Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആചാരം തെറ്റിച്ച് കുടുംബവിളക്കിലെ അനന്യ ; പൊങ്കാല വേണ്ടന്ന് താരം, ഗർഭിണിയായതിന്റെ അഞ്ചാം മാസത്തിലെ ആചാരങ്ങൾക്കിടയിൽ അറിഞ്ഞുകൊണ്ട് തെറ്റുവരുത്തി ; അപേക്ഷയുമായി കുടുംബവിളക്ക് താരം!

30 NOVEMBER 2021 04:56 PM IST
മലയാളി വാര്‍ത്ത

റേറ്റിങ്ങിൽ മത്സരിച്ചു നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഒരു സാധാരണ കുടുംബത്തിലെ കഥയുമായി മുന്നേറുന്ന പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറി. അക്കൂട്ടത്തിൽ അവതാരകയിൽ നിന്നും സീരിയലുകളിലേക്കും മോഡലിങിലേക്കും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. എഞ്ചിനീയറിങ് ബിരുദധാരിയായ ആതിരയുടെ വിവാഹം 2020ൽ ആയിരുന്നു നടന്നത് . ദിവസങ്ങൾക്ക് മുമ്പാണ് ഒന്നാം വിവാഹ വാർഷികം ആതിരയും ഭർത്താവ് രാജീവും ആഘോഷിച്ചത്.

 

ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് ആതിര മാധവും കുടുംബവും. വിവാ​ഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര മാധവ് ​ഗർഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

 

ആതീസ് ലിറ്റിൽ വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആതിര പ്രേക്ഷകരുമായും ആരാധകരുമായും പങ്കുവെക്കാറുണ്ട്. അഞ്ചാം മാസത്തിലേക്ക് കടന്ന ശേഷമാണ് ​ഗർഭിണിയാണെന്ന വിവരം താരം പുറത്തുവിട്ടത്.

 

മനപൂർവം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമാകുമ്പേഴക്കുമാണ് ഇത്തരം കാര്യങ്ങൾ പറയാൻ ശരിയായുള്ള സമയം എന്ന് തീരുമാനിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും നേരത്തെ തന്നെ ആതിര പറഞ്ഞിരുന്നു. ​ഗർഭിണിയായതിന്റെ അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടുള്ള വീട്ടുകാർക്കൊപ്പമുള്ള ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 

 

 

"അഞ്ച് കൂട്ടം പലഹാരങ്ങൾ നൽകി ആതിരയുടെ ഭർത്താവിന്റെ വീട്ടുകാർ ആതിരയെ സത്കരിക്കുന്നതും.... അതിനു ശേഷം ആ പലഹാരങ്ങളുമായി ആതിരയുടെ സ്വന്തം വീട്ടിലെത്തി മറ്റ് ബന്ധുക്കളെ ആതിര അഞ്ചാം മാസത്തിലേക്ക് കടന്നുവെന്ന സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതായിരുന്നു നടത്തേണ്ടിയിരുന്ന ചടങ്ങ്.

 

പക്ഷെ ഇപ്പോൾ സംഭവിച്ചത് , ആതിര ഭർത്താവിനും വീട്ടുകാർക്കുമൊപ്പം ആതിരയുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ താൻ അങ്ങനെ പോകാൻ പാടില്ല , ചടങ്ങ് അങ്ങനെയല്ല നടത്തുന്നത് എന്നറിയാമായിരുന്നുവെന്നും ഒന്ന് മാറ്റിപിടിക്കാമെന്ന് കരുതിയാണ് ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയതെന്നും ആതിര പറഞ്ഞു. ആചാരങ്ങൾ തെറ്റിച്ചുവെന്ന് പറഞ്ഞ് ആരും പൊങ്കാല ഇടയരുതെന്നുകൂടി ഒരു മുൻകൂർജാമ്യം വീഡിയോയിലൂടെ ആതിര പറയുന്നുണ്ട്.

ലോക്ക് ഡൗൺ കാലത്ത് നടന്ന വിവാഹമായിരുന്നതിനാൽ വലിയ ആഘോഷമില്ലാതെയാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്.

 

 

റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. പരമ്പരയില്‍ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യയായ ഡോക്ടർ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്. ഈ സീരിയലിന്റെ ഭാ​ഗമായ ശേഷമാണ് ആതിര ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends