Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശ്രീനിഷ് ഇനി മിനിസ്ക്രീനിലേക്ക് ഇല്ലേ?? ബിഗ്‌ബോസിനുള്ളിൽ അന്നൊരു രഹസ്യം നടന്നു!! തുറന്നു പറഞ്ഞ് പേളിഷ്

01 DECEMBER 2021 01:14 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ഒന്നാം സീസണിലൂടെ ജനമനസുകളിൽ ഇടം നേടിയ താരജോഡിയാണ് പെർലൈമാനിയും ശ്രീനിഷും. ഷോ കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹിതർ ആയത്. 2019 മേയിൽ ആയിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്.

ഇരുവരുടെയും മകൾ നിലയ്ക്കും ഇപ്പോൾ നിരവധി ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേർളിയും ശ്രീനിഷും മകൾക്കൊപ്പം ദുബായിയിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

സോഷ്യൽമീഡിയയിൽ ഇവരുടെ ഫാൻ പേജുകളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകളും വിഡിയോകളും പ്രത്യക്ഷപെടാറുണ്ട്. ശ്രീനിഷിന്റേയും പേർളിയുടേയും സന്തോഷവും ജീവിതവും മകളെ ചുറ്റപറ്റിയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇരുവരുടെയും സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും ഇതെല്ലം വ്യക്തമാണല്ലോ...

 

 

ഇപ്പോഴിതാ, ഇരുവരും ബിഗ്ബോസിനുള്ളിലെ തങ്ങളുടെ പ്രണയ കഥയെ പറ്റി അധികമാരും അറിയാത്ത ചില തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് പ്രണയകഥയും പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചുമൊക്കെയാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്.

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ തങ്ങളുടെ പ്രണയകഥയിലെ അറിയാക്കഥ പറഞ്ഞിരിക്കുന്നത്. മൂന്ന് വർഷം മുമ്പുള്ള പ്രണയകാലത്തെ കഥകൾ പറയുമ്പോൾ ഇരുവരും പ്രണയ ഓർമ്മകളിൽ നിറയുകയാണ്.

ആദ്യം താൻ പ്രപ്പോസ് ചെയ്യുന്നതാണ് ബിഗ് ബോസിൽ കാണിച്ചത് എങ്കിലും അതിനും മുമ്പ് ശ്രീനിഷ് തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നതായാണ് പേർളി പറയുന്നത്. അത് ടെലികാസ്റ്റ് ചെയ്യാതിരുന്നതിനാൽ ആരും അത് കണ്ടിരുന്നില്ലെന്നും ബിഗ് ബോസിനുള്ളിൽ വെച്ച് പ്രണയത്തിലായപ്പോൾ അത് പുറത്ത് ഇത് എങ്ങനെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നോ വീട്ടുകാർ എന്ത് ചിന്തിക്കും എന്നതിനെ കുറിച്ചോ ഞങ്ങൾ അന്ന് ശ്രദ്ധിച്ചിരുന്നില്ലെന്നും പേളി പറയുന്നുണ്ട്.

പക്ഷെ, വീട്ടിലെത്തിയപ്പോൾ ഞങ്ങളുടെ പ്രണയത്തെ അവർ സ്വീകരിച്ച് കഴിഞ്ഞിരുന്നതായും എപ്പോഴാണ് ശ്രീനിയുടെ വീട്ടുകാരുമായി സംസാരിക്കേണ്ടത് എന്നാണ് എൻെ്റെ വീട്ടുകാർ ചോദിച്ചത്, ഇതേ പ്രതികരണമായിരുന്നു ശ്രീനിയുടെ വീട്ടുകാരുടെ പക്കൽ നിന്നുമുണ്ടായതെന്നും പേളി വെളിപ്പെടുത്തി. ഞങ്ങളുടെ പ്രണയം നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഞങ്ങളുടെ കെമിസ്ട്രി വീട്ടുകാർക്ക് മനസിലായിരുന്നുവെന്നും പേർളി മാണി അഭിമുഖത്തിൽ പറഞ്ഞു.

 

 

 

അഭിമുഖത്തിനിടെ പേളി ഒരുപാട് സംസാരിക്കുമ്പോൾ ശ്രീനിഷിന് സംസാരിക്കാൻ സമയം കിട്ടാറുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തോട് ശ്രീനിഷ് പറഞ്ഞ മറുപടി രസകരമാണ്. പേളിയുടെ ചമ്മലില്ലാതെ ആളുകളെ കൈകാര്യം ചെയ്യുന്ന രീതിയും പെരുമാറ്റവും പേളി നിർത്താതെ സംസാരിക്കുന്നതുകൊണ്ടുമാത്രമാണ്, വിവാഹം കഴിച്ചതെന്നാണ്.

ഇപ്പോൾ സീരിയലുകളിലും മിനി സ്ക്രീൻ പരിപാടികളിലും ശ്രീനിഷ് വളരെ സജീവമായി കാണാറില്ല. അതിൻ്റെ കാരണം പേളിയും നിലായുമാണെന്ന് ശ്രീനിഷ് പറഞ്ഞു. മകളെ പിരിഞ്ഞ് നിൽക്കാൻ ബുദ്ധിമുട്ടാണ് എന്നും താൻ എപ്പോഴും അടുത്ത് ഉണ്ടാകണമെന്നാണ് പേളിക്കും ആഗ്രഹമെന്നും ശ്രീനിഷ് പറഞ്ഞു. ഇരുപതോളം ദിവസങ്ങൾ വേണം ഒരു സീരിയലിന്, അത് ചെയ്യുമ്പോൾ മകളേയും പേളിയേയും പിരിഞ്ഞ് നിൽക്കേണ്ടി വരുന്നത് അവർക്കും സങ്കടമുള്ള കാര്യമാണ്.

അതുകൊണ്ട് കൈയ്യിലുള്ള യുട്യൂബ് ചാനൽ മുഖേന ഇനിയുള്ള സമയങ്ങൾ അതിന് വേണ്ടി ചിലവഴിക്കാമെന്നാണ് ഇപ്പോൾ കരുതുന്നത്. ചാനൽ തുടങ്ങിയ സമയത്തും ഇപ്പോഴും വലിയ സ്നേഹമാണ് പ്രേക്ഷകർ തന്നുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ വീഡിയോകളിലൂടെ ചാനലിൽ പങ്കുവെക്കാനാണ് ആഗ്രഹമുള്ളതെന്നും ശ്രീനിഷും വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends