Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

അയ്യോ പ്യാവം ഒമറിക്ക, കരഞ്ഞങ്ങ് മെഴുകുവാ ; തള്ളിമറിക്കലിന് ശേഷം ദിലീ"പേട്ടൻ" ഇഷ്ടം പ്രകടിപ്പിച്ച് മിന്നൽ അടിച്ച ഒമർ; കമന്റിൽ താൻ പറഞ്ഞത് റേപ്പ് അറ്റംൻറ്റ് നടത്തുന്ന വീഡിയോ സാഹചര്യം കിട്ടിയാൽ താൻ ഉൾപ്പെടുന്ന ഏതൊരു ആണും കാണാം എന്നല്ലേ?: വിടാതെ പിടികൂടി സോഷ്യൽ മീഡിയ!

13 JANUARY 2022 05:19 PM IST
മലയാളി വാര്‍ത്ത

എവിടെ പരുപാടി അവതരിപ്പിച്ചാലും ട്രോളന്മാർ പോക്കും എന്ന അവസ്ഥയിലാണ് മലയാളത്തിലെ മികച്ച സംവിധായകൻ ഒമർ ലുലു... ഫ്രീക്ക് പെണ്ണെ ഹിറ്റായതും സണ്ണി ലിയോണിയെ തന്റെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചതും എല്ലാം ആയി ഒമറിക്ക ട്രോളന്മാരുടെ പ്രിയപ്പെട്ട താരമായിരുന്നു. പക്ഷെ, സംഗതി ഇപ്പോൾ ട്രോളന്മാരും മാധ്യമങ്ങളും ദിലീപിനെ എയറിൽ നിന്നിറക്കാതെ വച്ചിരിക്കുകയാണ്. കയ്യിലിരിപ്പ് അല്ലാതെന്ത്....!

 

ഇതിനിടയിൽ മിന്നൽ മുരളി കണ്ട ആവേശത്തിൽ ദിലീപിനെ ചാടിപ്പിടിക്കാനായിട്ട് ഒമർ ഇക്ക ഒരു ശ്രമം നടത്തി... പക്ഷെ മിന്നലടിച്ചത് തനിക്കല്ല ടോവിനോയ്ക്കാണെന്ന് സിനിമ കണ്ട ആവേശത്തിൽ ലുലു തിരിച്ചറിയാതെ പോയി.... ദേ ഇപ്പോൾ ദിലീപിനൊപ്പം എയറിൽ പറക്കുകയാണ് ഒമറും... കർമ്മ ഫലം....

സംഗതി എല്ലാവരും അറിഞ്ഞുകാണണം....

ഇന്നലെ ഒമർ കുറച്ചു പെയിന്റും വാങ്ങി ദിലീപിനെ വെള്ള പൂശാൻ വന്നിരുന്നു:""ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് , അയാളുടെ ഡേറ്റ് കിട്ടിയാൽ ഞാൻ തീർച്ചയായും സിനിമ ചെയ്യും. അയാൾ തെറ്റ് ചെയ്തു എന്ന് കോടതിയ്ക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്നും
കുറ്റവിമുക്തനാകും . എല്ലാവര്ക്കും എപ്പോഴും ശരി മാത്രമല്ലല്ലോ തെറ്റും പറ്റാം.. എല്ലാവരും മനുഷ്യരല്ലേ... തെറ്റ് സംഭവിക്കാനുള്ള സാഹചര്യം നമുകെന്താണെന്ന് അറിയില്ല.. അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയൂ... സത്യം ജയിക്കട്ടെ... ഇതാണ് ഒമർ മുക്കിയ പോസ്റ്റ്...

ഈ പറഞ്ഞതിൽ ഒമറിനും.... ദിലീപേട്ടന്റെ ആരാധകർക്കും യാതൊരു പ്രശ്നവും ഉള്ളതായി തോന്നിയില്ല... തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമല്ലേ.... മൻഷ്യരല്ലേ പുള്ളെ .... എന്നാണ് ഒമറിക്കാടെ ലൈൻ....

മനുഷ്യനായാൽ തെറ്റ് പറ്റാം എന്ന് പറയാൻ തോന്നിയ മനസ്... എത്ര എളുപ്പത്തിലാണ് ഈ നിസ്സാരവത്കരിക്കൽ?

അപ്പുറത്തെ പറമ്പിലെ മാങ്ങക്ക് കല്ലെറിഞ്ഞതല്ലല്ലോ കേസ്. ഇത് പീഡനമാണ്....

 

 

 

ആൾക്ക് ഇതേ കുറിച്ച് വലിയ അറിവില്ലെന്ന് തോന്നുന്നു...

പോസ്റ്റ് കൊണ്ടും തീർന്നില്ല, പോസ്റ്റിനെ വിമർശിച്ചവർക്ക് അങ്ങേയറ്റം വൃത്തികെട്ട കമന്റ് കൊടുത്താണ് വീണ്ടും ഒമർ എയറിൽ കയറിയത്.

"എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും? സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു” എന്നാണ് ഒമര്‍ വിമര്‍ശന കമന്റ്കള്‍ക്ക് നല്‍കിയ ഒരു മറുപടി.

പോസ്റ്റിനേക്കാൾ വികൃതമായ കമന്റ്.

അടുത്തത് ഗോവിന്ദ ചാമിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിമർശനത്തിന് കൊടുത്ത കമന്റ് ആയിരുന്നു.. അതിനും ഒമർ പ്രതികരിച്ചു...

”ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡനക്കേസില്‍ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടിരുന്നു.. എന്നെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് ഇന്‍സ്പൈര്‍ ചെയ്ത വ്യക്തിയാണ് ദിലീപ്. പഞ്ചാബി ഹൗസ് എന്ന സിനിമ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ ഫാവറൈറ്റ് ആണ്. അതുകൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്‍മാരുടെ അടുത്ത് കൊണ്ട് പോയി വേവിക്കുക ഇവിടെ വേണ്ടാ” എന്നാണ് ഒമറിന്റെ മറ്റൊരു മറുപടി.

 

എല്ലാത്തിനും ഒടുവിൽ കുറ്റസമ്മതം നടത്തി മ്യാപ്പപേക്ഷയുമായി ഒമറിക്ക എത്തിയിരിക്കുകയാണ്. നിലത്തുകിടന്നങ്ങ് ഉരുണ്ടു മറിയുകയാണ് ഒമർ ഇപ്പോൾ...

 

 

 

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമ്മന്റും... ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നത്.
1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക്‌ അറിയില്ല) അയ്യോ പ്യാവം... നമ്മള് വെറുതെ തെറ്റുധരിച്ചു...

2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ടില്ല..... മനുഷ്യൻ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ...... അത് കൊണ്ട് "സത്യം ജയിക്കട്ടെ". അപ്പോൾ മനുഷ്യർ അല്ലെ പുള്ളെ തെറ്റ് പറ്റാമെന്ന് പറഞ്ഞയോ? ഹാ ഒമറിക്കയ്‌ക്കും തെറ്റുപറ്റിയതാകും...


3) കമ്മന്റിൽ ക്ളിപ്പ് കാണിലേ എന്ന് ഞാന്‍ ചോദിച്ചത് ക്ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.

ഹാ അങ്ങനെ പറ.... മലയാളികൾ ശരിയല്ല... അതുകൊണ്ടാണ് ഒമർ ഇക്കാക്ക് ഇതൊക്കെ പറയേണ്ടി വന്നത്.. വീണ്ടും നമ്മൾ ഒരു നല്ല മനുഷ്യനെ തെറ്റുധരിച്ചു...


നമ്മുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്ന ദൃശ്യം നമ്മൾ കാണാൻ നിൽക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ്‌ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി......... മാപ്പ്.....
അപ്പോൾ എങ്ങനാ സത്യംജയിക്കട്ടെ......

ഇത്രയ്ക്ക് മാന്യൻ ആയിരുന്നോ പാവം ആർട്ടിസ്റ്റ് ബേബി ,,


ഞമ്മടെ ആർട്ടിസ്റ്റ് ബേബി... ഈ കേസ് ഇത്രയധികം നിസാരവത്കരിച്ച് പോസ്റ്റിട്ടതുകൊണ്ട് പറയുകയാ...തെറ്റ് ചെയ്തെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടട്ടെ... തെറ്റൊക്കെ ആർക്കും സംഭവിക്കും അല്ലെ.... എന്നാൽ ഈ തെറ്റ് സാഹചര്യ സമ്മർദ്ദം ആണെങ്കിൽ.... ഒരു കാര്യം നോക്കുന്നത് നല്ലതാണ്...

 


ഇവിടെ ഈ കേസ് ആരുടെയെങ്കിലും അപ്പോഴത്തെ കാമചോദനയിൽ നിന്നുണ്ടായതല്ല ... കൊട്ടെഷൻ നൽകി ബലാൽസംഗം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്... അതും പോരാത്തതിന് , ആ ബലാൽസംഗ ദൃശ്യങ്ങൾ പകർത്തി പ്രതിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.. ആ ക്ലിപ്പ് ആണ് ഒമർ ലുലു പറഞ്ഞ ക്ലിപ്പ് ... എന്നിട്ട് അത് മലയാളിയുടെ സദാചാര ബോധത്തിന്റെ പെടലിക്ക് വച്ചു ...

ഇനി ഇത്രയും മെഴുകി വെളിപ്പിച്ച ഒമറിക്കയുടെ വാക്കുകൾ നമുക്കൊന്നും കൂടി പരിശോധിച്ചാലോ...

1. ദിലീപ് എന്ന നടനെ ഇഷ്ടമാണ് എന്ന് മാത്രമല്ല നിങ്ങൾ പറഞ്ഞത്. ഗോവിന്ദചാമിയെ ചെറുപ്പം മുതൽ അറിയില്ല. എന്നാൽ ദിലീപിനെ ചെറുപ്പം മുതൽ ഇഷ്ടപ്പെടുന്നതാണ് എന്നും അതുകൊണ്ട് അയാളെ ന്യായീകരിക്കും എന്നു തന്നെയാണ്.


2. നടന്നു എന്ന് ' പറയുന്ന ' കാര്യമല്ല , നടന്ന കാര്യത്തിനെ നിങ്ങൾ നിസ്സാരവൽകരിക്കുക തന്നെയാണ് ചെയ്തത്. തെറ്റ് ആർക്കും പറ്റാം എന്നും , ആ തെറ്റ് ചെയ്യാനുള്ള സാഹചര്യം അറിയില്ലല്ലോ എന്നും എന്നു പച്ചക്ക് പറഞ്ഞത് ഏറ്റവും മൃഗീയമായ ഒരു ക്രൈമിനെ മാനുഷികമായ ഒരു സാധാരണ തെറ്റായി നിസ്സാരവൽക്കരിച്ചു തന്നെയാണ്.

 

3. കമന്റിൽ താൻ പറഞ്ഞത് റേപ്പ് അറ്റംൻറ്റ് നടത്തുന്ന വീഡിയോ സാഹചര്യം കിട്ടിയാൽ താൻ ഉൾപ്പെടുന്ന ഏതൊരു ആണും കാണാം എന്നാണ്. അതായത് അതിജീവിതയെ സപ്പോർട്ട് ചെയ്യുന്ന ആരും തക്കം കിട്ടിയാൽ ആ ക്രൂരമായ വീഡിയോ ഒരു പോൺ കാണുന്ന ലാഘവത്തിൽ കണ്ട് ആസ്വദിക്കും എന്ന്."ഈ മെഴുകിയത് എടുത്തു മെഴുക്കുപുരട്ടി ഉണ്ടാക്കി ഉച്ചക്ക് ഊണിനൊപ്പം മുണുങ്ങിക്കോ ലുലുവേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (23 minutes ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (32 minutes ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (45 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (54 minutes ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (1 hour ago)

പ്രവാസി മലയാളി നിര്യാതനായി  (1 hour ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (1 hour ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (1 hour ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (1 hour ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (2 hours ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (2 hours ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (2 hours ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (2 hours ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 hours ago)

പൂർണ്ണ ഐക്യം  (2 hours ago)

Malayali Vartha Recommends