Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിവാഹശേഷം ആദ്യമായി മനസ്സുതുറന്ന് അപ്സര!! വീട്ടുകാർ പച്ചക്കൊടി കാണിക്കാൻ കാത്തിരുന്നത് ഒരുവർഷം; പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടിയുമായി താരം

30 NOVEMBER 2021 07:44 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അപ്‌സര രത്‌നാകരന്‍. അമ്മയെന്ന പരമ്പരയിലൂടെയായിരുന്നു അപ്‌സരയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. മാഗസിന്റെ കവര്‍ ഫോട്ടോയായി വന്നതിന് പിന്നാലെയായാണ് താരത്തിന് അമ്മയിൽ അവസരം ലഭിക്കുന്നത്.

സ്ത്രീധനം, സംഗമം. ബന്ധുവാര് ശത്രുവാര് തുടങ്ങി സാന്ത്വനത്തിലെ ജയന്തിയില്‍ എത്തി നില്‍ക്കുകയാണ് അപ്‌സരയുടെ അഭിനയ ജീവിതം. 2 വര്‍ഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതയായിരിക്കുകയാണ് താരം. സംവിധായകനായ ആല്‍ബി ഫ്രാന്‍സിസാണ് അപ്‌സരയ്ക്ക് കൂട്ടായെത്തിയത്. വിവാഹ ശേഷമുള്ള അപ്‌സരയുടെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, ആദ്യമായി പ്രതികരിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്...

തങ്ങളുടേത് മിശ്ര വിവാഹമാണെന്നും അതിനാല്‍ തുടക്കത്തില്‍ വീടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ക്ക് എല്ലാം ബോധ്യമാവുകയും അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു.


ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്. എന്നാല്‍ അടുത്തറിഞ്ഞിട്ട് മൂന്ന് വര്‍ഷം ആയെന്നും താരം പറയുന്നത്. ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.

ആ പരമ്പരയിലൂടെ തനിക്ക് മികച്ച നടിക്കും ആല്‍ബിയ്ക്ക് മികച്ച സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നുവെന്നും അപ്‌സര പറയുന്നു. ആ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് അപ്‌സര പറയുന്നത്. ഒന്നിച്ചു ജീവിച്ചാലോ എന്ന് ആദ്യം ചോദിക്കുന്നത് ആല്‍ബിയാണെന്നും നടി പറയുന്നു.


എന്നാല്‍ രണ്ടു പേരുടേയും വീടുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. മതം ആയിരുന്നു അവരുടെ പ്രശ്‌നം. എങ്കിലും വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നും അവരെ പറഞ്ഞ് മനസിലാക്കും വരെ കാത്തിരിക്കാമെന്ന് കരുതിയെന്നും അപ്‌സര പറയുന്നു. അങ്ങനെ കാത്തിരുന്നത് ഒരു വര്‍ഷമായിരുന്നു.

ഒടുവില്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും അതോടെ എല്ലാവരുടേയും അനുഗ്രഹത്തോടെ തന്നെ വിവാഹം നടക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു. തന്റെയോ ആല്‍ബിയുടേയോ കുടുംബത്തില്‍ മുമ്പ് മിശ്ര വിവാഹം നടന്നിരുന്നില്ല. അതിനാലുണ്ടായിരുന്ന ആകുലതകളാണ് തുടക്കത്തിലെ എതിര്‍പ്പുകള്‍ക്ക് കാരണമെന്നാണ് അപ്‌സര ചൂണ്ടിക്കാണിക്കുന്നത്.


മതം മാറ്റുമോ എന്നൊക്കെയായിരുന്നു തന്റെ അമ്മയുടെ ചിന്തയെന്ന് അപ്‌സര പറയുന്നു. അതേസമയം ആല്‍ബിയുടെ അമ്മയുടെ ആശങ്ക മറ്റൊരു ചുട്ടുപാടില്‍ നിന്നും വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ട് പോകുമോ എന്നായിരുന്നുവെന്നും അപ്‌സര ചൂണ്ടിക്കാണിക്കുന്നു. അവരെ കുറ്റം പറയാനാകില്ലെന്നും എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ സംശയങ്ങളൊക്കെ മാറിയെന്നും എല്ലാവരും ഇപ്പോള്‍ സന്തോഷത്തിലാണെന്നും അപ്‌സര പറയുന്നു.

 

അതേസമയം തന്റെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ ഇത്ര വൈകിയാണോ വിവാഹം കഴിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും പക്ഷെ ഒട്ടും വൈകിയിട്ടില്ലെന്നും അപ്‌സര പറയുന്നു. തനിക്ക് 24 വയസ് മാത്രമേ ആയിട്ടുള്ളൂവെന്ന് പറയുന്ന അപ്‌സര പറയുന്നത് സത്യത്തില്‍ കുറച്ച് നേരത്തെയാണ് വിവാഹം എന്നാണ് പറയുന്നത്.

സീരിയലുകളില്‍ താന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണമാണ് തനിക്ക് പ്രായം കൂടുതലാണെന്ന് മിക്കവരും കരുതുന്നതെന്ന് അപ്‌സര പറയുന്നു. സാന്ത്വനത്തില്‍ താന്‍ അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിന് ചിപ്പിയേക്കാള്‍ പ്രായമുണ്ട്. അതിനാലാകും തന്റെ പ്രായം അങ്ങനെ ആളുകള്‍ കണക്കാക്കുന്നതെന്നാണ് അപ്‌സര പറയുന്നത്.

അമ്മയിലൂടെ സീരിയില്‍ രംഗത്ത് എത്തിയ അപ്‌സര ഇതിനോടകം എട്ട് വര്‍ഷം പൂര്‍ത്തിയാക്കുകയും 24 പരമ്പരകളില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ ജയന്തിയെയാണ് അവതരിപ്പിക്കുന്നത്. താരദമ്പതികള്‍ക്ക് ആശംസകളുമായി സീരിയല്‍ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമൊപ്പമായാണ് അപ്‌സരയും ആല്‍ബിയും വിവാഹത്തിനായെത്തിയത്. ദേവി ചന്ദന, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി നിരവധി പേരായിരുന്നു വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. സെലിബ്രിറ്റി കിച്ചണ്‍ പരിപാടിയിലെ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends