ലോഹത്തിനിടയില്‍ മോഹന്‍ലാല്‍ വേണ്ടെന്നു വച്ചത് 4 ചിത്രങ്ങള്‍

രഞ്ജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലോഹത്തിനിടയില്‍ മോഹന്‍ലാല്‍ വേണ്ടെന്നുവച്ചത് നാലു ചിത്രങ്ങള്‍. കഥ മോശമായതാണ് കാരണം സ്ഥിരം പാറ്റേണിലുള്ള കഥകളുമായി തന്നെ കാണാനെത്തുന്നവരോട് മോഹന്‍ലാല്‍ പറയും ക്ഷമിക്കണം എന്റെ സമയം വിലപ്പെട്ടതാണ്. ഇത്തരക്കാര്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ലോഹത്തിനിടയില്‍ നാലു സിനിമകള്‍ ലാല്‍ വേണ്ടെന്നു വയ്ക്കുന്നതിന് രഞ്ജിത്തും സാക്ഷിയാണ്. അതും പ്രമുഖരുടെ. നല്ല കഥയും തിരക്കഥയും ഇല്ലാതെ ഒരു വിട്ടുവീഴ്ചയക്കും താരം തയ്യാറല്ല.
തിരക്കഥ റീവര്‍ക്ക് ചെയ്താല്‍ ആലോചിക്കാം എന്നാണ് മോഹന്‍ലാലിന്റെ മറുപടി. എന്നാല്‍ റീവര്‍ക്ക് ചെയ്ത തിരക്കഥയുടെ ആദ്യവരി വായിക്കുമ്പോള്‍ തന്നെ സംഭവം മോഹന്‍ലാലിന് മനസിലാകും. അതോടെ റീവര്‍ക്കുകാരനെ മോഹന്‍ലാല്‍ പറഞ്ഞയക്കും.
കഥ മോശമായാലും ഇല്ലെങ്കിലും ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം. എന്നാല്‍ സിനിമയുടെ കഥ കേള്‍ക്കാതെ ലാലിന് ഒഴിഞ്ഞു മാറാനാവില്ല. കാരണം തനിക്കൊപ്പം ഒരു ടീം കൂടി ജീവിക്കുന്നുണ്ടെന്നാണ് ലാലിന്റെ അഭിപ്രായം. അവര്‍ക്കെല്ലാവര്‍ക്കും തൊഴില്‍ നല്‍കേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്. ഒരു സിനിമ മാത്രം താന്‍ ചെയ്യുമെന്ന് പറഞ്ഞാല്‍ അത് പണിയാകുമെന്നും ലാല്‍ പറയുന്നു
ലാലിന് പറയത്തക്ക പുസ്തക വായനയൊന്നിമില്ല. അതിനുള്ള സാവകാശം കിട്ടിറില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം, കഥകള്‍ വായിക്കാറുണ്ട്. ഓണപതിപ്പുകള്‍ യാത്രയ്ക്കിടെയില്‍ വായിക്കും. എന്നാല്‍ സിനിമയ്ക്കാവശ്യമായ കഥകള്‍ കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.
അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലാത്തതിനാല്‍ ലാല്‍ ശ്രദ്ധിച്ചിരിക്കും. ഒരു ദീര്‍ഘസംഭാഷണത്തിനിടയിലുള്ള കുത്തും കോമയുമൊക്കെ മോഹന്‍ലാല്‍ മനസിലാക്കുന്നത് ഓരോ കഥാപാത്രങ്ങളായിട്ടാണ് പലപ്പോഴും കേള്‍ക്കുന്ന കഥകളെക്കാള്‍ നല്ലതാണ് ശ്രദ്ധിക്കുന്ന കഥകളെന്ന് മോഹന്‍ലാല്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























