Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഋഷി രണ്ടും കൽപ്പിച്ച് കളത്തിലേക്ക് ഇറങ്ങുമ്പോൾ കണ്ണ് തള്ളി റാണി വാ തുറന്ന് കുഞ്ഞി; വേണ്ട ഋഷി വേണ്ട അത് മാത്രം വേണ്ടാ ; സൂര്യ കൈമളും തകർത്തു; ലക്ഷ്മി ആന്റി പറഞ്ഞുകൊടുത്ത ഉപദേശം ; ഋഷ്യ പ്രണയം കൂടെവിടെയുടെ മാത്രം പ്രത്യേകത!

10 DECEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറ്റെടുത്ത പ്രണയ കഥ കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസവും മെച്ചപ്പെട്ടു വരുകയാണ്. കഴിഞ്ഞ എപ്പിസോഡിനേക്കാൾ അതായത് ഇന്നലെ നിങ്ങൾ കണ്ടതിനേക്കാൾ ഒരുപിടി കൂടി മുന്നിൽ നിൽക്കുന്ന എപ്പിസോഡ് ആണ് ഇന്നത്തേത്. ഇന്നലെ തുടക്കം തന്നെ പ്രാണിയമ്മയെ പൊരിച്ചടുക്കുന്ന എപ്പിസോഡ് കാണാമായിരുന്നു. സൂര്യ വന്നുകയറിയിട്ടാണ് ഋഷിയ്ക്ക് മാറ്റം വന്നത് എന്ന് റാണിയമ്മ പറഞ്ഞതും ഋഷി ശബ്ദം ഉയർത്തിതന്നെ റാണിയമ്മയോടെ സംസാരിക്കുന്നുണ്ടായിരിക്കുന്നു.

പിന്നെ നടന്നത് ഒരു പൊടിപൂരമായിരുന്നു. കരിപ്പെട്ടി സാബുവിന്റെ പേര് പറഞ്ഞപ്പോൾ സാബുവിനെ ഒന്ന് സ്മരിച്ചു... മിസ് യു സാബു ചേട്ടാ...വി റിയലി മിസ് യു.... ചേട്ടനുള്ളതുകൊണ്ടാണ് ഋഷിയും സൂര്യയും ഒന്നായത്.

പിന്നെ സൂര്യ ടീച്ചറെ ഒരു ഡോക്യൂമെന്റസ് ഏൽപ്പിക്കുന്നുണ്ട്... എഗ്രിമെന്റ് ഡോക്കുമെന്റ്സ് എന്തോന്നാടേയ്... ആഹ് വരട്ടെ അതിൽ എന്താണ് ഉള്ളതെന്ന് നമ്മുക്ക് വഴിയേ അറിയാം... കൂടെവിടേയ്‌ക്ക് ഒരു സമയത്ത് ഫയലെവിടെ എന്ന ട്രോൾ വന്നത് ആ സമയം ഞാൻ ഓർത്തു.... ഏതായാലും അതിഥി ടീച്ചർക്ക് അത്ര അത്യാവശ്യമായ ആലഞ്ചേരിയുടെ മൂലാധാരമാണ് സൂര്യയുടെ കൈയിൽ കിട്ടിയിരിക്കുന്നത്. സൂര്യയ്ക്കല്ല ഋഷിയ്ക്കാണ് ശരിക്കും അത് കിട്ടിയത്. അതേതായാലൂം കഥയിൽ നന്നായി.... ഋഷിയുടെ കൈകളിൽ തന്നെ എത്തിച്ചേരാൻ യോഗമുള്ള ആധാരമാണ് അത് . ജഗനിൽ നിന്നും രക്ഷപെടാൻ പാകത്തിന് ഒരു ഡോക്കുമെന്റ് ആയിട്ടുണ്ട്..

പിന്നെ കഴിഞ്ഞ ദിവസം നമ്മുടെ ലക്ഷ്മി ആന്റി.. അവരുടെ സംസാരം ശരിക്കും കഴിഞ്ഞ ദിവസത്തെ വലിയ ഒരു പോയിന്റ് ആണ്... പഴയ ഋഷിയിലേക്ക് തിരികെ പോകാതിരിക്കാൻ ഋഷിയ്ക്ക് ആ വാക്കുകൾ വളരെ ഫലപ്രദമാണ്. റാണിയമ്മയെ കണ്ണടച്ചു വിശ്വസിച്ച്, അവരുടെ സ്നേഹ പ്രകടനത്തിൽ വീഴാതെ ഇരിക്കാൻ ഋഷിയ്ക്ക് ലക്ഷ്മി ആന്റി കൊടുക്കുന്ന ഉപദേശം റൈറ്റ് പ്ലസിൽ തന്നെയാണ്....

അതിഥിയുടെ അതെ വിധിതന്നെ സൂര്യയ്ക്ക് ഉണ്ടാകരുത് എന്നാണ് എല്ലാ പ്രേക്ഷകരും പറയാറുണ്ട്. അതെ കുറിച്ച് എനിക്ക് പറയാനുള്ളത്... അതിഥി ടീച്ചറുടെ ജീവിതം എന്തായിരുന്നു എന്നുള്ളതൊക്കെ ഇടയ്ക്കൊക്കെ കഥയിൽ പറഞ്ഞോളൂ.. പക്ഷെ, അത് സൂര്യയുടെ ജീവിതത്തിലൂടെ കാണിച്ചു കുളമാക്കരുത്. റീപെറ്റിഷൻ ഈ സീരിയലിൽ എങ്കിലും ഉണ്ടാകരുത്. ഈ കാര്യങ്ങളൊക്കെ ലക്ഷ്മി ആന്റി പറയുന്നുണ്ട്...

അതായത് അതിഥി ഒരു സ്മാർട്ട് ആയിരുന്നു എന്നാൽ ആ അതിഥിയ്ക്ക് പോലും മാളിയേക്കലിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അപ്പോൾ റാണിയമ്മ അത്ര മോശക്കാരിയാണ് എന്നാണ് ഋഷിയെ പറഞ്ഞ് ധരിപ്പിക്കുന്നത്.

പിന്നെ സൂര്യ ഋഷി ലവ് സീൻസ് ... മൊബൈലിൽ ആണെങ്കിലും അതും കഴിഞ്ഞ എപ്പിസോഡിൽ പൊളിയായിരുന്നു. പിന്നെ ജസ്റ്റ് ഒരു വൺ ഡേ ട്രിപ്പ് എന്ന് പറയുമ്പോൾ അമ്മയ്ക്ക് ഈ മോനെ തീരെ വിശ്വാസമില്ലെന്ന് തോന്നുന്നു എന്ന് സൂര്യ പറയുന്നുണ്ട് ആ സമയത്തുള്ള ഋഷിയുടെ ചിരി .... അമ്പോ അതും പൊളിയായിരുന്നു...ഉടനീളമുള്ള ആ ഒരു ബിജിഎം... ഉഫ് അതും കണ്ടിട്ട് അങ്ങനെ അടക്കിപ്പിടിച്ചു ചിരിയോടെ ഇരുന്നു കാണും നിങ്ങളെല്ലാവരും.... ഹും ... നയനയുടെ ഋഷ്യം പ്രവർത്തിച്ചു തുടങ്ങി മക്കളെ... ഋഷ്യ സീൻ മാത്രമല്ല.. ലക്ഷ്മി ആന്റിയുടെ ഡയലോഗും ഡയാനയുടെ വകയാണ് എന്നറിഞ്ഞു...


ഇതൊന്നുമായിട്ടില്ല എന്നാണ് സൂറത്തുക്കളെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്... ഋഷ്യ പ്രണയത്തിനു ആദി കേശവ കോളേജിന്റെ പരവതാനി ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്... അപ്പോൾ എല്ലാവരും ടിവിയിൽ തന്നെ സമാധാനപരമായി കാണുക.... ആരും ബഹളം ഒന്നും കൂട്ടരുത്...

പിന്നെ ഇന്നത്തെ എപ്പിസോഡ് പ്രൊമോ, അതിൽ തന്നെ ഉണ്ട്കുറെ ട്വിസ്റ്റുകൾ ....

" മറ്റാരും അംഗീകരിച്ചില്ലെങ്കിലും എനിക്കും സൂര്യയ്ക്കും ഒന്നിച്ചു ജീവിക്കാൻ റാണിയമ്മയുടെ അംഗീകാരവും അനുഗ്രഹവും മാത്രം മതി... " ആ ഡയലോഗിന്റെ ഒരു താളവും പ്രാസവും ഒക്കെ ശ്രദ്ധിച്ചല്ലോ അല്ലെ.... ,മതി റാണിയമ്മയുടെ അനുഗ്രഹം മാത്രം മതി.... എന്നും പറഞ്ഞ് ചട്ടമ്പി നാട് സിനിമയിലെ തിരിഞ്ഞു നോക്കുന്ന സൂരജ് വെഞ്ഞാറമ്മൂടിനെ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ.... ]

" അയ്യേ റാണിയമ്മേ പറ്റിച്ചേ..."

പക്ഷെ ഒരു പ്രശ്നം ഉണ്ട്, ഋഷി എന്തോ ഫയൽ അന്വേഷിക്കുന്നുണ്ട്... അത് ആ എഗ്രിമെന്റ് ആണെങ്കിൽ ഋഷി പ്ലീസ് വെറുപ്പിക്കരുത്... എനിക്ക് ആ എഗ്രിമെന്റ് കാര്യം അങ്ങോട്ട് ദഹിക്കുന്നില്ല,,,, ഹാ അങ്ങനെ നോക്കുന്നതുകൊണ്ട് പ്രശ്നം ഒന്നുമില്ല.. റാണിയമ്മ ചെയ്തു കൂട്ടിയ പല കള്ളത്തരങ്ങളും ചിലപ്പോൾ ഋഷിയ്ക്ക് അറിയാൻ സാധിക്കും... ആദി കേശവ കോളേജിലും എന്തെങ്കിലും ഒക്കെ തിരിമറി നടത്താൻ സാധ്യതയുണ്ട്...

പിന്നെ സൂര്യ അച്ഛനെയും അമ്മയെയും കാണാൻ വരുന്ന സീൻ... അതിൽ സൂര്യയെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്... മഞ്ഞ ചുരിദാർ ഒക്കെയിട്ട്... അതാണ് നമ്മുടെ ഒക്കെ മനസിലുള്ള സൂര്യ കൈമൾ... അതാണ് മറ്റൊരു ലൂക്കും സൂര്യയിൽ ചേരുന്നില്ല എന്ന് നമുക്ക് തോന്നിയത്... പിന്നെ ലാസ്റ്റ് മറ്റൊരു അടിപൊളി സംഭവം അത് നമ്മുടെ ഋഷി റാണിയമ്മയ്ക്ക് കൊടുക്കുന്ന എട്ടിന്റെ... അല്ല... ഒരു പതിനാറിന് പണി തന്നെയാണ്....

ഏതായാലും മുദ്ര പേപ്പറും എഗ്രിമെന്റും ഡോക്കുമെന്റ്സും മുഖ്യം ബീഗിലെ....

പിന്നെ പ്രൊമൊ എത്തിയപ്പോൾ തന്നെ കൂടെവിടെ പ്രേക്ഷകർ തള്ളിക്കയറിയിട്ടുണ്ട്...... പണി വരുന്നുണ്ട് അവറാച്ചാ... എന്നും പറഞ്ഞാണ് ആദ്യംതന്നെ എല്ലാവരും കമെന്റ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും എല്ലാവരും പറഞ്ഞ ഒരു കാര്യം അരമണിക്കൂർ എങ്ങനെ തീർന്നു എന്നറിയില്ല ഓരോ രംഗങ്ങളും അടിപൊളിയായിരുന്നു... എന്നാണ്...

പിന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഋഷിയുടെ ചിരിയും അഭിനയവും കാണാൻ ആണ്... ഹാൻഡ്‌സം തക്കുടു മിനിസ്ക്രീൻ ലാലേട്ടൻ എന്നൊക്കെ ധാരാളം വിശേഷങ്ങൾ ഋഷി സാറിനുണ്ട്,,,പ്രണയിക്കാൻ പറഞ്ഞാൽ പിന്നെ ഋഷി സാർ ഹാപ്പിയാണ്... സാർ പ്രണയിച്ചു പ്രണയിച്ചു അവസാനം കണ്ടിരിക്കുന്ന നമുക്കും ഒന്ന് പ്രണയിക്കാൻ തോന്നും..... പിന്നെ പ്രണയം ദുഃഖമാണുണ്ണി പ്രണയ നോവല്ലല്ലോ സുഖപ്രദം എന്ന ഓർമ്മ വരുമ്പോഴാണ് സീൻ മാറ്റുന്നത്...

ഇതിനിടയിൽ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട്... നിങ്ങൾ കമന്റ് ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം.. ഞാൻ ഇപ്പോൾ കുറച്ചു ദിവസമായി കമന്റ് വായിക്കാൻ കമന്റ് ബോക്സിൽ പോകുമ്പോൾ അവിടെ കുറെ വിഐപികളെ ഒക്കെ കണ്ടു... നിങ്ങൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്നെങ്കിക്ക് അറിയില്ല...

മാളിയേക്കൽ റാണി.... താമരക്കുളം അനന്ദൻ... മിത്ര മോൾ... അങ്ങനെ കുറച്ചുപേരുണ്ട്.... കൂട്ടത്തിൽ താമരക്കുളം അനന്ദൻ മ്യമനെ എനിക്കങ്ങ്‌ ബോധിച്ചു... സർവ്വസമയം വെള്ളത്തിൽ കിടക്കുന്നതുകൊണ്ടാകും താമരക്കുളം അനന്ദൻ ആയത്.. അപ്പോൾ അവരും നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്... സൂര്യ കൈമളും ഋഷികേശും അതിഥി പത്മനാഭനും ഉണ്ടോ എന്നെനിക്ക് അറിയില്ല... ഏതായാലും ആദി സാർ ഉണ്ടോ എന്ന് ഞാൻ തിരക്കി.. അപ്പോൾ ആരൊക്കെയോ പറഞ്ഞു സെമിനാറിന് പോയിരിക്കുകയാണ്...വരാൻ ഇനിയും വൈകുമെന്ന്.... പുതിയ വർഷം ആയി... കൂടെവിടെ തുടങ്ങിയിട്ട് ഒരു വർഷം ആകാൻ പോകുന്നു... ഇതിനും മാത്രം സെമിനാർ ആദി സാറിന് എവിടെ കിടക്കുന്നടാ ഉവ്വേ.... സാമാന്യം നല്ല ഒരു കള്ളത്തരം പറയാമായിരുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends