പ്രതികരിച്ചാല്‍ എന്താ കുഴപ്പം... പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക തന്നെ വേണമെന്ന് സുബി സുരേഷ്
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സെലിബ്രിറ്റികളുടെ ഫെയ്സ്ബുക്ക് പേജില്‍ മോശം കമന്റിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. അതോടൊപ്പം ചലച്ചിത്ര താരം സുബി സുരേഷ് നല്കിയ കമന്റ് കേട്ട് പലരും ഒന്ന് ഞെട്ടിപ്പോയി. ഒരു സ്ത്രീയുടെ മുഖത്ത് നോക്കി കമന്റ് അടിക്കുന്നതിന് തുല്യമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ക്ക് മോശം കമന്റ് എഴുതെന്ന് സുബി പറഞ്ഞു.
ഫെയ്സ് ബുക്കില്‍ താന്‍ സജീവമല്ലെന്നാണ് സുബി പറയുന്നത്. ഫോട്ടോയുടെ അടിയില്‍ വന്ന മോശം കമന്റ് സുഹ്യത്തുക്കള്‍ വഴിയാണ് താന്‍ അറിയുന്നത്. മോശം കമന്റ് കണ്ടപ്പോള്‍ പ്രതികരിച്ചു. അത്ര ചെയ്തുള്ളൂവെന്നും സുബി പറയുന്നു.ആ പ്രതികരണം ഒട്ടും മോശമായിപോയെന്നും ഞാന്‍ കരുതുന്നില്ലെന്നും സുബി പറഞ്ഞു.
നമ്മുടെ അമ്മയെയും സഹോദരിമാരെയും മോശം പറഞ്ഞാല്‍ ആ പറഞ്ഞവനെ വീട്ടില്ചെന്നുവരെ തല്ലാനുള്ള ദേഷ്യം തോന്നാറില്ലേ. ആ ചോരത്തിളപ്പ് തന്നെയാണ് എനിക്കും ഉണ്ടായത്. സ്വന്തം വീട്ടുകാരെക്കുറിച്ച് നന്നായി ചിന്തിക്കുന്നവര്‍ ഇങ്ങനെയൊരു കമന്റ് ചെയുമോ? അമ്മയെയും സഹോദരിമാരെപ്പോലും ഒരുതവണപോലും ചിന്തിക്കാത്തവരാണ് ഇത്തരം കമന്റുകള്‍ എഴുതിപ്പിടിപ്പിക്കുന്നത്. ആ കമന്റ് കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണവും കൂടുതല്‍. മറ്റുള്ളവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് കണ്ട് രസിക്കാനാണ് പലരും ഫേസ്ബുക്കില്‍ കയറി ഇരിക്കുന്നതെന്നും സുബി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നാട്ടുകാര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ആ സമീപനമാണ് ആദ്യം മാറേണ്ടത്. നമ്മുടെ സ്വകാര്യതയാണ് ഇത്തരത്തിലുള്ള ആളുകള്‍ മോശമായി ചിത്രീകരിക്കുന്നത്. പൊതുസ്ഥലത്ത് , ഹോട്ടലില്‍ കയറുമ്പോള്‍, പരിപാടിയില്‍ പങ്കെടുുമ്പോഴൊക്കെ നമ്മുടെ സാരി നേരെയാണോ അവിടെ കാമറയുണ്ടോ എന്ന ഉത്കണ്ഠ ഏവരുടെയും മനസ്സില്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും സിനിമാതാരങ്ങള്‍ തന്നെയെന്നും സുബി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha