ഓണച്ചിത്രങ്ങളെല്ലാം പരാജയത്തില്‍

ഓണത്തിനിറങ്ങിയ മലയാള ചിത്രങ്ങളെല്ലാം പരാജയത്തിലേക്ക്. അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ നിന്ന് കോടികള്‍ വാരുമ്പോഴാണ് ഈ ദുരന്തം. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് മാത്രമാണ് നഷ്ടം വരാതെ രക്ഷപെടും എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാലിന്റെ ലോഹം ഓണത്തിന് ഒരാഴ്ച മുമ്പ് എത്തിയെങ്കിലും ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല. ഒരു ദിവസം ആയിരം ഷോ എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. പക്ഷെ, പടം വീണതോടെ എല്ലാം പൊളിഞ്ഞു.
വിനീത് ശ്രീനിവാസന്‍ നായകനായ കുഞ്ഞിരാമായണമാണ് മറ്റൊരു ദുരന്തം. യുവപ്രേക്ഷകര്‍ വാനോളം പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ കഥയില്ലായ്മയും വളിച്ച കോമഡിയും ചിത്രത്തെ അരോജകമാക്കി. കുഞ്ചാക്കോ ബോബന്റെ ജമ്‌നാപ്യാരിയും കഥയില്ലായ്മ കാരണം കൂപ്പ് കുത്തി. അടുത്ത കാലത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളില്‍ ഏറ്റവും സാമ്പത്തിക പരാജയം ഏറ്റുവാങ്ങുന്ന ചിത്രമായിരിക്കും ഇത്. ഉട്ടോപ്യയിലെ രാജാവ് 9 കോടിയാണ് മുതല്‍ മുടക്ക്. അഞ്ച് കോടിയാണ് സാറ്റലൈറ്റ് അവകാശം. ഓവര്‍ സീസും വീഡിയോയും ഉള്‍പ്പെടെ മുടക്കു മുതല്‍ തിരികെ കിട്ടും. എന്നാല്‍ ഇത്രയും തുക മുടക്കിയിട്ട് ലാഭം കിട്ടിയില്ലെങ്കില്‍ പ്രത്യേകിച്ച് പ്രയോജനമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























