Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇങ്ങോട്ട് വന്നപ്പോ ഇവിടെ എന്തോ ഉണ്ടായിരിന്നു പക്ഷെ ഇപ്പോ ഇല്ല' ; ശിവൻ പറഞ്ഞ ഡയലോഗ് ഒരു രക്ഷയുമില്ല; ബൈക്ക് യാത്രയും തുണി കഴുകലും ; ഹരിയുടെ ജീവിതത്തിൽ വിള്ളൽ വീഴുമ്പോൾ ആരെയും ശ്രദ്ധിക്കാതെ പ്രണയിച്ച് ശിവാഞ്ജലി; ഷുഗർ ക്രഷ് വീഡിയോ പ്രതീക്ഷിച്ച് സാന്ത്വനം പ്രേക്ഷകർ!

29 NOVEMBER 2021 05:15 PM IST
മലയാളി വാര്‍ത്ത

ശിവാഞ്ജലിമാരുടെ പ്രണയം ശക്തമായി തുടങ്ങിയതോടെ സാന്ത്വനം സീരിയല്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സാന്ത്വനം പ്രേക്ഷക പ്രശംസ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിന് മുന്നേ വരെ തെറ്റുധാരണയും പിണക്കവുമായി നടന്ന ശിവാഞ്ജലിമാർക്ക് വന്ന മാറ്റമേ.. ആ മാറ്റം റേറ്റിങ്ങിലും വന്നിട്ടുണ്ട്.

അടുത്ത കാലത്തായി കഥയില്‍ വലിയ മാറ്റങ്ങളായിരുന്നു വന്നത് . നിലവില്‍ ശിവനും അഞ്ജലിയും ഒരു സൈഡിലൂടെ പ്രണിച്ച് പോവുകയാണ്. ആരെയും ശല്യപ്പെടുത്താതെ , വലിയ വലിയ കാര്യങ്ങളിലൊന്നും ഇടപെടാതെ സമാധാനത്തോടെ പ്രണയിച്ചു പോകുന്ന പാവം ഇണക്കുരുവികൾ,

ശിവാജ്ഞലി ഇപ്പോൾ 324 എപ്പിസോഡുകളായിരിക്കുകയാണ്. ഇപ്പോഴാണ് ശിവനും അഞ്ജലിയും ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു തുടങ്ങിയത് .സാന്ത്വനം പരമ്പര ഇറങ്ങിയ കാലങ്ങളിലെല്ലാം ഈ പരമ്പരയെ കുറിച്ച് താഥ്വികമായ പല അവലോകനങ്ങളും നടന്നിരുന്നു. അതിൽ പ്രധാനമായി വന്നത് കലിപ്പാന്റെ കാന്താരിയാണ് ശിവാഞ്ജലി എന്നാണ്. അതുപോലെ ഇഷ്ടമില്ലാത്തവരെ തമ്മിൽ വിവാഹം കഴിപ്പിക്കുന്നത് സീരിയലുകളുടെ ഒരു മുഖമുദ്രയായിരുന്നു. എന്നാൽ, ഇപ്പോൾ കലിപ്പന്റെ കാന്താരി ട്രാക്ക് ആണ് ശിവാഞ്ജലി എന്ന് പറഞ്ഞാൽ സമ്മതിച്ചുകൊടുക്കാൻ സാധിക്കില്ല.

ഇപ്പോൾ ഏഷ്യാനെറ്റ് റൊമാന്റിക് സീരിയലുകൾക്ക് ഷുഗർ ക്രഷ് കാലമാണ്. വരാൻ പോകുന്ന എപ്പിസോഡുകൾ ഷുഗർ ക്രഷിനായിട്ടുള്ള എപ്പിസോഡുകളാണെന്നാണ് പുത്തൻ പ്രൊമോ തെളിയിക്കുന്നത്.

ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണം എന്ന അഞ്ജുവിന്റെ ആഗ്രഹം ശിവന്‍ സാധിപ്പിച്ച് കൊടുത്തിരുന്നു. എന്നാല്‍ കപ്പിള്‍ ഫോട്ടോയ്ക്ക് പകരം സിംഗിള്‍ ഫോട്ടോയാണ് ചെയ്തത്. ആ കുറവ് പരിഹരിക്കാന്‍ രണ്ടാളും ഒരുമിച്ചുള്ള ചിത്രം അഞ്ജലിയും ഫ്രെയിം ചെയ്യിപ്പിച്ചു.

പിന്നീട് അഞ്ജുവിന്റെ വീട്ടില്‍ പോയി രണ്ട് ദിവസം നില്‍ക്കണം എന്ന ആഗ്രഹമാണ് ശിവനോട് പറഞ്ഞത്. ഇതല്ലാതെ എന്തെങ്കിലും ഉണ്ടെങ്കില്‍ സാധിച്ച് തരാമെന്ന് ശിവന്‍ പറയുന്നുണ്ട്.

പിന്നെ അഞ്ജലി സാരി മടങ്ങുന്നതിനൊപ്പം ഇരുന്ന് സംസാരിക്കുകയാണ് ശിവന്‍. ഇടയ്ക്ക് സ്വന്തം ഡ്രസ് കൂടി മടക്കി സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം ഡ്രസ് മാത്രമേ മടക്കുകയുള്ളോ എന്ന് അഞ്ജു ചോദിക്കുന്നുണ്ട്. നിന്നെ സഹായിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഈ സഹായമേ ഉള്ളോ എന്നായി ചോദ്യം. പിന്നെ എന്താണ് വേണ്ടതെന്ന ചോദ്യത്തിനാണ് തുണി കഴുകാന്‍ വരുമോന്ന് ചോദിക്കുന്നത്. ഭര്‍ത്താവിനെ കൊണ്ട് തുണി കഴുകിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടോ എന്ന് കൂടി ശിവന്‍ ചോദിക്കുമ്പോള്‍ ഉണ്ടെന്നാണ് അഞ്ജലിയുടെ മറുപടി.

 

അടുത്ത ആഗ്രഹം ബൈക്കില്‍ കയറി നാട് മുഴുവന്‍ ചുറ്റി നടക്കണം എന്നായിരുന്നു. അഞ്ജലിയും ശിവനും കൂടി ബൈക്കില്‍ കറങ്ങി നടക്കുന്നത് കാണിക്കുന്നുണ്ട് . ഇതോടെ രണ്ടാളും പ്രണയത്തിന്റെ അങ്ങേ തലക്കലേക്ക് എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. ശിവനെ കെട്ടിപ്പിടിച്ചാണ് അഞ്ജലി പിന്നിലിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ കെട്ടിപ്പിടിക്കാന്‍ വേണ്ടി ശിവന്‍ പറഞ്ഞ ഡയലോഗ് ആണ് പ്രേക്ഷകരിപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.


ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാത്തെ എന്താ എന്ന അഞ്ജലിയുടെ ചോദ്യത്തിനാണ് 'ഇങ്ങോട്ട് വന്നപ്പോ ഇവിടെ എന്തോ ഉണ്ടായിരിന്നു പക്ഷെ ഇപ്പോ ഇല്ല' എന്ന് ശിവന്‍ പറയുന്നത്. പെട്ടെന്ന് തന്നെ അഞ്ജലി കൈ ചുറ്റി പിടിക്കുകയും ചെയ്യുന്നു. ഈ സമയത്ത് രണ്ടാളുടെയും മുഖത്ത് വിരിയുന്ന ചിരി കണ്ടിട്ട് ഞങ്ങള്‍ക്ക് പോലും നാണം വന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും ഒടുവിൽ ഇവരുടെ ആ പ്രണയയാത്ര നാളെ മുതൽ...എന്നും പറഞ്ഞ് ഷുഗർ ക്രഷിനായുള്ള വകയും ഈ ആഴ്ച പ്രതീക്ഷിക്കാം. ഏതായാലും ഇന്നത്തെ എപ്പിസോഡ് വരാൻ കാത്തിരിക്കുകയാണ് പ്രക്ഷകർ . ഇനി വരുമ്പോൾ ഒരു മിനിറ്റ് മാത്രമേ ഉള്ളോ ഈ ബൈക്ക് യാത്ര ? കണ്ടറിയാം !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends