Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ബന്ദിന്റെ മകനാണ് ഹര്‍ത്താല്‍... ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് നടന്‍ മുരളി ഗോപി

03 SEPTEMBER 2015 12:17 PM IST
മലയാളി വാര്‍ത്ത.

എല്ലാ വിഷയങ്ങളിലും തന്റെതായ അഭിപ്രായങ്ങളുണ്ടെന്ന് തെളിയിച്ച നടനാണ് മുരളി ഗോപി. തെറ്റെന്ന് കണ്ടാല്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നടന്‍ കൂടിയാണ് മുരളി. അടുത്തിടെ ഡി ജി പി സെന്‍കുമാര്‍ പ്രേമം സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയപ്പോള്‍ സെന്‍കുമാറിനോട് മുരളി ഗോപി ചോദിച്ച ചോദ്യങ്ങള്‍ ഫേസ് ബുക്കില്‍ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഗാന്ധി സിനിമ കണ്ടിട്ട് എല്ലാവരും ഗാന്ധിയായല്ലോ എന്നായിരുന്നു അന്ന് മുരളി ഗോപി തുറന്നടിച്ചത്.
മറ്റൊരു വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുമായാണ് മുരളി ഗോപി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തെ നിശ്ചലമാക്കിയ പണിമുടക്കിന് നേരെയാണ് മുരളി ഗോപിയുടെ അടുത്ത വിമര്‍ശനം. തന്റെ വിഹാരരംഗമായ സിനിമയുമായി ബന്ധിപ്പിച്ചാണ് മുരളി ഗോപി ബന്ദിനെയും പണിമുടക്കിനെയും കളിയാക്കുന്നത്. ഫേസ്ബുക്കില്‍ മുരളി ഗോപിയുടെ പോസ്റ്റിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ബാഹുബലിയെ പോലെ തന്നെ വ്യവസ്ഥിതിയാല്‍ കൊല്ലപ്പെട്ടവനാണ് ബന്ദ്. എന്നാല്‍ ബന്ദിന്റെ മകന്‍ ഇപ്പോഴും തെരുവുകളില്‍ അലയുകയാണ്.
അവന്റെ പേരാണ് ഹര്‍ത്താല്‍ ഇതാണ് ഹര്‍ത്താലിനെതിരെയുള്ള മുരളി ഗോപിയുടെ ഭാവന. ബാഹുബലിയുടെ അച്ഛനെ കണ്ടവര്‍ക്ക് അവന്‍ അച്ഛന്റെ തനി പകര്‍പ്പാണ് എന്നറിയാം. അതുപോലെ തന്നെ ബന്ദിനെ കണ്ടിട്ടുള്ളവര്‍ക്ക് ഹര്‍ത്താല്‍ ബന്ദിന്റെ തനിപ്പകര്‍പ്പാണ് എന്നും അറിയാമെന്നും മുരളി പറയുന്നു. ഹര്‍ത്താല്‍ ദിവസം റോളര്‍സ്‌കേറ്റില്‍ ജോലിക്ക് പോകുന്ന നവീന്‍ എന്ന യുവാവിന്റെ ചിത്രം മാതൃഭുമി പ്രസിദ്ധീകരിച്ചത് മുരളി ഗോപി മറ്റൊരു പോസ്റ്റില്‍ ഷെയര്‍ ചെയ്യുന്നു.
ഒരെസമയം നടക്കുകയും വാഹനത്തില്‍ പോകുകയും ചെയ്യുന്ന നവീന്‍ ഒരു പ്രതികരണമാര്‍ഗമാണ് എന്നും താരം എഴുതുന്നു. മഗിഴ്മതിയുടെ തെരുവുകളില്‍ അലയുന്ന ഹര്‍ത്താലിന്റെ കണ്ണില്‍ പ്രതികാരമാണ് ഉള്ളതെന്നും മുരളി ഗോപി പറയുന്നു. 1997 ലാണ് കോടതി ബന്ദ് നിരോധിച്ചത്. എന്നാല്‍ അതിന് ശേഷം ഹര്‍ത്താല്‍ എന്ന് പേരിട്ടാണ് ഈ അക്രമം നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും മുരളി ഗോപി നടത്തുന്ന ഇടപെടലുകളെ സംഘി എന്ന് മുദ്രകുത്തി നിശബ്ദമാക്കാനാണ് എതിരാളികള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല എന്നാണ് മുരളി ഗോപിക്ക് പറയാനുള്ളത്.
ബുധനാഴ്ചത്തെ പണിമുടക്കിന് നേതൃത്വം നല്‍കിയത് ഇടതുസംഘടനകളാണ്. ബി ജെ പി സംഘടനയായ ബി എം എസ് പണിമുടക്കിന് എതിരായിരുന്നു. വാജ്‌പേയി ഭരണകാലത്ത് ബി ജെ പിയിലെത്തിയ ഭരത് ഗോപി അത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തോറ്റുപോയി. ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (13 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (16 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (18 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (22 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (27 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (36 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (58 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends