Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബ്ലൗസിൽ ആറ്റുകാൽ ദേവി!! ആൽബിയ്ക്ക് ആദ്യ ചുംബനം നൽകി പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് അപ്സര; സാന്ത്വനം കുടുംബത്തെ കാണാൻ കഴിയാത്തതിന്റെ പരിഭവത്തിൽ ആരാധകർ...

30 NOVEMBER 2021 12:45 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് ജയന്തി. ഇന്നലെ ആയിരുന്നു അപ്സരയും നടനും സംവിധായകനുമായ ആൽബിനും ചോറ്റാനിക്കരയിൽ വെച്ച് വിവാഹിതരായത്.

ഏറെ ആഘോഷമായി നടന്ന ചടങ്ങിൽ സിനിമാ സീരിയൽ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.കേരള ട്രഡീഷണൽ സാരിയിൽ അതീവ സുന്ദരിയാണ് അപ്സര വിവാഹ വേദിയിലെത്തിയത്.

ബ്ലൗസിന് പുറകിൽ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച ദേവീരൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. താനൊരു ദേവിഭക്തിആണെന്നും അതുകൊണ്ടാണ് ബ്ലൗസിന് പുറകിൽ ആറ്റുകാൽ ദേവിയുടെ ചിത്രം വേണമെന്ന് പറഞ്ഞതെന്നും അപ്സര പറഞ്ഞു.

ഭഗവതിയുടെ രൂപം ആയതിനാല്‍ തന്നെ ബ്ലൗസ് ഡിസൈന്‍ ചെയ്തവരെല്ലാം തന്നെ ഒരു മാസക്കാലത്തോളം വൃതമെടുത്ത് നോണ്‍ വെജ് ഫുള്‍ ഒഴിവാക്കിയാണ് ഇത് ചെയ്തത് എന്നാണ് അപ്‌സര പറയുന്നത്.

 

 

 

ക്രീം കളർ ജുബ്ബയും കസവുമുണ്ടുമായിരുന്നു ആൽബിയുടെ വേഷം. വിവാഹവേദിയിൽ ഏറെ സന്തോഷത്തോടെയാണ് ഇരുവരും കാണപ്പെട്ടത്. സരിഗ, അലീന പടിക്കൽ, കിഷോർ, സരിത തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായിരുന്നു.

ഇനിമുതൽ ഞങ്ങൾ ഒന്നാണെന്നും എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും തങ്ങൾക്ക് വേണമെന്നും ഇരുവരും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം നടന്ന ഫോട്ടോഷൂട്ടിൽ ആൽബി അപ്സരക്ക് ആദ്യ ചുംബനവും നൽകി. ഇരുവരുടേയും വിവാഹ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ഇരുവർക്കും നിരവധിപേരാണ് ആശംസകളുമായി എത്തിയത്. ആരധകരുടെ കമെന്റിനോടൊപ്പം തന്നെ, വിവാഹത്തിനും റിസപ്‌ഷനുമൊക്കെ സാന്ത്വനം ടീമിൽ നിന്നും ആരും എത്താത്തതിനെ അതൃപ്തി അറിയിച്ചിരുന്നു. സാന്ത്വനം ആരാധകർ നിരവധി രസകരമായ കമെന്റുകൾ പങ്കുവെച്ചിരുന്നു...

 

 

സാന്ത്വനം ടീമിനെ കാണാൻ വന്നിട്ട് അവരില്ലലോ... സാന്ത്വനം ടീം ഇല്ലേ, സാന്ത്വനത്തിലെ ആരെയും അപ്സര വിവാഹത്തിന് ക്ഷണിച്ചില്ലെയോ.. ഇത്തരത്തിൽ നിരവധി കമെന്റുകൾ ആരാധകർ പങ്കുവെച്ചിരുന്നു. ഏതായാലും ഇന്ന് തിരുവന്തപുരത്ത് നടക്കുന്ന വിവാഹ റീസെപ്‌ഷനിൽ സാന്ത്വനം ടീമിനെ എല്ലാ ആരാധകർക്കും കാണാം.

കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സെലിബ്രിറ്റി കിച്ചൻ മാജിക് എന്ന പരിപാടിയിലും അപ്സര പങ്കെടുക്കാറുണ്ട്. ഈ പരിപാടിയുടെ സംവിധായകനാണ് ആൽബി. പ്രണയവിവാഹമാണ് ഇരുവരുടേയും . നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അപ്സര 'ഉള്ളത് പറഞ്ഞാൽ' എന്ന ഹാസ്യ പരിപാടിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും നേടിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends