വീണ്ടും പാടി അഭിനയിച്ച് മഞ്ജരി

മലയാളികളുടെ പ്രിയ ഗായിക മഞ്ജരി ആല്‍ബവുമായി രംഗത്ത്. മഞ്ജരി മൂന്നുറോളില്‍ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നു. അനുരാഗം എന്ന സംഗീത ആല്‍ബത്തിലെ \'മഞ്ഞുപെയ്ത രാവില്‍\' എന്ന പാട്ട് ഈണമിട്ട് മഞ്ജരി പാടി അഭിനയിച്ചിരിക്കുന്നതും മഞ്ജരി തന്നെയാണ്. ആല്‍ബത്തിന്റെ ലോഞ്ച് മമ്മൂട്ടി കൊച്ചിയില്‍ നിര്‍വഹിച്ചു.
ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വഹിച്ച ആല്‍ബം സംവിധാനം ചെയ്തത് വി.കെ പ്രകാശാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് പാട്ടിന്റെ വരികള്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ആല്‍ബത്തിന്റെ ലോഞ്ചിങ് നടത്തിയത്. സംവിധായകരായ ജോഷി, സിദ്ദിഖ്, കൈതപ്രം തുടങ്ങിയവര്‍ പങ്കെടുത്തു. മഞ്ജരിക്കൊപ്പം ബാസില്‍ പൗലോസാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അയ് അയ്യ എന്ന ഹിന്ദി ആല്‍ബം മുമ്പ് മഞ്ജരി പാടി അഭിനയിച്ചുണ്ട്.
ശ്രയഘോഷാലും മറ്റും മലയാളത്തില്‍ പിടിമുറിക്കയതോടെ മലയാള സിനിമാ ഗാനരംഗത്തും ഗായികമാര്‍ പ്രതിസന്ധിയിലാണ്. അതോടെ അവര്‍ പിടിച്ചു നില്‍ക്കാനായി മറ്റുവഴികള്‍ തേടുകയാണ്. ചിലര്‍ പരിപാടികളുമായി ടിവിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് വാനമ്പാടി ചിത്ര ശ്രയാഘോഷാലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ പുതുഗായകര്‍ക്ക് ഒടുക്കത്തെ ജാഡയാണെന്നും ശ്രുതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























