമ്മയെ കുറിച്ചോർത്ത് ആശങ്കപ്പെട്ടിരുന്നു.

 

റാണിയമ്മയാണ് അതിഥി ടീച്ചറെ തട്ടിക്കൊണ്ട് പോകാൻ കൊട്ടേഷൻ കൊടുത്തത് എന്നറിഞ്ഞപ്പോഴും ഋഷി എതിർക്കുകയൂം അതിഥിയ്ക്ക് വേണ്ടി റാണിയമ്മയോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നിട്ടുപോലും ഒരുതരി സ്നേഹം തുറന്നുകാട്ടാതെ ഒളിച്ചുവച്ച ആ മകൻ 'അമ്മ കൊടുത്ത കുർത്ത പോലും തിരസ്കരിച്ചിരുന്നു.

എന്നാൽ അന്നത്തെ കഥയല്ല ഇന്ന്... ആ സാഹചര്യങ്ങൾ എല്ലാം തന്നെ മാറിയിരിക്കുകയാണ്. അമ്മയെ നെഞ്ചോട് ചേർത്തുപിടിച്ചു ജഗന്നാഥനോട് വെല്ലുവിളിക്കുന്ന ഋഷികേശിനെ കണ്ടതോടെ പ്രേക്ഷകർ എല്ലാവരും പോയതാണ് എപ്പിസോഡിനായി കാത്തിരിക്കുകയാണ്.

 

 

 

വളർത്തമ്മയുടെ കീഴിൽ വളർന്നുവന്ന ഋഷിയ്ക്ക് പെറ്റമ്മയായ അതിഥിയുടെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയുമായിരുന്നില്ല. അത് ഋഷി തിരിച്ചറിഞ്ഞതും ആലഞ്ചേരിയിൽ താമസിക്കാൻ തുടങ്ങിയ ശേഷമാണ്.

 

മകനെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്നും അവൻ അമ്മയെന്ന് വിളിക്കുന്നത് കേൾക്കാൻ സാധിക്കില്ലെന്നും കരുതിയിരുന്ന അതിഥിക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് ഇപ്പോൾ പരമ്പരയിൽ സംഭവിക്കുന്നത്. അമ്മയ്ക്ക് തന്നോടുള്ള സ്നേഹം എത്ര മാത്രമാണെന്ന് ഋഷി മനസിലാക്കുന്ന നിരവധി സന്ദർഭങ്ങളും ഉണ്ടായി. എന്നിട്ടുപോലും അമ്മാമയെന്ന സ്ഥാനത്തേക്ക് അതിഥിയെ കാണാൻ സാധിക്കുന്നില്ലെന്നും ആ സ്ഥാനത്ത് ഇന്നും റാണിയമ്മയാണ് എന്നുമുള്ള കാര്യങ്ങൾ ഋഷി ഇടയ്ക്ക് സൂര്യയോട് പറഞ്ഞിരുന്നു.

പക്ഷെ ജഗൻ ഇടയിൽ വന്നതോടെ അതിൽ വലിയ ഒരു മാറ്റം വന്നിരിക്കുകയാണ്. ജ​ഗന്നാഥനെന്ന ക്രിമിനലിന്റെ കൈയ്യിൽ നിന്ന് അമ്മയായ അതിഥിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ സംരക്ഷിക്കാൻ ഋഷി നടത്തുന്ന ശ്രമങ്ങളാണ് പുതിയ പ്രമോയിൽ കാണുന്നത്. തങ്ങളുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ എന്ത് അവകാശമാണ് റിഷിക്കുള്ളത് എന്ന് ജഗന്നാഥൻ ചോദിക്കുമ്പോൾ തന്റെ അമ്മയെ സംരക്ഷിക്കാനുള്ള കടമ തന്റെതാണെന്നും അതിഥി തന്റെ ടീച്ചർ മാത്രമല്ല അമ്മ കൂടിയാണെന്ന് ഋഷി പറയുന്നതും പുതിയ പ്രമോയിൽ കാണാം. സ്ഥലം അളക്കാനെത്തിയ ജ​ഗന്നാഥനെ റിഷി കൈയ്യേറ്റം ചെയ്യുന്നതും പുതിയ പ്രമോയിലുണ്ട്. അതേസമയം ഋഷിയേയും സൂര്യയേയും കൂട്ടി അതിഥി തിരികെ നാട്ടിലേക്ക് മടങ്ങുന്നതായും പുതിയ പ്രമോയിലുണ്ട്.

 

ഇന്നെന്തായാലും ഋഷി അമ്മാമയെ സ്വീകരിക്കുന്ന സീൻ പ്രേക്ഷകർക്ക് കാണാം , ഋഷി അമ്മെ എന്ന് അതിഥി ടീച്ചറെ വിളിക്കുന്ന ആ ദിവസം അത് ഇന്നാണ്. ശരിക്കും കണ്ണ് നിറഞ്ഞുപോകുന്ന നിമിഷങ്ങൾ ആണ് വരാനിരിക്കുന്നത്. അതിഥിയെ ചേർത്തുപിടിക്കുന്ന രംഗങ്ങൾക്ക് തന്നെ വൺ മില്യൺ വ്യൂസ് കടന്നുകഴിഞ്ഞു,

 

വരും എപ്പിസോഡുകളിലാണ് ജഗനിൽ നിന്നുമുള്ള തിരിച്ചടി ഉണ്ടാകുന്നത്. ഒരു കാർ അക്സിടെന്റിന്റെ രൂപത്തിൽ എത്തുന്ന അപകടത്തിൽ ആർക്കാണ് ആപത്ത് സംഭവിക്കുക എന്നത് അറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് എല്ലാ കൂടെവിടെ ആരാധാകരും. ഓർമ്മ നഷ്ട്ടപ്പെടുന്ന വിധം അപകടം സംഭവിക്കുമോ എന്ന ആശങ്ക എല്ലാവരിലും ഉണ്ട്. അത്തരത്തിൽ കഥയെ കൊണ്ട് പോകരുത് എന്നും പ്രേക്ഷകാഭിപ്രായം ഉണ്ട് .

അത്തരത്തിൽ കുറെ കഥകൾ ഊഹിക്കാൻ സാധിക്കും. എന്നാൽ കൂടെവിടെ പ്രവചനാതീതം ആക്കണം എന്നാണ് കൂടെവിടെ പ്രേക്ഷാകർക്ക് പറയാനുള്ളത്. ജഗന്റെ കെണിയാണോ റാണിയമ്മ വിരിച്ച വലയിലാണോ ഋഷിയും സൂര്യയും അതിഥി ടീച്ചറും കുടുങ്ങുന്നതെന്നും വൈകാതെ അറിയാം. ആവേശഭരതിമായ പുതിയ കഥാ മുഹൂർത്തങ്ങളെ കൈയ്യടികളോടെയാണ് സീരിയൽ ആരാധകരും വരവേറ്റിരിക്കുന്നത്. പൈങ്കിളി പ്രണയം മാത്രമായി സീരിയൽ അധപതിക്കുന്നുവെന്ന തരത്തിൽ ആരാധകരിൽ നിന്നും വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോ​ഗഭരിതമായ മുഹൂർത്തങ്ങൾ അടങ്ങിയ പുതിയ പ്രമോ ആരാധകർക്കായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോഴുള്ള വസ്ത്രധാരണം മേക്ക് അപ്പ് എന്നുള്ള വിമർശനങ്ങൾക്ക് തീർച്ചയായും കൂടെവിടെ ടീം മറുപടി നൽകേണ്ടത് നല്ല കഥകൊണ്ടുതന്നെയാണ്. കൂടെവിടെയെ സ്വീകരിച്ച പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കഥയും മേക്കിങ്ങും കൂടെവിടെ ഭാഗത്തുനിന്നും വരണമെന്നു തന്നെയാണ് പറയാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends